ONE INDIA ONE PEOPLE PARTY https://oiop.in _________________________________ Mon, 26 Dec 2022 15:54:55 +0000 en-US hourly 1 https://wordpress.org/?v=6.5 208841865 കേരളത്തിൽ നാളിതു വരെ വന്യജീവി സങ്കേതങ്ങളുടെയോ വനത്തിന്റെയോ അതിർത്തികൾ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. https://oiop.in/2022/12/26/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d/ https://oiop.in/2022/12/26/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d/#respond Mon, 26 Dec 2022 15:54:47 +0000 https://oiop.in/?p=455 1. കേരളത്തിലെ വനാതിർത്തികൾ 1984 ലെ കേരള സർക്കാർ ഓർഡർ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് റവന്യൂ വകുപ്പും വനം വകുപ്പും ജോയ്ന്റ് *ഫീൽഡ് സർവ്വേ നടത്തി കൃത്യമായി അളന്നു തിട്ടപ്പെടുത്തി* ജണ്ടകൾ കെട്ടി തിരിക്കുക.

2. ഫീൽഡ് സർവ്വേ പ്രകാരം അളന്നു തിട്ടപ്പെടുത്തിയ വനാതിർത്തിക്കുളളിൽ നിയമാനുസൃതമുളള ബഫർ സോൺ ക്രമീകരിച്ച് അതിനുള്ളിൽ വന്യജീവി സങ്കേതങ്ങൾ നിർണ്ണയിച്ച് സുപ്രീംകോടതി നിർദേശ പ്രകാരം വിജ്ഞാപനം ചെയ്യുക. (Eratta).

4. നാളിതുവരെ രാജ്യത്തിന്റെ നിയമമനുസരിച്ചുളള – *സർവ്വേയ്സ് & ബൗണ്ടറി ആക്ട് പ്രകാരം അളന്നു തിട്ടപ്പെടുത്താത്ത വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾക്ക് നിയമ സാധുത ഇല്ല.* ഈ അതിരുകൾ സർവ്വേ കല്ലുകൾ സ്ഥാപിച്ച് കൃത്യമായി വേർതിരിച്ചു നിർണയിക്കുക.

4. ലോക പൈതൃക പദവി കരസ്ഥമാക്കുന്നതിനും അതു വഴി ഫണ്ടു സമാഹരിക്കുന്നതിനും വേണ്ടി UN ലോക പൈതൃക ചട്ടക്കൂടു നിർദ്ദേശിച്ച പ്രകാരം ജിയോ കോർഡിനേറ്റ്സ് ഗൂഗിൾ മാപ്പിൽ നിന്നും മറ്റും സംഘടിപ്പിച്ച് കൈമാറുക മാത്രമാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ നാളിതു വരെ കേരള സർക്കാർ വന്യജീവി സങ്കേതങ്ങളായി അടയാളപ്പെടുത്തി കൊടുത്തിരിക്കുന്ന *മാപ്പുകൾ മുഴുവൻ അപൂർണ്ണവും കൃത്രിമവും ആണ്.*

*5. രാജ്യത്തെ നിയമപ്രകാരമുള്ള ഫീൽഡ് സർവ്വേ (ഗ്രൗണ്ട് ട്രൂത്തിങ്) നടത്തി കൃത്യമായ അതിർത്തികൾ നിശ്ചയിച്ച് ശരിയായ അളവുകൾ പ്രകാരമുള്ള ഭൂപടം ഉടനടി തയ്യാറാക്കുക.*

6. ക്രമാതീതമായി പെറ്റുപെരുകി ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നുകയറി മനുഷ്യജീവനു ഭീഷണിയായി മാറുന്ന വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തുക.

7. വിദേശ രാജ്യങ്ങളിൽ നടപ്പിലുള്ളതുപോലെ മനുഷ്യ ജീവനു മുൻതൂക്കം നൽകുകയും വന്യജീവികളെ കാടിനുളളിൽ നിയന്ത്രിച്ചു നിറുത്തുകയും ചെയ്യുക.

*8. നിയമപ്രകാരം ബഫർ സോൺ സബന്ധിച്ച വിവരങ്ങൾ മുഴുവൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്.* അത് ഉടനടി നടപ്പിൽ വരുത്തി ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുക.

അഴിമതി, കൈക്കൂലി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത, ധൂർത്ത്, അക്രമം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകൾ നമ്മുടെ നാടിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗമായ തൊഴിലാളികൾ – മുക്കുവർ – കർഷകർ എന്നിവർ നിരന്തരം അവഗണിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിരവധിയായ സംഘടനകൾ ഇതിനെതിരേ നിരന്തരമായ പോരാട്ടത്തിലുമാണ്.

കൊറോണക്കാലത്ത് ജീവിക്കുവാൻ മാർഗ്ഗമില്ലാതെ പൊതു ജനം കഷ്ടപ്പെട്ടസമയം സർക്കാർ ജീവനക്കാർക്ക് അന്യായമായ ശമ്പള വർധനവും പെൻഷൻ വർധനവും നടത്തിയപ്പോൾ OIOP അതിനെതിരേ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്നു കോടതി പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുവാൻ സംഘടനകൾക്ക് അവകാശമില്ല എന്നും അത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണ് എന്നുമായിരുന്നു. അതായത് ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയാൽ മാത്രമേ പൊതു ജനം ആഗ്രഹിക്കുന്ന സാമൂഹ്യ പരിഷ്കരണം നടക്കുകയുള്ളു എന്ന സത്യമാണ് കോടതി അന്ന് പറഞ്ഞത്. അങ്ങനെയാണ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി (OIOP) രൂപം കൊണ്ടത്.

പരമ്പരാഗത രാഷ്ട്രീയക്കാർ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ മാത്രമേ നടത്തുകയുള്ളൂ. ഒരിക്കലും പൊതു ജനത്തിന്റെ താല്പര്യങ്ങൾക്ക് വില കൊടുക്കില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബഫർ സോൺ പ്രശ്നം. അതിനു തടുക്കം കുറിച്ചതോ കോൺഗ്രസ്സും. LDF സർക്കാർ അതേ അടവുനയം തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്നു. കാർബൺ ഫണ്ട് എന്ന ചക്കരക്കുടത്തിൽ കൈയിട്ടവർക്ക് അതുപേക്ഷിക്കുവാൻ സാധിക്കില്ല.*കേരളത്തിലെ വന്യജീവി സങ്കേതങ്ങളും വനങ്ങളും എല്ലാം തമ്മിൽ ബന്ധിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യം നടപ്പിൽ വരുത്തുന്നതു വഴി വലിയ തോതിൽ ഫണ്ടു കിട്ടുന്നതിനുള്ള വഴിയുണ്ട്. അതിനു വേണ്ടിയുള്ള അന്തർ നാടകങ്ങളാണ് പലയിടങ്ങളിലും പത്തു കിലോമീറ്ററിലധികം ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി മുട്ടം അറക്കുളം ഭാഗത്ത് 130 ഏക്കർ റവന്യു ഭൂമി വനമായി പ്രഖ്യാപിച്ചിരിക്കുന്നതും അതിനു വേണ്ടിയാണ്. ഇതിനു ശേഷം സർക്കാർ കൈവശമുളള ചെറിയ ചെറിയ തുണ്ടുഭൂമികളും വനമായി പ്രഖ്യാപിച്ച് അതിനു ബഫർ സോണും ഉണ്ടാക്കി കാടുകൾ തമ്മിൽ ബന്ധിപ്പിക്കുക എന്ന പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ പശ്ചിമഘട്ട മലനിരകളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുക എന്ന പദ്ധതി പൂർണ്ണമാകും.* അതു വഴി UN ന്റെ കയ്യിൽ നിന്നും വലിയ തോതിൽ ഫണ്ട് ഒഴുകുവാൻ തടങ്ങും. പൊതു ജനങ്ങളെ കുടി ഇറക്കി ആ തുക കൈക്കലാക്കുവാനുളള തത്രപ്പാടിലാണ് ഇന്ന് പരമ്പരാഗത രാഷ്ട്രീയപ്പാർട്ടിക്കാർ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഓർമിക്കുക ഇന്നു സുരക്ഷിതരാണെന്നു കരുതുന്നവർ പലരും നാളെ ബഫർ സോണിനുള്ളിലായേക്കാം. മുട്ടം – അറക്കുളം ഭാഗത്ത് സംഭവിച്ചതു പോലെ തന്നെ സർക്കാരിന്റെ കൈവശമിരിക്കുന്ന പല റവന്യൂ ഭൂമികളും ഒരു പ്രഭാതത്തിൽ വനഭൂമിയായി മാറിയേക്കാം. അതൊരു പക്ഷേ നിങ്ങൾ പ്രതീക്ഷിക്കാത്ത നിങ്ങളുടെ അടുത്തു കിടക്കുന്ന ഭൂമിയായേക്കാം

കാടിനുള്ളിൽ മതി ബഫർ സോൺ എന്ന ശക്തമായ നിലപാട് കർഷകർ സ്വീകരിച്ചില്ല എങ്കിൽ മലയോരവാസികളേയും, കാടിനടുത്തു താമസിക്കുന്നവരേയും ഘട്ടംഘട്ടമായി കുടിയിറക്കുക തന്നെ ചെയ്യും എന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്. അതിനെതിരേ പ്രതികരിക്കുവാൻ ഒരു രാഷ്ട്രീയ പിൻബലം അത്യാവശ്യമാണ്. അതിനു വേണ്ടി പുതുതായി രൂപം കൊണ്ട – പൊതുജനങ്ങളോടു മാത്രം പ്രതിബദ്ധതയുള്ള വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയെ പ്രയോജനപ്പെടുത്തണം എന്ന് വിനീതമായി അഭ്യർഥിക്കുന്നു.
നീതി ന്യായ് സിന്ദാബാദ്.
Face bookhttp://facebook.oiop.org
Websitehttp://oiop.in

]]>
https://oiop.in/2022/12/26/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d/feed/ 0 455
ബഫർ സോൺ https://oiop.in/2022/12/26/%e0%b4%ac%e0%b4%ab%e0%b5%bc-%e0%b4%b8%e0%b5%8b%e0%b5%ba/ https://oiop.in/2022/12/26/%e0%b4%ac%e0%b4%ab%e0%b5%bc-%e0%b4%b8%e0%b5%8b%e0%b5%ba/#respond Mon, 26 Dec 2022 11:28:24 +0000 https://oiop.in/?p=448 *പൊതുജനത്തിന്റെ കുരുക്കു മുറുകുന്നു.*

അറക്കുളം മുതൽ മുട്ടം (ശങ്കരപ്പിള്ളി) വരെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റിന്റെ കൈവശമിരുന്ന 130 ഏക്കർ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി.

