May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഒരു ഓട്ടോ തൊഴിലാളി ?

നാട്ടിൻപുറത്തെ ഒരു ഓട്ടോ തൊഴിലാളി ദിവസം നാല് ലിറ്റർ പെട്രോൾ ഉപയോഗിക്കുമ്പോൾ അതിനുവേണ്ടി ചിലവാകുന്ന 300/-രൂപയിൽ 200/-ഉം നികുതിയാണ് അങ്ങനെ മാസം 6000/- രൂപയും ഒരു വർഷം 72000/- 10വർഷം കൊണ്ട് ഏഴു ലക്ഷത്തിഇരുപതിനായിരം രൂപയും നികുതിയിനത്തിൽ സർക്കാരിന് നേടികൊടുക്കുന്നു അയാൾ 40വർഷം ഇതേ തൊഴിൽ തന്നെ ചെയ്താൽ സ്പെയർ പാർട്സ് വർഷം തോറുമുള്ള ടെസ്റ്റിംഗ് പുതിയ വണ്ടി വാങ്ങുമ്പോൾ കൊടുക്കേണ്ട 28%നികുതി….. മുതലാവവഴി 80 ലക്ഷം രുപയോളും സർക്കാരിന് നേടികൊടുക്കുന്നു, ഇങ്ങനെയുള്ളവർക്കഅല്ലേ ശരിക്കും പെൻഷൻ കൊടുക്കേണ്ടത് ( ചില ആൾക്കാരുടെ വിചാരം അവർ നികുതി അടക്കുന്നില്ല എന്നാണ് 100രൂപയുടെ സോപ്പ് വാങ്ങിയാൽ അതിൽ 28 രൂപയും നികുതിയാണ്എല്ലാവർക്കും തുല്യ സ്ഥാനം, തുല്യ സൗകര്യങ്ങൾ, തുല്യ അവസരങ്ങൾ നല്കണം. വരുമാനത്തിലെ അന്തരം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം. ഇതാണ് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ചുമതല.

OIOP ( ONE INDIA ONE ONE PENSION) ഒരു ഇന്ത്യ ഒരേ പെൻഷൻ എന്ന സംഘടനാ ഉയർത്തിപ്പിടിക്കുന്ന ആശയം 60 വയസ്സ് കഴിഞ്ഞ വയോധികർക്ക് ഓരോ മാസവും10000 രൂപ ( ( പതിനായിരം രൂപ ) നിശ്ചിത പെൻഷൻ നൽകുക എന്നതാണ് . OIOP യുടെ ആശയം ദീർഘ വീക്ഷണമുള്ളതും സമാനമായി ലോകം മുഴുവൻ ഉയർന്നു വരുന്ന സാർവത്രിക അടിസ്ഥാന വരുമാനം ആവശ്യപ്പെട്ടുകൊണ്ടുള്ള അവകാശ പോരാട്ടങ്ങളുടെ ഭാഗവുമാണ് . നമ്മുടെ രാജ്യത്തിലെ ഇതര സംസ്ഥാനങ്ങളിലും ഈ ആശയവുമായി നിരവധി കൂട്ടായ്മകൾ രൂപപ്പെട്ടു ശക്തിയാര്ജിച്ചു വരുന്നു ഇപ്പോൾ . OIOP ഇന്ന് കേരളത്തിൽ ശക്തമായ ഒരു മുന്നേറ്റമായി വളർന്നു പന്തലിക്കുകയാണ് . ഈ ആശയം പൊതുജനത്തിനിടയിൽ വ്യാപിപ്പിക്കുവാനും ചർച്ചകൾ നടത്തുവാനും സമൂഹമാധ്യമങ്ങളും കൂട്ടായ്മകളും കേരളത്തിൽ ഉടനീളം നിയോജകമണ്ഡലം തലത്തിലും വാർഡ് തലങ്ങളിലും രൂപീകരിച്ചു കഴിഞ്ഞു . 4000 ത്തോളം ഗ്രാമസഭകളിൽ ഈ ആവശ്യം ഉന്നയിച്ചു പ്രമേയം പാസ്സാക്കിയിട്ടുണ്ട് ഇതുവരെ . അടുത്ത് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഈ ആവശ്യം ശക്തമായി പൊതുജനങ്ങളുടെ ഇടയിൽ നിന്നും ജനപ്രതിനിധികൾ നേരിടും. അതെ സമയം ഗ്രാമസഭകളിൽ പാസാക്കിയ പ്രമേയങ്ങൾ മുൻനിർത്തി ഈ അവകാശം നേടിയെടക്കുവാൻ നിയമപരമായ പോരാട്ടങ്ങളും OIOP തുടക്കം കുറിക്കുകയാണ് .

RSS
Follow by Email