May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

അടി കൊള്ളുവാൻ ചെണ്ട

പണം വാങ്ങുവാൻ മാരാൻ

വലിയ ഒരു സാമ്പത്തിക മാന്ദ്യം നമ്മൾ മുന്നിൽ കാണണം എന്നത് ഇപ്പോഴത്തെ സ്ഥിതിഗതികളിൽ നിന്നും മനസ്സിലാക്കാവുന്നതാണ് . കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ആണെങ്കിൽ എറ്റവും ദയനീയ അവസ്ഥയിലും . എകദേശം മുഴുവൻ സർക്കാർ വരുമാനവും ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും ശമ്പളം കൊടുക്കുവാൻ തികയുന്നുള്ളു . ഇതിനു പുറമെയാണ് ഇത്രയും കാലം ശമ്പളം കൊടുക്കുവാനായി കടം വാങ്ങിയ പണത്തിന്റെ പലിശ അടവ് . അപ്പോൾ പിന്നെയും കടമെടുക്ക തന്നെ . ഓരോ മലയാളിയും ഇനി ജനിക്കുന്ന ഓരോ കുട്ടിയും ഒരു ലക്ഷത്തിലേറെ കടത്തിലാണ് ഇപ്പോൾ തന്നെ. നമ്മുടെ ആരുടേയും സമ്മതമില്ലാതെ പൊതുജനത്തെയും അടുത്ത തലമുറയെ വരെ ജാമ്യം നിർത്തി എടുത്ത കടം . തീർത്തും മനുഷ്യാവകാശ ലംഘനം. മുതലാളിത്ത രാജ്യങ്ങൾ അന്താരാഷ്ട്ര ബാങ്കിങ് ഇടപാടുകൾ വഴി വായ്പ തന്ന ഈ പണമെല്ലാം കൃത്യമായി പലിശ ചോദിച്ചു വാങ്ങുന്നുണ്ട് . അന്താരാഷ്ട്ര പലിശ നിരക്കുകളുടെ എത്രയോ മടങ് ആണ് കേരളത്തിന് കൊടുക്കേണ്ടി വരുന്ന പലിശ . തിരച്ചടവിനുള്ള ശേഷി ഇല്ല കേരളത്തിന് എന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ, അതിനാൽ കേരളം ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേക്കാളും സാമ്പത്തിക ഭദ്രതയില്ലാത്ത നിലയയിൽ എത്തി എന്നതാണ് .

ഇവിടെ വിപ്ലവ പ്രസ്ഥാനങ്ങളിലൂടെയും സ്വാതന്ത്ര്യ പ്രസ്ഥാങ്ങളുടെ ചുവടു പിടിച്ചും അധികാരത്തിൽ വരുന്ന സർക്കാറുകൾ മലയാളിയെ കടക്കെണിയിൽ കുടുക്കി നമ്മുടെ പൂർവികർ ധീരതയോടെ പൊരുതി നേടിയെടുത്ത സ്വാതന്ത്രമാണ് അടിയറ വെയ്പ്പിക്കുന്നത്. മുതലാളിത്ത രാജ്യങ്ങൾക്കു സ്ഥിരമായി കൊള്ള പലിശ ഈടാക്കാനുള്ള ഒരു കറവ പശുവായി മാറിയിരിക്കുന്നു ഇന്ന് കേരളം. മുതലാളിത്തത്തെയും മുതലാളിത്ത രാഷ്ട്രങ്ങളെയും എതിർത്ത് വാ തോരാതെ ഉദ്യോഗസ്ഥ ട്രേഡ് യൂണിയൻ മീറ്റിംഗുകളിൽ പ്രസംഗിക്കുന്ന യൂണിയൻ നേതാക്കൾ അതെ സമയം ഈ മുതലാളിത്ത രാഷ്ട്രങ്ങൾക്ക് മറ്റെവിടെ നിന്നും ലഭിക്കാത്ത പലിശയാണ് ഈ കൊച്ചു കേരളത്തിലെ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും തീറ്റിപോറ്റു വാൻ വേണ്ടി ഇവിടുത്തെ പൊതുജനം കൊടുക്കേണ്ടി വരുന്നതെന്ന് അറിയാത്ത ഭാവം നടിക്കുന്നു .