ജനവാസ മേഖലയോടു ചേർന്നു കിടക്കുന്ന സർക്കാർ വക റവന്യു ഭൂമി വനഭൂമിയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം ദുരൂഹമാണ്.

ഇവിടുത്തെ പാവപ്പെട്ട കർഷകരെ പണയം വച്ചു വാങ്ങിയ ഫണ്ടുകളുടെ പ്രതിഫലമാണോ വനഭൂമി? അതോ ആവശ്യമുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുന്ന വനം വകുപ്പുദ്യോഗസ്ഥരുടെ ജോലി നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടിയാണോ വിസ്തൃതി കൂട്ടുന്ന ഈ നാടകം…? ഇനിയുമതല്ലാ മനുഷ്യ ജീവനേക്കാൾ വിലപിടിപ്പുള്ള പന്നിയേയും കരടിയേയും പുലിയേയും പട്ടിയേയും കാട്ടുമാക്കാനേയും സംരക്ഷിക്കുന്നതിനു വേണ്ടിയാണോ ഈ വന വിസ്തൃതി കൂട്ടൽ?

24 ആഴ്ച പ്രായമായ കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വച്ച് കൊന്നു കളയാൻ നിയമം അനുവദിക്കുന്നു. സ്വന്തം അച്ഛന്റെ പോലും അനുവാദം ചോദിക്കേണ്ട……. എന്നാൽ പ്രാണരക്ഷാർത്ഥം കാട്ടുപന്നിയെ കൊലപ്പെടുത്തിയാൽ കിരാത പീഡനവും കള്ളക്കേസും…… നമ്മുടെ അധികാരികൾ പോത്തിന്റേയും കഴുതയുടേയും അവതാരങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ജീവന് പുല്ലു വില കല്പിക്കുന്ന ഇവരുടെ വന്യജീവി സംരക്ഷണത്തിനു വേണ്ടിയുള്ള വ്യഗ്രത കാണുമ്പോൾ ഇവർ മനുഷ്യ കുലത്തിൽ പെട്ടവരാണോ എന്നു ചിന്തിച്ചാൽ കുറ്റം പറയാനാവുമോ……?

ഇപ്പോൾ തന്നെ കേരളത്തിന്റെ 38% ഫോറസ്റ്റ് കവർ ആണ് എന്നാണ് കണക്കുകൾ പറയുന്നത്. അതായത് നമ്മുടെ റബ്ബർ തോട്ടങ്ങളും ഏലത്തോട്ടങ്ങളും എല്ലാം വനമാണെന്നു പറഞ്ഞ് ആരൊക്കെയോ എവിടെ നിന്നൊക്കെയോ ഫണ്ട് തരപ്പെടുത്തിക്കഴിഞ്ഞു എന്നർത്ഥം…….

ഇതിന്റെ വിഹിതം പറ്റിയവരാണ് ഇന്നു പൊതു ജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.
കാട്ടാനയും, കാട്ടുപന്നിയും, കാട്ടുപോത്തുമല്ല തങ്ങളെ വോട്ടുചെയ്തു ജയിപ്പിച്ചതെന്ന തിരിച്ചറിവുള്ള തമിഴ് നാട് സർക്കാർ പശ്ചിമ ഘട്ടവും ബഫർ സോണും ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. അങ്ങനെയാണ് പൊതുജനത്തോടു കടപ്പാടുള്ള സർക്കാർ ചെയ്യുന്നത്.

ഇന്നത്തെ പ്രഭാതത്തിൽ ഒരു വിജ്ഞാപനം കൊണ്ട് അറക്കുളം, മുട്ടം കുടയത്തൂർ എന്നീ വില്ലേജുകളിലുള്ള ഭൂമികൾ വനഭൂമിയായി മാറിയെങ്കിൽ അത് മറ്റൊരു പ്രഭാതത്തിൽ ബഫർ സോണിലേക്ക് മാറ്റപ്പെടുകയും നാളെ നിങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലേക്ക് എത്തപ്പെടുകയും ചെയ്തേക്കാം……..

മൂലമ്പള്ളിയിലും മറ്റും കുടിയിറക്കപ്പെട്ടവർ പെരുവഴിയിലലയുന്നതു പോലെ നിങ്ങൾക്കും അലയേണ്ടിവന്നേക്കാം. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു കിലോമീറ്റർ ബഫർ സോൺ പറമ്പിക്കുളത്ത് 10.09 കിലോമീറ്റർ ആയെങ്കിൽ നാളെ നിങ്ങളും ഇതിൽ ഉൾപ്പെട്ടു (പെടുത്തി) എന്നു വരാം.

*കാടിനു വെളിയിൽ ബഫർ സോൺ എന്നത് യാതൊരു കാരണവശാലും അംഗീകരിക്കുവാൻ പാടില്ല. അങ്ങനെ വന്നാൽ അത് കർഷകരുടെ സർവ്വനാശത്തിനായിരിക്കും.* കാടിനുള്ളിലേക്ക് എത്ര കിലോമീറ്റർ വേണമെങ്കിലും ബഫർ സോൺ ഉണ്ടാക്കിക്കൊള്ളട്ടെ.

കാടിനു വെളിയിൽ ബഫർ സോൺ അനുവദിച്ചാൽ അറക്കുളത്തു പ്രഖ്യാപിച്ചതു പോലെ സർക്കാർ വക റവന്യു ഭൂമി പലയിടത്തും വനഭൂമിയായി മാറും. അതിനെല്ലാം ബഫർ സോണും വന്നാൽ പിന്നെ കേരളത്തിൽ പൊതുജനത്തിനു വസിക്കാൻ ഇടമില്ലാതാകും. *അതിനാൽ ബഫർ സോൺ എന്ന മാരണം മൂലം ഉണ്ടായേക്കാവുന്ന വൻ വിപത്ത് മനസ്സിലാക്കുകക – ചർച്ചയാക്കുക – ചതിയിൽ വീഴാതെ നോക്കുക.*

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി
നീതി ന്യായ് സിന്ദാബാദ്
OIOP.inhttps://www.facebook.com/groups/127961442784811/permalink/483427903904828/?mibextid=Nif5oz

]]>
https://oiop.in/2022/12/26/%e0%b4%ac%e0%b4%ab%e0%b5%bc-%e0%b4%b8%e0%b5%8b%e0%b5%ba/feed/ 0 448
യുവജനങ്ങളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ് https://oiop.in/2022/11/24/%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95/ https://oiop.in/2022/11/24/%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95/#respond Thu, 24 Nov 2022 09:17:31 +0000 https://oiop.in/?p=427 കേന്ദ്ര സർവ്വീസിൽ എത്ര മലയാളികൾക്ക് ജോലി കിട്ടും ???
യുവാക്കളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്.

രാജ്യത്ത് അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്തു ലക്ഷം പേർക്ക് കേന്ദ്ര സർവ്വീസിൽ തൊഴിൽ നൽകുമെന്ന് കേന്ദ്ര സർക്കാർ. ഒരു ലക്ഷത്തി നാൽപ്പത്തി ആറായിരം പേർക്ക് നിയമന ഉത്തരവ് നൽകിക്കഴിഞ്ഞു.
മുൻ കാലങ്ങളിൽ എല്ലാ മേഖലകളിലും മലയാളി ആധിപത്യം പുലർത്തിയിരുന്നു എങ്കിൽ ഇന്ന് സ്ഥിതി ആകെ വളരെ ദയനീയം. അനലോഗ് സിസ്റ്റത്തിൽ നിന്നും ഡിജിറ്റൽ സിസ്റ്റത്തിലേക്കുള്ള മാറ്റം മനസ്സിലാക്കുവാനുള്ള കഴിവ് നമ്മുടെ ഭരണാധികാരികൾക്കില്ലാതെ പോയതാണ് കാരണം. ആധുനിക ഡിജിറ്റൽ യുഗത്തിനനുസരിച്ചുള്ള ബുദ്ധിവികാസവും വൈജ്‌ഞാനിക വികസനവും ലഭിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം ആണോ ഇന്നത്തെ തലമുറക്ക് ലഭിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പത്താം ക്ലാസ്സ് വരെ ഓൾ പ്രമോഷൻ നൽകുന്നതിലൂടെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കും ‘അധ്യാപകരുടെ ജോലി നഷ്ടപ്പെടലും ‘ കുറക്കുവാൻ സാധിച്ചു എങ്കിലും വിദ്യാഭ്യാസനിലവാരം തീരെ താഴ്ന്നു പോയി എന്ന കാര്യം നിസ്സംശയം പറയാം. 99% വിജയം എന്ന മഹാ സംഭവത്തിലൂടെ എഴുത്തും വായനയും അറിയാത്തവനും പത്താം ക്ലാസ് പാസ്സാവുന്നു. പണ്ട്, തോറ്റ വിദ്യാർഥികൾക്കു വേണ്ടി നടത്തിയിരുന്ന ട്യൂട്ടോറിയൽ ക്ലാസ്സുകൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിൽ പെട്ട ഒന്നും കാണുവാനേ ഇല്ല. പഠന നിലവാരം കൂടിയിട്ടാണോ അതാേ മാർക്കു ദാനം കൂടിയിട്ടാണോ ? ചിന്തിക്കുക.

സ്റ്റേറ്റ്സിലബസിൽ പഠിച്ചവർക്ക് മുൻഗണന ഉള്ളതിനാൽ 10 പാസായവർ ഏതെങ്കിലും ഒരു സ്കൂളിൽ + 1 നു ചേരുന്നു. കൊറോണ മൂലം സ്ക്കൂളിൽ പോകാൻ സാധിക്കാതിരുന്ന സമയത്ത് 87% കുട്ടികകൾ പാസായി. എന്നാൽ കഴിഞ്ഞ വർഷം 83%. കൂടുതൽ കുട്ടികളെ വിജയിപ്പിക്കുന്നതിനു വേണ്ടി ഫോക്കസ് ഏരിയ എന്ന ഒരു നൂതന ആശയവും കണ്ടെത്തിയിട്ടുണ്ട്. CBSE ക്കാരും സ്റ്റേറ്റ് സിലബസുകാരും പഠിപ്പിക്കുന്നത് ഒരേ പുസ്തകം, ഒരേ സിലബസ്. പുസ്തകം കണ്ടാൽ അതി ഗംഭീരം. അത് ശരിയായ രീതിയിൽ പഠിച്ച് A+ വാങ്ങിയാൽ ആവശ്യത്തിന് ബോധവും ബുദ്ധിയുമുണ്ട് എന്ന് ഉറപ്പാക്കാം. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടിയുള്ള മത്സര പരീക്ഷകളിൽ കേരള സിലബസുകാർ അമ്പേ പരാജയപ്പെടുന്നു. CBSE -ൽ പഠിച്ചവർ നല്ല സ്കോർ നേടുന്നു. അവിടെയാണ് ഫോക്കസ് ഏരിയ എന്ന വില്ലൻ കേരള സിലബസുകാരെ തകർത്തു കളയുന്നത്. അത് കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കഴിവില്ലാഞ്ഞിട്ടല്ല. കാലാകാലങ്ങളിൽ നമ്മളെ ഭരിച്ച സർക്കാരുകളുടെ കഴിവില്ലായ്മയാണ് – അറിവില്ലായ്മയാണ് – കെടുകാര്യസ്ഥതയാണ്.

