May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ബഫർ സോൺ

*പൊതുജനത്തിന്റെ കുരുക്കു മുറുകുന്നു.*

അറക്കുളം മുതൽ മുട്ടം (ശങ്കരപ്പിള്ളി) വരെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റിന്റെ കൈവശമിരുന്ന 130 ഏക്കർ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി.

ജനവാസ മേഖലയോടു ചേർന്നു കിടക്കുന്ന സർക്കാർ വക റവന്യു ഭൂമി വനഭൂമിയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം ദുരൂഹമാണ്.

ഇവിടുത്തെ പാവപ്പെട്ട കർഷകരെ പണയം വച്ചു വാങ്ങിയ ഫണ്ടുകളുടെ പ്രതിഫലമാണോ വനഭൂമി? അതോ ആവശ്യമുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുന്ന വനം വകുപ്പുദ്യോഗസ്ഥരുടെ ജോലി നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടിയാണോ വിസ്തൃതി കൂട്ടുന്ന ഈ നാടകം…? ഇനിയുമതല്ലാ മനുഷ്യ ജീവനേക്കാൾ വിലപിടിപ്പുള്ള പന്നിയേയും കരടിയേയും പുലിയേയും പട്ടിയേയും കാട്ടുമാക്കാനേയും സംരക്ഷിക്കുന്നതിനു വേണ്ടിയാണോ ഈ വന വിസ്തൃതി കൂട്ടൽ?

24 ആഴ്ച പ്രായമായ കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വച്ച് കൊന്നു കളയാൻ നിയമം അനുവദിക്കുന്നു. സ്വന്തം അച്ഛന്റെ പോലും അനുവാദം ചോദിക്കേണ്ട……. എന്നാൽ പ്രാണരക്ഷാർത്ഥം കാട്ടുപന്നിയെ കൊലപ്പെടുത്തിയാൽ കിരാത പീഡനവും കള്ളക്കേസും…… നമ്മുടെ അധികാരികൾ പോത്തിന്റേയും കഴുതയുടേയും അവതാരങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ജീവന് പുല്ലു വില കല്പിക്കുന്ന ഇവരുടെ വന്യജീവി സംരക്ഷണത്തിനു വേണ്ടിയുള്ള വ്യഗ്രത കാണുമ്പോൾ ഇവർ മനുഷ്യ കുലത്തിൽ പെട്ടവരാണോ എന്നു ചിന്തിച്ചാൽ കുറ്റം പറയാനാവുമോ……?

ഇപ്പോൾ തന്നെ കേരളത്തിന്റെ 38% ഫോറസ്റ്റ് കവർ ആണ് എന്നാണ് കണക്കുകൾ പറയുന്നത്. അതായത് നമ്മുടെ റബ്ബർ തോട്ടങ്ങളും ഏലത്തോട്ടങ്ങളും എല്ലാം വനമാണെന്നു പറഞ്ഞ് ആരൊക്കെയോ എവിടെ നിന്നൊക്കെയോ ഫണ്ട് തരപ്പെടുത്തിക്കഴിഞ്ഞു എന്നർത്ഥം…….

ഇതിന്റെ വിഹിതം പറ്റിയവരാണ് ഇന്നു പൊതു ജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.
കാട്ടാനയും, കാട്ടുപന്നിയും, കാട്ടുപോത്തുമല്ല തങ്ങളെ വോട്ടുചെയ്തു ജയിപ്പിച്ചതെന്ന തിരിച്ചറിവുള്ള തമിഴ് നാട് സർക്കാർ പശ്ചിമ ഘട്ടവും ബഫർ സോണും ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. അങ്ങനെയാണ് പൊതുജനത്തോടു കടപ്പാടുള്ള സർക്കാർ ചെയ്യുന്നത്.

ഇന്നത്തെ പ്രഭാതത്തിൽ ഒരു വിജ്ഞാപനം കൊണ്ട് അറക്കുളം, മുട്ടം കുടയത്തൂർ എന്നീ വില്ലേജുകളിലുള്ള ഭൂമികൾ വനഭൂമിയായി മാറിയെങ്കിൽ അത് മറ്റൊരു പ്രഭാതത്തിൽ ബഫർ സോണിലേക്ക് മാറ്റപ്പെടുകയും നാളെ നിങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലേക്ക് എത്തപ്പെടുകയും ചെയ്തേക്കാം……..

മൂലമ്പള്ളിയിലും മറ്റും കുടിയിറക്കപ്പെട്ടവർ പെരുവഴിയിലലയുന്നതു പോലെ നിങ്ങൾക്കും അലയേണ്ടിവന്നേക്കാം. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു കിലോമീറ്റർ ബഫർ സോൺ പറമ്പിക്കുളത്ത് 10.09 കിലോമീറ്റർ ആയെങ്കിൽ നാളെ നിങ്ങളും ഇതിൽ ഉൾപ്പെട്ടു (പെടുത്തി) എന്നു വരാം.

*കാടിനു വെളിയിൽ ബഫർ സോൺ എന്നത് യാതൊരു കാരണവശാലും അംഗീകരിക്കുവാൻ പാടില്ല. അങ്ങനെ വന്നാൽ അത് കർഷകരുടെ സർവ്വനാശത്തിനായിരിക്കും.* കാടിനുള്ളിലേക്ക് എത്ര കിലോമീറ്റർ വേണമെങ്കിലും ബഫർ സോൺ ഉണ്ടാക്കിക്കൊള്ളട്ടെ.

കാടിനു വെളിയിൽ ബഫർ സോൺ അനുവദിച്ചാൽ അറക്കുളത്തു പ്രഖ്യാപിച്ചതു പോലെ സർക്കാർ വക റവന്യു ഭൂമി പലയിടത്തും വനഭൂമിയായി മാറും. അതിനെല്ലാം ബഫർ സോണും വന്നാൽ പിന്നെ കേരളത്തിൽ പൊതുജനത്തിനു വസിക്കാൻ ഇടമില്ലാതാകും. *അതിനാൽ ബഫർ സോൺ എന്ന മാരണം മൂലം ഉണ്ടായേക്കാവുന്ന വൻ വിപത്ത് മനസ്സിലാക്കുകക – ചർച്ചയാക്കുക – ചതിയിൽ വീഴാതെ നോക്കുക.*

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി
നീതി ന്യായ് സിന്ദാബാദ്
OIOP.inhttps://www.facebook.com/groups/127961442784811/permalink/483427903904828/?mibextid=Nif5oz

Please follow and like us:
Pin Share
RSS
Follow by Email