May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ലോകായുക്ത

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ്‌. 

മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്. പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്. 1966‌ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.

ലോകായുക്തയുടെ പരിധിയിൽ വരുന്നവർ.

ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.

കേരളത്തിലെ ഇപ്പോഴത്തേയോ മുൻപത്തേയോ മുഖ്യമന്ത്രിമാർ

മന്ത്രിമാർ

എം.എൽ.എ.മാർ

സർക്കാർ ജീവനക്കാർ

തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ

തൊഴിലാളി യൂണിയൻ ഭാരവാഹികൾ

രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ

സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ

സർ‌വകലാശാലകൾ

പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയവർ ഇതിന്റെ പരിധിയിൽ വരുന്നു. 

നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ പരാതി നൽകാം.

അവലംബം വിക്കിപീഡിയ.

അഴിമതി രഹിതമായ ഭരണം നടത്തുന്നവർക്ക് ഒരിക്കലും ലോകായുക്തയെ പേടിക്കേണ്ടതില്ല. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാൻ – അധികാരത്തിൽ കൈകടത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം അവിടെ അഴിമതി നടക്കുന്നു എന്നു തന്നെയാണ്. ലോകായുക്ത പൂർണ്ണ അധികാരത്തോടെയും ശക്തിയോടെയും നിലനിൽക്കേണ്ടത് അഴിമതി രഹിതമായ ഭരണം നടക്കണമെന്നും എല്ലാവർക്കും നീതി ലഭിക്കണം എന്നും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ആവശ്യമാണ്.

നീതി ന്യായ് സിന്ദാബാദ്

OIOP.in

RSS
Follow by Email