നമ്മുടെ നികുതി വരുമാനത്തിന്റെ 80% ത്തിലധികവും ശമ്പളത്തിനും പെൻഷനുമായിട്ടാണ് ചിലവഴിക്കപ്പെടുന്നത്, ഇതിന്റെ 35% വിദ്യാഭ്യാസ മേഖലക്കു വേണ്ടി മാത്രം ചില വഴിക്കപ്പെടുന്നു. അതായത് ഡിഗ്രി തലം വരെയുള്ള വിദ്യാർഥികളുടെ കണക്കെടുത്താൻ ഒരു വിദ്യാർഥിക്കുവേണ്ടി ഏകദേശം 1,80,000 രൂപയോളം ഒരു വർഷം ചിലവഴിക്കപ്പെടുന്നു. നല്ല നിലവാരമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുവാൻ ഒരു വർഷം 30-40 – ആയിരം രൂപ മതിയാകും. അതായത് സർക്കാർ ഒരു വിദ്യാർഥിക്കുവേണ്ടി ചില വഴിക്കുന്നതിന്റെ അഞ്ചിലൊന്നു രൂപ പോലും വേണ്ട ഒരു നല്ലനിവാരമുള്ള സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ കുട്ടിയെ പഠിപ്പിക്കുവാൻ.

എവിടെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നത് ? ഭരണ കർത്താക്കളുടെ അറിവില്ലായ്മ, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, ന്യൂനപക്ഷ പ്രീണനം, രാഷ്ട്രീയത്തിന്റെ അതിപ്രസരം …….

ഫോക്കസ് ഏരിയ എന്ന വില്ലനാണ് വിദ്യാർഥികളുടെ അന്തകനാകുവാനായി അവതരിച്ചിരിക്കുന്ന പുതിയ അവതാരം. പഠിക്കുവാനുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങൾ മാത്രം പഠിപ്പിക്കുകയും അവിടെ നിന്നു മാത്രം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന രീതിയാണിത്. ഫലത്തിൽ അധ്യാപകരുടെ ജോലിഭാരവും കുറയും വിദ്യാർഥികളുടെ പഠനനിലവാരവും കുറയും, പരീക്ഷക്ക് നല്ല മാർക്കു കിട്ടുകയും ചെയ്യും, കുട്ടികളുടെ ഭാവിയും തീരും. യാതൊരു വിട്ടുവീഴ്ചകളും കൂടാതെ പഠിപ്പിക്കേണ്ട സയൻസ് വിഷയങ്ങളിലാണ്, പാഠ്യഭാഗങ്ങൾ കൂടുതൽ ഒഴിവാക്കുന്നത് എന്നതാണ് ഏറെ വിചിത്രം. നമ്മുടെ കുട്ടികളുടെ ഭാവി തകർത്തു തരിപ്പണമാക്കുന്ന ഇത്തരം വികലമായ നയങ്ങളേപ്പറ്റി ഒരു ചർച്ചയും ഉയർന്നു വരുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. പഠിക്കുവാൻ ആഗ്രഹവും കഴിവുമുള്ളവരാണ് സയൻസ് വിഷയങ്ങൾ എടുത്തു പഠിക്കുന്നത്. അവർക്ക് കൂടുതൽ അറിവു പകർന്നു നൽകി കഴിവുറ്റവരാക്കുന്നതിനു പകരം അതിനുള്ള സാഹചര്യം ഇല്ലാതാക്കുന്ന തലതിരിഞ്ഞ സമ്പ്രദായം. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ ഏറിയപങ്കും വിദ്യാഭ്യാസ മേഖലയിൽ ചില വഴിച്ചിട്ട് സാധാരണക്കാരന് അതിന്റെ ഒരു പ്രയോജനവും കിട്ടാത്ത ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്. വളരെ നല്ല ബുദ്ധിയും വിവരവുമുള്ളവരാണ് നമ്മുടെ കുട്ടികൾ. എന്നിട്ടും ഈ വർഷം 1% മലയാളികൾക്കു മാത്രമാണ് ഐ ഐ ടി യിൽ പ്രവേശനം കിട്ടിയത്. ബ്രില്യന്റ് പോലുളള മികച്ച നിലവാരം പുലർത്തുന്ന കോച്ചിംഗ് സെന്ററുകൾ ഉണ്ടായിട്ടു പോലും നമ്മുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പിന്തള്ളപ്പെട്ടു പോകുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കുന്നത് നമ്മുടെ കുട്ടികൾ ഇത്തരം പരീക്ഷകൾ എഴുതുന്നതിൽ നിന്നു പോലും പുറകോട്ടു പോകുന്നു എന്നുള്ളതാണ്. 3.53 കോടി ജനങ്ങളുള്ള കേരളത്തിൽ നിന്ന് വെറും 2803 കുട്ടികളാണ് IIT അസ്വാൻസ്ഡ് പരീക്ഷ ക്ക് അപേക്ഷിച്ചത്. എന്നാൽ 4.01 കോടി ജനങ്ങളുള്ള തെലുങ്കാനയിൽ നിന്ന് അപേക്ഷിച്ചത് 17,891 പേരാണ്. പരീക്ഷ എഴുതിയവരിൽ വെറും 181 മലയാളികൾക്ക് IIT യിൽ അഡ്മിഷൻ കിട്ടിയപ്പോൾ (അതിൽ ഭൂരിഭാഗവും CBSE കുട്ടികൾ) തെലുങ്കാനയിൽ നിന്ന് 1644 പേർക്കാണ് IIT യിൽ അഡ്മിഷൻ കിട്ടിയത്. മനസ്സിലാക്കുക നമ്മുടെ കുട്ടികളുടെ കഴിവില്ലായ്മയല്ല മറിച്ച് അധ്യാപകരുടെ അറിവില്ലായ്മയും, കുട്ടികൾക്ക് ദിശാബോധം നൽകുന്നതിനുള്ള കഴിവില്ലായ്മയും ആണ് പ്രശ്നം. പണ്ട് ഉണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധമല്ല ഇന്നുള്ളത് എന്നതാണ് ഒരു വസ്തുത. തന്റെ ഗുരുവിന്റെ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും എന്നു പറയുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു ഇന്ന്. കൗമാരപ്രായത്തിൽ, തികഞ്ഞ ശിക്ഷണത്തിൽ അച്ചടക്കബോധമുള്ളവരും ധാർമിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരുമായി വളർത്തിയെടുക്കേണ്ട സമയത്ത് ഇളം മനസ്സുകളിൽ പകയും വിദ്വേഷവും കുത്തിവച്ചു കൊണ്ട് രാഷ്ട്രീയ അധമൻമാർ നമ്മുടെ കുഞ്ഞുങ്ങളെ വഞ്ചിക്കുകയാണ്.

‘കുഞ്ഞുങ്ങളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്’.

നമ്മുടെ കുട്ടികൾക്ക് നല്ലൊരു ഭാവിയും അതു വഴി കുടുംബങ്ങളിൽ സമാധാനവും രാജ്യത്തിന് അഭിവൃത്തിയും ആഗ്രഹിക്കുന്നു എങ്കിൽ കലാലയ രാഷ്ട്രീയം – ‘കൊലാലയ രാഷ്ട്രീയം’ അവസാനിപ്പിക്കുക തന്നെ വേണം. രാഷ്ട്രീയം പഠിപ്പിക്കണമെന്നുള്ളവർക്കും പഠിക്കണമെന്നുള്ളവർക്കും വേണ്ടി പ്രത്യേക കോളജുകൾ ആരംഭിക്കട്ടെ. അതിനു പറ്റിയ അദ്ധ്യാപകരേയും നിയമിക്കട്ടെ. അവിടെ അവർ ഇഷ്ടമുളള രാഷ്ട്രീയം പഠിക്കട്ടെ.

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം നേടി രക്ഷപെടണമെന്നും വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി തന്റെ കഴിവുകൾ വിനിയോഗിക്കണമെന്നും ആഗ്രഹിക്കുന്ന കുട്ടികളെ അതിന് അനുവദിക്കുക. അടിസ്ഥാന വിദ്യാഭ്യാസം അവകാശമാണെന്നിരിക്കെ കുട്ടികളുടെ ഭാവി തകർത്തു കളയുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതി ഉടച്ചുവാർക്കുക തന്നെ വേണം. രാഷ്ട്രീയപ്പാർട്ടികൾക്ക് അണികളെ ഉണ്ടാക്കുവാൻ വേണ്ടി നമ്മുടെ കുട്ടികളെ ബലിയാടാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടികളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ് ജാഗ്രത പാലിക്കുക.

നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനു വേണ്ടി അവരുടെ കഴിവുകൾ കണ്ടെത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും അറിവു പകർന്നു നൽകി ബുദ്ധിയും വിവരവും ഉള്ളവരാക്കി മാറ്റുവാനുമാണ് നമ്മുടെ നികുതിപ്പണത്തിന്റെ ഏറിയ പങ്കും ചില വഴിച്ച് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. പല അധ്യാപകരും തങ്ങളുടെ വിദ്യാർഥികൾക്ക് ശരിയായ വിധത്തിൽ അറിവു പകർന്നു നൽകുവാൻ തയ്യാറാകുന്നില്ല എന്നതാണു വാസ്തവം. മാത്രവുമല്ല സ്വകാര്യ ട്യൂഷൻ സെന്ററുകൾ സ്ഥാപിച്ച് അവിടെ വന്ന് പഠിക്കുവാൻ കുട്ടികളെ നിർബന്ധിക്കുകയും അതിനെ മറ്റൊരു പണ സമ്പാദനമാർഗ്ഗമായി ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്യുന്നതായിട്ടറിയുന്നു. ഇത് തികച്ചും അപലപനീയമാണ്. കുട്ടികളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്. ട്യൂഷൻ സെന്ററുകളിൽ കുട്ടികൾക്കു പഠിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവർ പഠിക്കുന്ന സ്കൂളുകളിൽ അതിനു സാധിക്കുന്നില്ല? വിദ്യാർഥികൾക്ക് അറിവു പകർന്നു നൽകുവാൻ കഴിവില്ലാത്ത അധ്യാപകരെ പിരിച്ചു വിടുക തന്നെ വേണം.