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം തുടർന്ന് പോകുമ്പോൾ , സർക്കാരുകളുടെ ഇടപെടൽ അത്യാവശ്യമാവുകയാണ് . സർക്കാറിന്റെ വൻ തോതിലുള്ള ഇടപെടലുകളിലൂടെ മാത്രമേ പൊതു ജനത്തിന് ജീവൻ നിലനിർത്തുവാൻ ആകൂ എന്നത് മുൻലകാലങ്ങളിൽ ലോകത്തിന്റെ പലയിടത്തും ഉണ്ടായ ഇതുപോലുള്ള സാമ്പത്തിക തകർച്ചകൾ തെളിയിച്ചതാണ്. ഇന്നത്തെ നിലയ്ക്ക് സംസ്ഥാന സർക്കാരിന് അതിനു കഴിയുമോ ? അർജന്റീന പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെ ഏറ്റവും മോശമായ റേറ്റിംഗിൽ തുടര്ന്നു പോന്നപ്പോൾ ഒരു ദിവസം പൊടുന്നനെ തിരിച്ചടവ് ശേഷിയില്ല അതിനാൽ ഇനി കടം തരില്ല എന്ന് റേറ്റിംഗ് ഏജൻസികളും ബാങ്കുകളും തീരുമാനിച്ചു. ഒരു സുപ്രഭാതത്തിൽ സർക്കാർ സാമ്പത്തിക അടിയന്തരാവസ്ഥ വന്നപ്പോൾ , സർക്കാരിന്റെ ഭീമമായ ചിലവായ ജീവനക്കാരുടെ ശമ്പളങ്ങൾ ഒരു ചെറിയ ശതമാനം മാത്രം കൊടുക്കുകയും ആഴ്ച്ച തോറും അവർക്കു റേഷൻ നൽകുകയും ചെയ്തു വന്നു . നീണ്ട പത്തു വർഷത്തേയ്ക്ക് ശമ്പളം തരാനുണ്ട് എന്നതിൻറെ കടപ്പത്രം മാത്രം ആണ് നൽകിയിരുന്നത്. ഇത് തന്നെ ആണ് ഗ്രീസ് , റഷ്യ എന്നീ രാജ്യങ്ങളും ഇതുവരെ ചെയ്തു വന്നത് .

പൊതു ജനത്തെ മുഴുവൻ പട്ടിണിക്കിട്ട് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും എങ്ങനെയെങ്കിലും ശമ്പളം കൊടുക്കുക എന്നും ഉള്ള രീതിയിൽ ആദ്യം മുന്നോട്ടു പോയ ഈ രാജ്യങ്ങൾ , ബഹുജന പ്രക്ഷോഭങ്ങളിൽ വിറച്ചു പോയി. എല്ലാം കൈവിടും എന്നായപ്പോൾ ജങ്ങൾക്കെല്ലാർക്കും ഒരു നിശ്ചത തുക മാസം തോറും നൽകാമെന്നും, എല്ലാവര്ക്കും റേഷനും മറ്റും നൽകാം എന്നും പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ഒരു പരിധിവരെ പ്രക്ഷോഭങ്ങൾ ഒതുങ്ങിയത് . ഇപ്പോൾ ഈ കോവിഡ് കാലത്ത് ഹോങ്കോങ്, ജപ്പാൻ, സ്പെയിൻ, നോർവേ, എന്നിങ്ങനെ നിരവധി രാജ്യങ്ങൾ, എല്ലാവർൾക്കും പ്രത്യേകിച്ച് വയോധികർക്കും ഒരു മാസ വരുമാനം സ്ഥിരമായി കൊടുക്കുവാൻ തുടങ്ങിയിരിക്കുന്നു. അമേരിക്ക, യു കെ, ഇങ്ങനെ പല രാജ്യങ്ങളും ഉടനെ ഇത് നടപ്പിലാക്കും. Oiop യുടെ ദീർഘ വീക്ഷണവും ആശയവും സമാനത ഉള്ളതാണ്.

കഴിഞ്ഞ 17 വർഷങ്ങളിൽ എറ്റവും കുറഞ്ഞ പലിശ നിരക്ക് റിസേർവ് ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷവും കേരളം ശമ്പളവും പെന്ഷനും കൊടുക്കുവാൻ മറ്റെല്ലാ സംസ്ഥാങ്ങളെ ക്കാളും കൂടിയ പലിശ നിരക്കിൽ 7000 കോടിയോളം രൂപ ആണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ കടം എടുത്തിരിക്കുന്നത് !!. 2003 ൽ നിലവിൽ വന്ന ഫിസ്കൽ റെസ്പോണ്സിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മന്റ് ആക്ട് (Fiscal Responsibility and Budget Management Act, 2003 (FRBMA) പ്രകാരം ഓരോ സംസ്ഥാനവും പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം കൃത്യമായി വിവരിച്ചിട്ടുണ്ട് . ഇത് പ്രകാരം ശ്കതരായ സംസ്ഥാനങ്ങൾ എല്ലാം അവരുടെ ശമ്പളവും പെന്ഷനും നൽകുന്നത് നികുതി വരുമാനത്തിന്റെ മുപ്പത്ശതമാനത്തിനുള്ളിൽ നിലനിർത്തി വരുന്നു . അതെ സമയം കേരളം വരുമാനത്തിൻറെ ഏകദേശം നൂറുശതമാനവും ജീവനക്കാർക്ക് നൽകിവരുന്നു . ഓരോ വർഷവും ഈ ആക്ടിനെ മറികിടക്കുവാൻ വേണ്ടി ഓർഡിനൻസ് ഇറക്കി ആണ് ഇങ്ങനെ ഒരു വികസനപ്രവർത്തനത്തിനും മുടക്കാതെ മുഴുവൻ വരുമാനവും കൊണ്ട് ജീവനക്കാരെ സേവിച്ചു വരുന്നത് . കൂടുതൽ കടം വാങ്ങുവാൻ അനുവദിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോകും എന്ന് കേരളം നിരന്തരം പറയുന്നുണ്ടെകിലും , ഇതുവരെ കോടതി വഴി നോക്കാത്തത്ത് ഈ ആക്ട് കേരളം പാലിക്കുന്നില്ല എന്നത്കൊണ്ട് കോടതിയിൽ നിന്നും തിരിച്ചടി ലഭിക്കും എന്നറിയാവുന്ന കൊണ്ടാകണം .

RSS
Follow by Email