ഒരു കാലത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നിലവാരമുള്ളതായിരുന്നു. എന്നാൽ ഇന്ന് എല്ലാം തകർന്നടിഞ്ഞിരിക്കുന്നു. NAAC A++ ഗ്രേഡ് ലഭിച്ച കേരള സർവ്വകലാശാലയിൽ പോലും പഠിക്കുവാൻ വിദ്യാർഥികളില്ലാതെ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. കേരള യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, 60 സ്വാശ്രയ കോളജുകൾ എന്നിവയിൽ ഏകദേശം 50 % ത്തോളം സീറ്റും ഒഴിഞ്ഞു കിടക്കുകയാണ് എന്നതറിയുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുവാൻ കഴിയുക. മുൻ വർഷങ്ങളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കാരണങ്ങൾ പലതാണ്. വിദ്യാഭ്യാസ നിലവാരത്തകർച്ച – പ്രധാന വില്ലൻ ഫോക്കസ് ഏരിയ. ഫുൾ A+ വാങ്ങിച്ചെല്ലുന്ന വിദ്യാർഥിക്ക് എവിടേയും അഡ്മിഷൻ കിട്ടും. എന്നാൽ ശരിയായ അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാഞ്ഞതിനാൽ മിക്കവരും പരാജയപ്പെടുന്നു. CBSE, CISCE തുടങ്ങിയ ബോർഡുകളിൽ പഠിച്ച ഉയർന്ന മാർക്കുള്ള വിദ്യാർഥികൾ പ്രഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനനത്തിനുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്ന അവസ്ഥ കൂടിക്കൂടി വരികയാണ്. നമ്മുടെ കലാലയങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ അതിപ്രസരവും, അച്ചടക്കമില്ലായ്മയും മൂലം രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഇവിടെ പഠിപ്പിക്കുവാൻ താല്പര്യപ്പെടുന്നില്ല എന്നതും ഒരു വസ്തുതയാണ്. കലാലയങ്ങളിലെ സമരാഭാസങ്ങൾ ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും വെറുത്തു കഴിഞ്ഞു. കാലഹരണപ്പെട്ട സിലബസുകളും കാലത്തിനൊത്ത് ഉയരാത്ത, അർപ്പണബോധമില്ലാത്ത അധ്യാപകരും ഒരു കാരണമാണ്. ആവശ്യത്തിലധികം അധ്യാപകരുണ്ട് എന്നാൽ അതാതു മേഖലകളിൽ പ്രാവീണ്യം ഉള്ളവർ കുറവാണ്. വിവരമുള്ളവർക്ക് കാരണം കണ്ടെത്താൻ അധികം ആലോചിക്കേണ്ടതില്ല.

കഴിഞ്ഞ വർഷം ഡൽഹി സർവ്വകലാശാലയിൽ, കേരള ബോർഡിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികളുടെ എണ്ണത്തിന്റെ 21 ശതമാനത്തിനു മാത്രമേ ഈ വർഷം ഡൽഹി സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചിട്ടുള്ളു. അതായത് കഴിഞ്ഞ വർഷം 1672 കുട്ടികൾക്ക് അഡ്മിഷൻ കിട്ടിയ സ്ഥാനത്ത് ഈ വർഷം വെറും 350 കുട്ടികൾ മാത്രം !!! നമ്മുടെ വിദ്യാഭ്യാസ നിലവാരത്തകർച്ച മനസ്സിലാക്കുവാൻ മറ്റൊരു കണക്കിന്റെ ആവശ്യമില്ല. എന്നാൽ നമ്മളിൽ പലരും പുച്ഛത്തോടെ വീക്ഷിച്ചിരുന്ന ബീഹാർ ബോർഡിൽ നിന്നുളളവർ കഴിഞ്ഞ വർഷം 556 ആയിരുന്നത് ഈ വർഷം 1280 ആയി കൂടി. അതായത് കേരള ബോർഡിൽ പഠിച്ച കുട്ടികൾ 21 ശതമാനമായി കുറഞ്ഞപ്പോൾ ബീഹാർ ബോർഡിൽ പഠിച്ചവർ 230 ശതമാനമായി കൂടി. കഴിഞ്ഞ വർഷം ഹിന്ദു കോളജിന്റെ പൊളിറ്റിക്കൽ സയൻസ് ബി എ ഓണേഴ്സ് കോഴ്സിൽ 146 പേർ പ്രവേശനം നേടിയവരിൽ 120 പേർ കേരള ബോർഡിൽ നിന്നുള്ളവരായിരുന്നു എങ്കിൽ ഇക്കുറി ഇതുവരെ അഡ്മിഷൻ നേടിയ 59 പേരിൽ ഒരാൾ മാത്രമാണ് കേരള ബോർഡിൽ നിന്നുള്ളത് !!!

നമ്മുടെ രാഷ്ട്രീയക്കാർക്ക് പൊതുജനത്തിനോട് യാതൊരു പ്രതിബദ്ധതയുമില്ലാ എന്ന് നാൾക്കു നാൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വി സി യോടുള്ള നിസ്സഹകരണം മൂലം K T U വിൽ ഒന്നും നടക്കുന്നില്ല. നടക്കുന്നത് സമരം മാത്രം. മൂല്യനിർണ്ണയം കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിക്കുന്നില്ല. വി സി ക്ക് ഡിജിറ്റൽ ഒപ്പ് വയ്ക്കുവാൻ ഉള്ള സൗകര്യം രജിസ്ട്രാർ ഒരുക്കിക്കൊടുക്കാത്തതിനാൽ 4000 ത്തോളം ബിരുദ സർട്ടിഫിക്കേറ്റുകൾ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ കെട്ടിക്കിടക്കുയാണ്. അധിക ഫീസടച്ച അത്യാവശ്യക്കാർക്കു പോലും സർട്ടിഫിക്കേറ്റ് കൊടുക്കുവാൻ സാധിക്കുന്നില്ല. ഇതു മൂലം കഷ്ടപ്പെടുന്നന്നത് വിദേശത്തു ജോലിക്കു പോകേണ്ടവരും ഉപരിപഠനത്തിനു പോകേണ്ടവരുമാണ്. യുവജനങ്ങളേ നിങ്ങൾ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുകയാണ്. നല്ല ഭാവി സ്വപ്നം കണ്ട് കഷ്ടപ്പെട്ടു പഠിച്ച നിങ്ങളെ സ്വാർഥൻമാരായ കപട രാഷ്ട്രീയക്കാർ ചതിക്കുകയാണ്. നിങ്ങളുടെ അവകാശങ്ങൾ ആരെങ്കിലും ഔദാര്യമായിത്തരേണ്ടതല്ല. വിദ്യാർഥികളുടെ ഭാവി തുലക്കുന്ന ഇത്തരം നീച പ്രവൃത്തികളെ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ശക്തമായി അപലപിക്കുന്നു.

പൊതു ജനത്തിന്റെ നികുതിപ്പണം ശമ്പളമായിക്കൊടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുന്നത് വിദ്യാർഥികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിനും ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് വിദ്യാർഥികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനുമാണ്. പൊതു ജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന നിങ്ങൾ അവരുടെ കൂലിക്കാർ മാത്രമാണ് എന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.

കേന്ദ്ര സർക്കാർ ഒന്നര വർഷം കൊണ്ട് 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമ്പോൾ ഇവിടുത്തെ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും മൂലം നമ്മുടെ എത്ര യുവാക്കൾക്ക് കേന്ദ്ര സർവ്വീസിൽ കയറിപ്പറ്റാൻ സാധിക്കും എന്ന് കണ്ടറിയേണം.

അഴിമതി മുക്തമായ ഒരു നവഭാരതം കെട്ടിപ്പടുക്കുവാൻ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിക്കൊപ്പം അണിചേരൂ. ആനുകൂല്യങ്ങൾക്കായല്ല അവകാശങ്ങൾക്കായാണ് OIOP യുടെ പോരാട്ടം.

ജയ് ജയ് OIOP
നീതി ന്യായ് സിന്ദാബാദ്





]]>
https://oiop.in/2022/11/24/%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95/feed/ 0 427
അഴിമതി തുടച്ചുനീക്കണം https://oiop.in/2022/11/18/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82/ https://oiop.in/2022/11/18/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82/#respond Fri, 18 Nov 2022 08:29:50 +0000 https://oiop.in/?p=425 അഴിമതി വളർത്തുവാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പൊതുജനത്തിന്റെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം അതി ശക്തമായി ഉന്നയിക്കപ്പെടുന്നു. പത്രമാധ്യമങ്ങൾ ഇത് നിരന്തരം റിപ്പാേർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടേയും മറ്റ് പ്രമുഖ വ്യക്തികളുടേയും പേരിൽ സ്വപ്ന സുരേഷ് എന്ന സ്ത്രീ വളരെ ഗുരുതരമായ (സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങൾ മുതൽ പെണ്ണുകേസ് വരെ) ആരോപണങ്ങൾ പരസ്യമായി, പത്രങ്ങൾ നവമാധ്യമങ്ങൾ തുടങ്ങിയവയിലൂടെ നൽകിയിട്ടും അതിനെതിരേ ഒരു മാനനഷ്ടക്കേസുകൊടുക്കാത്തവർ, ഒരു ചെറു വിരൽ പോലും അനക്കാത്തവർ തങ്ങൾക്കെതിരേ ഉയർന്നുവന്നിരിക്കുന്ന അഴിമതിക്കേസുകൾ ഇല്ലാതാക്കുവാൻ പൊതുജനത്തിന്റെ നികുതിപ്പണം – ലക്ഷക്കണക്കിനു രൂപാ ചിലവാക്കുന്നു, ഇതു ഞങ്ങൾ അഴിമതിക്കാരാണ് എന്നു സ്വയം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്. സംസ്ഥാനത്ത് നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും അതിവിദഗ്ധരായ വക്കീലൻമാരും ഉള്ളപ്പോൾ വെറുമൊരു ഉപദേശം നൽകിയതിന് 15 ലക്ഷം രൂപാ പുറത്തുള്ള വക്കീലിനു നൽകി എന്നു പറയുന്നത് എത്ര കഷ്ടമാണ്. അതും മരുന്നില്ലാതെ സർക്കാർ ആശുപത്രികളും, വാഗ്ദാനം ചെയ്ത 2500 രൂപ പെൻഷൻ കിട്ടാതെ പൊതുജനങ്ങളും, ശമ്പളം കൊടുക്കാനും കടം വാങ്ങിയ പണത്തിന്റെ പലിശ കൊടുക്കാനും വീണ്ടും വീണ്ടും പണം കടം വാങ്ങിക്കൊണ്ടിരിക്കുന്ന സർക്കാരും, കടത്തിൽ മേൽ കടമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ.

പ്രതികരിക്കുക.

ഇവിടെ നീതിയും ന്യായവും നടപ്പിലാകണം.

നീതി ന്യായ് സിന്ദാബാദ്
OIOP.in

]]>
https://oiop.in/2022/11/18/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82/feed/ 0 425
അഴിമതി!! https://oiop.in/2022/11/06/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%bc-one/ https://oiop.in/2022/11/06/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%bc-one/#respond Sun, 06 Nov 2022 14:51:57 +0000 https://oiop.in/?p=412

]]>
https://oiop.in/2022/11/06/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%bc-one/feed/ 0 412
പ്രകൃതി സംരക്ഷണം എന്നാൽ കാടിന്റെ വിസ്തൃതി കൂട്ടൽ മാത്രമാണോ ? https://oiop.in/2022/09/09/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b5%bd/ https://oiop.in/2022/09/09/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b5%bd/#respond Fri, 09 Sep 2022 14:02:39 +0000 https://oiop.in/?p=405 പരിസ്ഥിതി സംരക്ഷണം നിർബന്ധമായും നടപ്പാക്കേണ്ടതുതന്നെയാണ്. അതു വളരെ ഭംഗിയായി മലയാളി ചെയ്യുന്നുമുണ്ട്. ഒരു മരം വെട്ടിയാൽ നാലു മരം വച്ചുപിടിപ്പിക്കുന്ന സ്വഭാവം മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന സ്വഭാവമാണ്. അത് ലോകത്തെവിടെ ചെന്നാലും മലയാളി ചെയ്യുകയും ചെയ്യും. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈസിന്റെ അളവുകുറക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നുള്ളതാണ് – അതിന്റെ അർഥം കാടിന്റെ വിസ്തൃതി കൂട്ടുക എന്നുള്ളതല്ല, അതിന്റെ ആവശ്യവുമില്ല. പ്ളാവ്, തെങ്ങ്, റബ്ബർ തുടങ്ങി ഏതു തരത്തിൽ പെട്ട വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ചാലും പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയ വഴി, സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺ ഡയോക്സൈഡിനെ കാർബോഹൈഡ്രേറ്റ് ആക്കി മാറ്റും, ബൈ പ്രോഡക്റ്റ് ആയി ഓക്സിജനും ഉണ്ടാകും. അതിന് കാടു തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത്തിരിപ്പോന്ന പുൽക്കൊടിയും, കണ്ണു കൊണ്ടു കാണുവാൻ സാധിക്കില്ലാത്ത ആൽഗെകളും, പ്ലാങ്ക്ടണുകളും വരെ ഈ പ്രക്രിയയിൽ പങ്കാളികളാണ് എന്നതു മാത്രമല്ല മനുഷ്യ നിർമ്മിതമായ കാർബൺ ഡയോക്സൈഡിൽ പകുതിയിലധികവും ഈ ഇത്തിരിക്കുഞ്ഞൻമാരാണ് കൈകാര്യം ചെയ്യുന്നത്. അങ്ങനെയെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് കർഷകരെ ഉപദ്രവിക്കുന്നതു കഷ്ടമല്ലേ? അപ്പോൾ പരിസ്ഥിതി സംരക്ഷണവും, ബഫർസോണും ഒക്കെ മറ്റെന്തിനോ വേണ്ടിയുള്ള പുകമറയല്ലേ?

മൃഗങ്ങളുടെ ഉച്ഛാസവായുവിലൂടെയും വലിയ അളവിൽ കാർബൺ ഡയോക്സൈഡ് പുറത്തു വരുന്നുണ്ട്. അതുപോലെ തന്നെ അതിന്റെ വിസർജ്യത്തിന്റെ വിഘടനത്തിലൂടെ (decomposition) വലിയ തോതിൽ മീഥേൻ ഗ്യാസും ഉണ്ടാകുന്നുണ്ട്. (അതുകൊണ്ടാണ് ഗാഡ്ഗിൽ പറഞ്ഞത് കന്നുകാലികൾ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു എന്ന്) അതായത് വന്യമൃഗങ്ങളുടെ ക്രമാതീതമായ വംശവർധനവ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെയും, മീഥെയ്നിന്റെയും അളവു കൂട്ടുന്നു എന്നർഥം. അതിനാൽ തന്നെ കാട്ടിൽ ക്രമാതീതമായി പെറ്റുപെരുകി ജനവാസ മേഖലകളിലേക്ക് കടന്നുകയറുന്ന വന്യജീവികളെ കൊന്നൊടുക്കേണ്ടതാണ്. ആസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുവിനെപ്പോലും വംശവർധനവു നിയന്ത്രിക്കുന്നതിനു വേണ്ടി കൊന്നു തിന്നുവാൻ അനുമതിയുണ്ട്.

അതുപോലെ തന്നെ കൊല്ലുന്ന മൃഗങ്ങളെ യാതൊരു കാരണവശാലും കുഴിച്ചുമൂടുവാൻ പാടില്ല. കാരണം ഇതു ചീഞ്ഞഴുകുമ്പോൾ ഉണ്ടാകുന്ന മീഥേൻ വാതകം വളരെ അപകടകാരിയാണ്. ആഗോള താപനത്തിന് പ്രധാന കാരണമായ കാർബൺ ഡയോക്സൈഡിന്റെ 80 മടങ്ങ് ഗ്രീൻ ഹൗസ് എഫക്ട് കൂട്ടുന്ന വാതകമാണ് മീഥേൻ. അതുകൊണ്ട് കൊല്ലുന്ന മൃഗങ്ങളെ ആഹാരത്തിനായി ഉപയോഗിക്കുക. ശുദ്ധമായ ഭക്ഷണമായതിനാൽ ആരോഗ്യത്തിനും നല്ലതാണ്.

പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധന (fossil fuels)ങ്ങളുടെ ഉപയോഗമാണ്‌ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ വ്യാപിപ്പിക്കുന്നതിൽ പ്രധാന കാരണം. CO2 മാത്രല്ല, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയും ഹരിതഗൃഹവാതകങ്ങൾ ആണ്‌. ഇവയിൽ CO2 , നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്ദ്രതയാണ്‌ വർധിക്കുന്നത്‌. സമീപഭാവിയിലൊന്നും ഈ വാതകങ്ങളുടെ തോത്‌ കുറയാനിടയില്ലെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. ഇവ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്‌ ഇന്നത്തെ നിലക്ക്‌ തുടർന്നാൽ, ആഗോളതാപനത്തെക്കുറിച്ച്‌ എന്തെല്ലാം ദുസ്വപ്നങ്ങളാണോ മനുഷ്യരാശിയെ വേട്ടയാടുന്നത്‌ അതൊക്കെ യാഥാർഥ്യമാകുമെന്ന്‌ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

ഇവിടെയാണ് സൗജന്യ വൈദ്യുതിയുടെ വലിയ അപകടം പതിയിരിക്കുന്നത്.
സാധാരണ 90% വീടുകളിലും 100 യൂണിറ്റു വൈദ്യുതിയിൽ കൂടുതൽ ഒരു മാസം ഉപയോഗിക്കുകയില്ല. എന്നാൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുമ്പോൾ സൗജന്യമായി കിട്ടുന്ന 200 യൂണിറ്റ് വൈദ്യുതിയും കൂടി ഉപയോഗിച്ചു തീർക്കും. അതിനു വേണ്ടി ടൺ കണക്കിന് കൽക്കരിയും കോടിക്കണക്കിനുലിറ്റർ പെട്രോളിയം ഉൽപന്നങ്ങളും കത്തിക്കേണ്ടിവരും. അപ്പോഴുണ്ടാകുന്ന CO2 ഉം നൈട്രസ് ഓക്‌സൈഡും മറ്റും ആഗോള താപനത്തിനും വലിയ കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായിത്തീരും.
അതുകൊണ്ടു തന്നെ സൗജന്യ വൈദ്യുതി എന്ന ആന മണ്ടത്തരം എത്രയും പെട്ടെന്നു പിൻവലിക്കുക. ഇനിയെങ്കിലും അതിനെ മഹത്വീകരിച്ച് കൊട്ടിഘോഷിക്കാതിരിക്കുക.

]]>
https://oiop.in/2022/09/09/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b5%bd/feed/ 0 405
സൗജന്യങ്ങൾ എപ്പോഴും സാധാരണക്കാരെ കുടുക്കുവാനുള്ള കുരുക്കുകൾ മാത്രം. https://oiop.in/2022/08/02/%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%8e%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be/ https://oiop.in/2022/08/02/%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%8e%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be/#respond Tue, 02 Aug 2022 16:30:07 +0000 https://oiop.in/?p=391 സൗജന്യം സൗജന്യം സൗജന്യം.

എന്തെങ്കിലും സൗജന്യം എവിടെയെങ്കിലും കിട്ടും എന്നു കേട്ടാൽ ഓടിക്കൂടുന്ന വെറും വിഡ്ഢിക്കൂട്ടങ്ങളായി മാറുകയാണോ മലയാളികൾ ?  

സാധാരണക്കാരനുവേണ്ടത്, അവന് മാന്യമായി ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുക എന്നുള്ളതാണ്. അവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ പലവിധ നികുതികൾ ചുമത്തി തട്ടിപ്പറിച്ചെടുക്കുന്ന അവസ്ഥക്കാണ് മാറ്റമുണ്ടാകേണ്ടത്. ഇതുപോലെ വലിയ നികുതികൾ ചുമത്തപ്പെടേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടാകുന്നു എന്നു നമ്മൾ ചിന്തിക്കണം.

 അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത, സ്വജന പക്ഷപാതം ഈ  കാര്യങ്ങൾ മൂലം മാത്രമാണ് നമ്മുടെ നാടു നശിക്കുന്നത്. ഇതു മൂലമുണ്ടാകുന്ന കഷ്ടതകൾ മുഴുവൻ സഹിക്കേണ്ടി വരുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ മാത്രമാണ്. സർക്കാർ ജീവനക്കാരോ, രാഷ്ട്രീയ നേതാക്കളോ, കോർപറേറ്റ് ഭീമൻമാരോ ഇതിന്റെ ഭാരം ചുമക്കേണ്ടിവരുന്നില്ല. 

സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വിലസൂചികക്കനുസരിച്ച് അവരുടെ ക്ഷാമബത്ത കൂടിക്കൊണ്ടിരിക്കും. 34% മാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത(DA). വെറുതെ വീട്ടിലിരുന്ന് വിശ്രമിക്കുന്ന മുൻ സർക്കാർ ജീവനക്കാരുടെ പെൻഷനും വർധിച്ചു കൊണ്ടേയിരിക്കും. 

എന്നാൽ സാധാരണക്കാരനോ ? അവന്റെ കയ്യിലിരിക്കുന്ന പണം ഊറ്റി എടുക്കുവാൻ നികുതികൾ നിരന്തരം വർധിപ്പിച്ചു കൊണ്ടേയിരിക്കും.  പുതിയ പുതിയ നികുതികൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കും. സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന ഈ നികുതികൾ എങ്ങോട്ടേക്കാണ് പോകുന്നത് ? ഖജനാവിലെ മുഴുവൻ പണവും ഇന്ന് സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കുവാനും, പെൻഷൻ കൊടുക്കുവാനും പിന്നെ നേരത്തേ വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശ കൊടുക്കുവാനും വേണ്ടി മാത്രം വിനിയോഗിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു നമ്മൾ. തികയാഞ്ഞിട്ട് വീണ്ടും വീണ്ടും കടം വാങ്ങിക്കൂട്ടുന്നു മാറി മാറി വരുന്ന നമ്മുടെ സർക്കാരുകൾ. ഇന്ന് ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ രൂപയുടെ കടക്കാരനായിട്ടാണ്. അടുത്ത തലമുറയെ വരെ പണയം വച്ചിട്ടാണ് നമ്മൾ കടം വാങ്ങിക്കൂട്ടുന്നത്. ഇതു ശരിക്കും മനുഷ്യാവകാശ ലംഘനമാണ്.

റവന്യു വരുമാനത്തിന്റെ 35% ത്തിലധികം ശമ്പളത്തിനും പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ചില വഴിക്കരുത് എന്നാണ് സാമാന്യ തത്വം. എന്നാലിന്ന് വരുമാനം മുഴുവനും എടുത്തിട്ടും അതിനു പോലും തികയുന്നില്ല. അതിനിടയിലാണ് അടിക്കടിയുള്ള ശമ്പള വർധനവ്. വീണ്ടും ജനപ്രതിനിധികളുടെ ശമ്പളം കൂട്ടുന്നു. മൊത്തം കടത്തിൽ മുങ്ങിക്കിടക്കുമ്പോൾ എവിടെ നിന്നെടുത്താണിതു കൊടുക്കുവാൻ പോകുന്നത്?

അതിനുള്ള വഴി ആദ്യം തന്നെ അവർ കണ്ടെത്തി.*മനസ്സാക്ഷിയില്ലാത്ത നമ്മുടെ ഭരണാധികാരികൾ കർഷകന്റെ

പിച്ചച്ചട്ടിയിൽ തന്നെ കയ്യിട്ടു വാരി. നമ്മുടെ ജനപ്രതിനിധികളുടെ സുഖ ജീവിതത്തിനു മാറ്റു കൂട്ടുവാൻ കർഷകനു കൊടുത്തിരുന്ന നക്കാപ്പിച്ച പെൻഷൻ തന്നെ നിറുത്തലാക്കി.*

നഷ്ടത്തിലായ റബ്ബർ കൃഷി കർഷകർ ഉപേക്ഷിച്ചു തുടങ്ങിയപ്പോൾ അവരെ പിടിച്ചു നിറുത്തുവാനായി സർക്കാർ സബ്സിഡി കൊടുത്തു. അങ്ങനെ സബ്സിഡി വാങ്ങിയവരുടെയെല്ലാം പെൻഷൻ നിറുത്തലാക്കി. ഇപ്പോഴിതാ 2 ഏക്കറിൽ കൂടുതൽ റബ്ബർ കൃഷി ഉള്ളവരുടെയെല്ലാം പെൻഷൻ നിറുത്തലാക്കുന്നു. കാരണം സർക്കാരിനു പണമില്ല. എന്നിട്ട് അതേ സർക്കാർ MLA മാരുടേയും മന്ത്രിമാരുടേയും ശമ്പളം കൂട്ടുന്നു. ഇതാണോ യഥാർഥ ജനാധിപത്യം ?

 ജനാധിപത്യത്തിൽ ജനത്തിന്റെ ആവശ്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. എന്നാലിവിടെ നടക്കുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ട – നഷ്ടപ്പെടുത്തിയ, ജനത്തിന്റെ മേലുള്ള ആധിപത്യമാണ്. പൊതുജനം കൊള്ളയടിക്കപ്പെടുന്നു.

പാവപ്പെട്ട കർഷകരും സാധാരണക്കാരും നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പ്ലാവില കാണിച്ച് ആടിനെ കൊണ്ടുപോകുന്നതു പോലെ സൗജന്യങ്ങൾ കാണിച്ച് പൊതുജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. 

സൗജന്യങ്ങൾ വഞ്ചനയുടെ മറ്റൊരു മുഖം മാത്രമാണ്. സൗജന്യങ്ങൾ കൊടുക്കുന്നത് ഏതെങ്കിലും മന്ത്രിയുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നെടുത്താണോ? അല്ല !?

*അതു പൊതു ജനത്തിന്റെ കീശയിൽ കിടക്കുന്ന പണമാണ്*

*വലിയ വലിയ നികുതികൾ ചുമത്തി പൊതുജനത്തിന്റെ കയ്യിലുള്ള കോടിക്കണക്കിനു പണം പിടിച്ചു വാങ്ങിയിട്ട് അതിൽ നിന്നെടുത്ത് എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ മാത്രമാണ് സൗജന്യങ്ങൾ*

അഴിമതി മുക്തമായ ഭരണം നടത്തുക എന്നുള്ളത് എല്ലാ സർക്കാരുകളുടേയും കടമയാണ് – ഉത്തരവാദിത്വമാണ്. അതു ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന സേവനമോ ഔദാര്യമോ അല്ല.

ഔദാര്യങ്ങൾ നമ്മുടെ നാടിനെ നശിപ്പിക്കുകയേ ഉള്ളു. ഇവിടെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുകയാണ്. ഇപ്പോൾ അഴിമതിക്കെതിരേ പോരാടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു എന്നു കരുതുന്ന ഒരു പാർട്ടി ജനങ്ങളെ ആകർഷിക്കുന്നതിനായി പലവിധ സൗജന്യങ്ങൾ വാരിക്കോരിക്കൊടുക്കുന്നു എന്നു പറയുന്നു. അതിൽ ഒന്നാണ് എല്ലാർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുന്നു എന്നുള്ളത്. ഇത് പരിസ്ഥിതിക്ക് വളരെയേറെ ദോഷം വരുത്തിവയ്ക്കുന്ന തികച്ചും നിരുത്തരവാദിത്വപരവും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുമായ ഒരു സൗജന്യമാണ്. 

സാധാരണ ഗതിയിൽ നമ്മുടെ നാട്ടിലെ 90 % ത്തിൽ അധികം ആൾക്കാരും 100 യൂണിറ്റിൽ താഴെ വൈദ്യുതി മാത്രമേ ഒരു മാസം ഉപയോഗിക്കുന്നുള്ളു. അങ്ങിനെയുള്ള അവസ്ഥയിലാണ് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നത്. സൗജന്യമായി കിട്ടുന്നതിനാൽ ആവശ്യമില്ലാത്ത 200 യൂണിറ്റു വൈദ്യുതിയും കൂടി വൃധാ ചില വഴിച്ചു തീർക്കും. 

*ഇവിടെയാണ് വലിയ അപകടം പതിയിരിക്കുന്നത്. അനാവശ്യമായി ചിലവഴിക്കപ്പെടുന്നന്ന 200 യൂണിറ്റു വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കൽക്കരി, ഡീസൽ, നാഫ്ത,ഗ്യാസ് തുടങ്ങി എന്തെങ്കിലും ഒരു ഇന്ധനം ഉപയോഗിക്കേണ്ടിവരും. ഇതു മൂലം വളരെ വലിയ അളവിൽ കാർബൺ എമിഷൻ ഉണ്ടാകും. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ കോട്ടം ഉണ്ടാക്കും. ഇന്നു നമ്മൾ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് വലിയൊരു കാരണം ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിർഗമനവും, അതു മൂലമുണ്ടാകുന്ന ആഗോളതാപനവുമാണ്.*

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ വളരെയധികമായി പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവു കുറക്കുവാനായി എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം വനത്തിന്റെ വിസ്തൃതി കൂട്ടുക എന്നുള്ളതാണ്. അതിനു വേണ്ടി എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം കർഷകരെ കുടി ഒഴിപ്പിക്കുക എന്നുള്ളതാണ്. ബഫർ സോണിന്റെ കാര്യം പറഞ്ഞും പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരു പറഞ്ഞും സർക്കാരുകൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്. സാധാരണക്കാരായ നമ്മൾ സൗജന്യങ്ങൾ വാങ്ങി ഇത്തരം ബുദ്ധിശാലികളായ ഏമാൻമാരെ ചുമക്കുന്ന കഴുതകളായി മാറണമോ എന്ന് സ്വയം ചിന്തിക്കുക. വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി നിലകൊള്ളുന്നത് സൗജന്യങ്ങൾ വാങ്ങുവാനും കൊടുക്കുവാനുമല്ല പകരം അഴിമതി അവസാനിപ്പിച്ച് അവകാശങ്ങൾ നേടി എടുക്കുവാനും എല്ലാവർക്കും മാന്യമായി ജീവിക്കുവാനുള്ള അവസരമൊരുക്കുവാനുമാണ്. അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് വളരെച്ചുരുങ്ങിയ കാലം കൊണ്ട് സകല കടവും തീർത്ത് നമ്മുടെ നാടിനെ എല്ലാ തലങ്ങളിലും ലോകോത്തര നിലവാരത്തിലെത്തിക്കുവാനുള്ള പദ്ധതികൾ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ആവനാഴിയിൽ നിറച്ചു കഴിഞ്ഞു. നിങ്ങളോരോരുത്തരുടേയും സഹകരണവും ഭാഗഭാഗിത്വവുമാണ് ഇനി വേണ്ടത്.

ഇനിയും ചിന്തിക്കുക, 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി നമ്മുടെ നാടിനെ നശിപ്പിക്കുന്നതിനു കൂട്ടുനിൽക്കണമോ എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കുക ഇത് കർഷകന്റെ കഴുത്തിനു നേരേ ഓങ്ങുന്ന കൊടുവാളാണ്. എല്ലാവരും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുന്ന സാഹചര്യമുണ്ടായാൽ എത്ര കോടിക്കണക്കിന് ടൺ കൽക്കരിയായിരിക്കും കത്തിത്തീരുക ? എത്ര കോടിക്കണക്കിന് ലിറ്റർ ഡീസലോ നാഫ്തയോ മറ്റെന്തെങ്കിലും ഇന്ധനമോ ആയിരിക്കും കത്തിത്തീരുക ? എന്തു മാത്രം കാർബൺ ഡയോക്‌സൈഡ് ആയിരിക്കും പുറന്തള്ളപ്പെടുക? അതോടൊപ്പം മറ്റ് ഹൈഡ്രോകാർബണുകളും. ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും.

ഇതിന്റെ പേരിൽ ബലിയാടാകേണ്ടിവരിക സാധാരണക്കാരും കർഷകരുമായിരിക്കും. പന്നിക്കും പട്ടിക്കും സാധാരണക്കാരന്റെ ജീവനേക്കാൾ വില കല്പിക്കുന്നവരാണ് ഇന്നു നമ്മുടെ നേതാക്കൻമാർ എന്ന് ഓർമ്മിക്കുക. മനുഷ്യനെ കൊന്ന തെരുവുനായ്ക്കളെ കൊല്ലുവാൻ ആഹ്വാനം ചെയ്തവനെതിരെ കേസു കൊടുത്ത നാടാണു നമ്മുടേത്. സ്വന്തം ജീവൻ രക്ഷിക്കുവാൻ വന്യമൃഗത്തെ കൊന്നാൽ കേസെടുക്കുന്ന നാട്. ഒന്നു ചിന്തിക്കുക, മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കല്പിക്കുന്നവരെ തീറ്റിപ്പോറ്റുന്നത് നമ്മളാണ്. നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുവാൻ വേണ്ടി നമ്മൾ ശമ്പളം കൊടുത്ത് ജോലിക്കു വച്ചിരിക്കുന്ന നമ്മുടെ ജോലിക്കാർ മാത്രമാണവർ. അതുപോലെ തന്നെ നമ്മുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ജനപ്രതിനിധികളും നമ്മുടെ  സേവകർ തന്നെയാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങൾ തന്നെയാണ് രാജാക്കൻമാർ. അതുകൊണ്ട് സൗജന്യങ്ങൾ കൈകൂപ്പി നിന്നു വാങ്ങേണ്ട ഗതികെട്ടവരല്ല നമ്മൾ എന്നു മനസ്സിലാക്കുക.

*തുടക്കത്തിൽ പറഞ്ഞതു പോലെ സൗജന്യങ്ങൾ ഒരിക്കലും നമ്മളെ വളർത്തുകയില്ല. കാരണം ആ സൗജന്യങ്ങൾ നമ്മുടെ പോക്കറ്റിൽ നിന്ന് – നമ്മുടെ സമ്പാദ്യത്തിൽ നിന്ന് – നമ്മുടെ അവകാശങ്ങളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുമ്പോൾ തെറിച്ചു വീഴുന്ന നാണയത്തുട്ടുകൾ മാത്രമാണ്.*

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാനായി ഒറ്റക്കെട്ടായി നമുക്കു മുന്നേറാം .

ജയ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി.

നീതി ന്യായ് സിന്ദാബാദ് .

]]>
https://oiop.in/2022/08/02/%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%8e%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be/feed/ 0 391
ഭരിക്കുന്ന സർക്കാരിന് പൊതുജനത്തിന്റെ ജീവനിൽ ഒരല്പമെങ്കിലും ഉത്തരവാദിത്വബോധമുണ്ടെങ്കിൽ പേവിഷബാധ 10 ൽ ഒന്നായി കുറക്കുവാൻ സാധിക്കും. https://oiop.in/2022/07/25/%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a/ https://oiop.in/2022/07/25/%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a/#respond Mon, 25 Jul 2022 17:33:52 +0000 https://oiop.in/?p=384 പേപ്പട്ടി ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ഭാരവാഹികളായ കുര്യാച്ചൻ കണ്ടത്തിൽ, തോമസ് തൊടുപുഴ എന്നിവർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

ആരുടെയൊക്കെയോ കീശ വീർപ്പിക്കുന്നതിനായി മനുഷ്യരെ കൊലക്കു കൊടുക്കുന്ന ദുരവസ്ഥ അവസാനിപ്പിക്കുക.

ഇത് കേവലം അറിവില്ലായ്മയോ, അബദ്ധമോ ആയി തള്ളിക്കളായാവുന്ന ഒന്നല്ല, മനപ്പൂർവ്വം പണത്തിനു വേണ്ടി നടത്തുന്ന നരഹത്യതന്നെ.

മനുഷ്യ ജീവന് തെരുവുപട്ടികളുടെ ജീവന്റെ വില പോലും കല്പിക്കാത്ത സർക്കാരുകളാണ് ഇന്നുള്ളത് എന്നതിന്റെ മറ്റൊരുദാഹരണം. മനുഷ്യരെ തെരുവുപട്ടികൾ കടിക്കുന്നുവെങ്കിൽ അതിനു സമാധാനം പറയേണ്ടത് ഭരിക്കുന്ന സർക്കാരും പട്ടി പ്രേമികളുമാണ്.

ഉടമസ്ഥനില്ലാതെ അലഞ്ഞുനടക്കുന്ന തെരുവുപട്ടികളെ ഉന്മൂലനം ചെയ്യുകതന്നെവേണം. മറിച്ച് ഏതെങ്കിലും മൃഗ പ്രേമികൾക്കു വഎതിർപ്പുണ്ടെങ്കിൽ സ്വന്തം ചിലവിൽ അവരുടെ വീട്ടിൽ സംരക്ഷിക്കട്ടെ.

കൊച്ചു കുട്ടികളെപ്പോലും നിഷ്കരുണം കടിച്ചു കീറുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നു പറയുന്ന പട്ടിപ്പ്രേമികളുടെ സംരക്ഷകർ, പ്രതി വർഷം 2800 കോടി രൂപയുടെ ആന്റി റാബിസ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നവരുടെ ലോബിയുടെ പിണിയാളുകളാണെന്ന് ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കുമോ?.

പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും കണ്ണടക്കുന്നു എങ്കിൽ സാധാരണക്കാർ ഇനി സ്വയം പര്യാപ്തരാക മാത്രമേ മാർഗ്ഗമുള്ളു……..

പേ വിഷബാധക്കെതിരായ കുത്തിവയ്പ്പ് എടുത്ത ഒരാൾ മരണമടഞ്ഞിട്ട് കേവലം ദിവസങ്ങളേ ആയുള്ളൂ….

നമ്പർ വൺ കേരളം എന്നു വീമ്പിളക്കുമ്പോഴും പനിക്കുള്ള പാരസിറ്റമോൾ ഗുളിക പോലും വാങ്ങുവാൻ കഴിവില്ലാത്ത അവസ്ഥയിലാണ് സർക്കാർ. എന്നിട്ടും ഒരു പട്ടിയെ തല്ലിക്കൊന്നാൽ അതിനെതിരേ കേസെടുക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന ഉദ്യോഗസ്ഥരാണിവിടെ ഉള്ളത്. സ്വന്തം മക്കൾക്കാണീ ഗതി വരുന്നതെങ്കിൽ എന്തായിരിക്കും ഈ ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ മനോഭാവം……?

വയോധികയെ തെരുവുനായ്ക്കൾ കടിച്ചു കൊന്ന സംഭവത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പ്രേരണ നൽകി എന്നെ കേസിൽ ആലുവ ജന സേവ ശിശുഭവൻ സ്ഥാപകൻ ജോസ് മാവേലിക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. മജിസ്ട്രേറ്റ് കോടതിയാണ് 4550 രൂപ പിഴ വിധിച്ചത്. നിങ്ങളോരോരുത്തരും നിങ്ങളുടെ മനസ്സാക്ഷിക്കോടതിയോട് സ്വയം ചോദിക്കുക ഇതു ന്യായമാണോ എന്ന്.

മനുഷ്യന്റെ ജീവനാണോ വിലകൽപ്പിക്കേണ്ടത് അതോ തെരുവുപട്ടികളുടെ ജീവനാണോ വില കല്പിക്കേണ്ടത്?

സ്വന്തപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമ്പോഴേ ഇവർക്കൊക്കെ ജീവന്റെ വില മനസ്സിലാകൂ.

പ്രതികരിക്കുക പൊതുജനമേ. നാളെ നമുക്കു നേരേയായിരിക്കും പേ പിടിച്ച നായ്ക്കൾ ചാടി വീഴുന്നത്. ഒറ്റക്കെട്ടായി നമുക്കു പ്രതികരിക്കാം…..

ഷെയർ ചെയ്യുക – പ്രതിഷേധിക്കുക. പൊതുജനത്തിന്റെ സ്വൈര്യ ജീവിതത്തത്തിനു തടസ്സമായ്നിൽക്കുന്ന ഒരു ജീവിയെപ്പോലും ഇല്ലാതാക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ലെങ്കിൽ, സാധിക്കുന്നില്ലാ എങ്കിൽ അതിനെതിരേ ശബ്ദമുയർത്താൻ നമുക്കു സാധിക്കുന്നില്ലാ എങ്കിൽ – ഈ ജീവിതം പിന്നെ എന്തിന്…..?

മനുഷ്യന്റെ ജീവന് ഭീഷണിയായി അലഞ്ഞുനടക്കുന്ന തെരുവുപട്ടികളെ കൊന്നു തീർത്താൽ മാത്രം മതി 80 % പേപ്പട്ടിശല്യവും അവസാനിക്കും.

*മനുഷ്യ ജീവനാണോ വില ? തെരുവുപട്ടിയുടെ ജീവനാണോ വില…?ചിന്തിക്കുക മനുഷ്യജീവനാണ് വിലയെന്നു തോന്നുന്നപക്ഷം*

*ദയവായി ഷെയർ ചെയ്യുക.*
നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ ഈ ദുരവസ്ഥ ഉണ്ടാകുന്നതു വരെ കാത്തു നിൽക്കരുത്.

WhatsApp Group : *whatsapp.oiop.org*

Facebook Page : *facebook.oiop.org*

YouTube Channel : *youtube.oiop.org*

Website: http://oiop.in

]]>
https://oiop.in/2022/07/25/%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a/feed/ 0 384
വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി പ്രവർത്തക സംഗമം17/07/22 https://oiop.in/2022/07/18/%e0%b4%b5%e0%b5%ba-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%ba-%e0%b4%aa%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%be-%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f-3/ https://oiop.in/2022/07/18/%e0%b4%b5%e0%b5%ba-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%ba-%e0%b4%aa%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%be-%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f-3/#respond Mon, 18 Jul 2022 09:57:18 +0000 https://oiop.in/?p=215 One India One People Party

വൺ ഇന്ത്യാ വൺ പീപ്പിൾ പാർട്ടിയുടെ സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 17-07-2022 ഞായറാഴ്ച ആലുവ വൈ എം സി എ ഹാളിൽ ചേർന്നു .

രാവിലെ കൃത്യം 10. 00 മണിക്കുതന്നെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.

പി കെ പ്രസാദിന്റെ പ്രാർത്ഥനാ ഗാനത്തോടു കൂടി 11. 00 മണിക്ക് യോഗം ആരംഭിച്ചു. വൺ ഇന്ത്യാ വൺ പീപ്പിൾ പാർട്ടി സ്റ്റേറ്റ് കോർഡിനേറ്റർ സിയാദ് പറമ്പിൽ സ്വാഗതം ആശംസിച്ചു.

OIOP ഉയർത്തിയ ശക്തമായ ആശയം നേടിയെടുക്കാൻ നവീന ആശയങ്ങളോടെ രാഷ്ട്രീയ പാർട്ടിക്കല്ലാതെ സാധ്യമല്ല എന്നും അതിനായി എല്ലാവരും ഒറ്റക്കെട്ടായി കൈകോർത്ത് മുന്നേറുവാൻ ശ്രീ.വിജയൻ വെള്ളോടൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഏവരെയും ഓർമ്മപ്പെടുത്തി.

    സംസ്ഥാനത്തുടനീളം ജനകീയ പ്രശ്നങ്ങളിലും കർഷകരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടുവാനാണ് നാം ഇനി പ്രവർത്തിക്കേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച പാർട്ടി പ്രസിഡന്റ് ശ്രീ റോജർ സെബാസ്റ്റ്യൻ ഏവരെയും ഓർമ്മപ്പെടുത്തി.

     ആനുകാലിക രാഷ്ട്രീയത്തിൽ നവബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ച് മുഖ്യാതിഥിയായി എത്തിയ V4 കൊച്ചി സ്റ്റേറ്റ് കൺവീനർ ശ്രീ. നിപുൺ ചെറിയാൻ വിശദമായി സംസാരിച്ചു. തിരുത്തൽ രാഷ്ട്രീയത്തിന്റെ (corrective politics) കാലം അവസാനിച്ചുവെന്നും ഇനിയാവശ്യം പുനർനിർമ്മാണ രാഷ്ട്രീയമാണെന്നും  (Reconstructive politics)

അതാണ് നാം മുന്നോട്ടുവയ്ക്കുന്ന നവ രാഷ്ട്രീയ ബദൽ എന്നും അദ്ദേഹം എല്ലാവരെയും ഓർമ്മപ്പെടുത്തി.

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി നാഷണൽ കോ-ഓഡിനേറ്റർ ശ്രീ. ബിനു ജെ.പി. പുറത്തിറക്കിയ വൺ ഇന്ത്യ വൺ പെൻഷന്റെയും വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടേയും തിരഞ്ഞെടുത്ത ലേഖന സമാഹാരം, വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ശിക്ഷണ വിഭാഗം തയ്യാർ ചെയ്ത പാർട്ടിയുടെ ദർശനങ്ങളും നയങ്ങളും അടങ്ങിയ പുസ്തകം എന്നിവ ശ്രീ. റോജർ സെബാസ്റ്റ്യൻ ശ്രീ. നിപുൺ ചെറിയാനു നൽകിക്കൊണ്ട് പ്രകാശനം നടത്തി.

  യോഗത്തിൽ ശ്രീ. പി എം കെ ബാവ, ശ്രീ. അനൂപ് ശശിധരൻ, ശ്രീ. സിറിയക് കുരുവിള തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.

  ഉച്ചതിരിഞ്ഞ് 1.45 പാർട്ടി രക്ഷാധികാരി ശ്രീ സുജി മാസ്റ്റർ  തുടർപ്രവർത്തനങ്ങൾ കമ്മറ്റി രൂപീകരണം എന്നിവയെ സംബന്ധിച്ചു സംസാരിച്ചു.

തുടർന്ന് വിവിധ ജില്ലകളിൽനിന്നും എത്തിയ പ്രതിനിധികൾക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പഞ്ചായത്തുകൾതോറും കമ്മറ്റി രൂപവൽക്കരിക്കുവാനുള്ള ചുമതലകൾ നൽകി.

ശ്രീ ബോസ്‌കോ കളമശേരി സംസ്ഥാന പ്രസിഡണ്ടിൽനിന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് ദുർബലർക്ക് ഭവനം നൽകുന്ന പദ്ധതിയെ സംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഫാ. കുര്യാക്കോസ് കെ.വി ജപ്തിനടപടികൾ നേരിടുന്ന കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ചു.

മീറ്റിംഗ് കോർഡിനേഷൻ ശ്രീ. കുര്യച്ചൻ കണ്ടത്തിൽ.

    ട്രഷറർ ശ്രീ ടോം മാത്യുവിന്റെ നന്ദി പ്രകാശനത്തോടു കൂടി യോഗം 4 മണിക്ക് അവസാനിച്ചു.

]]>
https://oiop.in/2022/07/18/%e0%b4%b5%e0%b5%ba-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%ba-%e0%b4%aa%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%be-%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f-3/feed/ 0 215
2019 ൽ OIOP ക്കു വേണ്ടി എഴുതിയ ഓണപ്പാട്ട് https://oiop.in/2022/07/18/2019-%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b5%bc-10%e0%b4%be%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf-oiop-%e0%b4%95%e0%b5%8d%e0%b4%95/ https://oiop.in/2022/07/18/2019-%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b5%bc-10%e0%b4%be%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf-oiop-%e0%b4%95%e0%b5%8d%e0%b4%95/#respond Mon, 18 Jul 2022 07:57:35 +0000 https://oiop.in/?p=196

മാളോരേ നമ്മളറിഞ്ഞിടേണം 

നമ്മുടെ നാടിൻറെ കഷ്ടകാലം

സർക്കാരുദ്യോഗ മിന്നുള്ളോരെല്ലാം 

അടിപൊളിയായിക്കഴിഞ്ഞിടുന്നു 

കിട്ടുന്ന ടാക്സെല്ലാം ശമ്പളവും

അലവൻസും ബോണസുമാക്കീടുന്നൂ

പിന്നെക്കുറേ പണം പെൻഷനായി 

അവർ തന്നെ വീതിച്ചു മാറ്റിടുന്നു

ബാക്കി കുറേപ്പണം പലിശയായി 

വല്ലോർക്കും കൊണ്ടേക്കൊടുത്തിടുന്നു

പിന്നെക്കുറേപ്പണം പല വഴിക്കായ്

പാഴ്ച്ചിലവാക്കീ ത്തീർത്തിടുന്നു.

പിന്നെ നമുക്കായിട്ടൊന്നുമില്ല

ഉള്ളതൊരോട്ടപ്പാത്രം മാത്രം 

കയ്യിലുള്ളതെല്ലാമടിച്ചുമാറ്റും 

പിഴയും നികുതിയും എന്ന പേരിൽ 

നമ്മള് തൊണ്ണൂറ്റി എഴുപേരും 

മൂന്നുപേരെത്തീറ്റാൻ മാത്രമാണോ ?

രണ്ടു വർഷം മന്ത്രി സേവ ചെയ്യും

പി എ മാർക്കും പിന്നെ പെൻഷൻ പെൻഷൻ

പെൻഷൻ പ്രായമിതെത്തിടുമ്പോൾ 

വലിയൊരു തുകയതു കയ്യിൽ കിട്ടും 

പിന്നെയും കിട്ടീടും പെൻഷനായി 

സന്തോഷ ചിത്തരായ് ജീവിച്ചീടാൻ

മാളോരേ നമ്മളറിഞ്ഞിടേണം

നമ്മുടെ പാത്രമിതോട്ടപ്പാത്രം

വേണ്ടേ നമുക്കൊരു നല്ല കാലം

നമ്മുടെ അവകാശം നേടിടേണ്ടേ ?

 മാളോരേ നമ്മളിതോർത്തിടേണം 

നമ്മുടെ കയ്യീലൊരോട്ടപ്പാത്രം

 സമ്പാദ്യമില്ലാ ജീവിച്ചീടാനായ്

മിച്ചം വച്ചീടുവാൻ ഒന്നുമില്ല 

തുല്യ പെൻഷൻ വേണം നമ്മക്കെല്ലാം 

ആരുമിവിടെ വലിയോരല്ലാ

എല്ലാരും തുല്യരാണോർത്തിടേണം 

ഒരു പെൻഷൻ എല്ലാർക്കും ഒന്നു മാത്രം 

ജീവനെല്ലാർക്കുമൊരുപോലല്ലേ

പിന്നെന്തിനാണീ തരം തിരിവ് ?

പ്രൈവറ്റുമില്ലാ സർക്കാരുമില്ലാ

നമ്മളെല്ലാവരുമൊന്നുപോലെ

ഇന്ത്യൻ ഭരണഘടന നൽകും

തുല്യത നമ്മുടെ അവകാശമേ

ഒരു പെൻഷൻ മാത്രം നമുക്കെല്ലാർക്കും 

വേണ്ടാവേർതിരീവിനിയിവീടെ 

വൺഇന്ത്യ വൺപീപ്പിൾ പാർട്ടിയിൽ നാം

ഒന്നിച്ചണിയായി ചേർന്നിടേണം

മാളോരെ മാളോരേ നമ്മക്കെല്ലാം

ഒന്നിക്കാം മുന്നോട്ടു പോയിടാനായി

അക്രമം വേണ്ടാ അഴിമതിയും

ശാപം പിടിച്ചോരാ കൈക്കൂലിയും

നികുതി വരുമാനം അടിച്ചു മാറ്റും

കൂട്ടരെ നമ്മൾക്കു വേണ്ടേ വേണ്ടാ

മാന്യമായുള്ളോരു പെൻഷൻ വേണം

മാതാപിതാക്കൾക്കു ജീവിച്ചീടാൻ

സന്തതംവാഴട്ടെ മക്കൾക്കൊപ്പം

സന്തോഷമാനന്ദചിത്തരായി .

നീതി ന്യായ് സിന്ദാബാദ്

OIOP സിന്ദാബാദ്

]]>
https://oiop.in/2022/07/18/2019-%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b5%bc-10%e0%b4%be%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf-oiop-%e0%b4%95%e0%b5%8d%e0%b4%95/feed/ 0 196