May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ആമുഖം

വളരെ വേഗം മാറി മാറി വരുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ ഒരു ജനാധിപത്യ രാജ്യത്തു പൊതുജനത്തിന് നീതിയും ന്യായവും നൽകേണ്ടത് എതൊരു സർക്കാരിൻറെയും ചുമതലായാണ് . നമ്മളെ ഭരിക്കുന്നവർക്കും നിയമങ്ങൾ ഉണ്ടാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കും പൊതു നയ രൂപീകരണത്തിന് ചാലക ശക്തി ആവുക എന്ന കാഴ്ചപ്പാടോടുകൂടി തുടങ്ങിയ പ്രസ്ഥാനമാണ് OIOP .

Our  Independent  Organization  of  People എന്ന ട്രസ്റ്റ് ആയും , One India One People  എന്ന ദേശീയ രാഷ്ട്രീയ പാർട്ടി ആയും രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്നു .  One India One Pension എന്നതാണ് OIOP യുടെ പ്രധാന മുദ്രാവാക്ക്യം.

 60 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ന്യായമായ പെൻഷൻ ( 10000 രൂപയെങ്കിലും )കൊടുക്കുക എന്ന ആവശ്യം പൊതു സമൂഹത്തിൻറെ ഇടയിൽ വൻ തോതിൽ പ്രചാരം നേടി ചർച്ചയാവുകയാണ് . ഈ ആവശ്യം മുൻനിർത്തി സമൂഹ മാധ്യമങ്ങളിൽ ലക്ഷങ്ങൾ പിന്തുണയുമായി എത്തുന്നുണ്ട് . ഇത് സർക്കാരിന് സാധ്യമാണെന്നുള്ള വ്യക്തമായ കണക്കുകൾ ഉദ്ധരിച്ചു പ്രചാരണം നടത്തി ഈ ആവശ്യം നേടി എടുക്കുവാൻ വേണ്ടി രാഷ്ട്രീയ ഭേദമെന്യേ , ജാതി മത ഭേദമെന്യേ , ആയിരങ്ങൾ ഒരുമിച്ചു സമൂഹ മാധ്യമ കൂട്ടായ്മകൾ ആരംഭിച്ചിട്ടുണ്ട് .

വാർദ്ധക്യകാലത്ത് പെൻഷൻ കൊടുക്കാതെ ഇരിക്കുന്നത് ( നാമമാത്രമായ പെൻഷൻ അല്ല )കടുത്ത മനുഷ്യാവകാശ ലംഘനമാണ് . റെവന്യു വരുമാനം വിൽപ്പന നികുതിയിലൂടെ കണ്ടെത്തുന്നതിനാൽ സാധാരണക്കാരൻ ജോലി ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നത് ഉദ്യോഗസ്ഥ സമൂഹം മാത്രമാണ് ..

അവരുടെ

90 ശതമാനം ജനങ്ങളും അറുപതു വയസ്സ് തികയുന്നതോടുകൂടി സ്വന്തം അധ്വാനിച്ചു ജീവിക്കുവാൻ കഴിയാതെ ആകുന്നു . ഇങ്ങനെ പെൻഷൻ കിട്ടുന്നത് ഇവർ വാര്ധക്യകാലത്തെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് ചിലവൊഴിക്കുമ്പോൾ തിരിച്ചു വിപണിയിൽ തന്നെ ഈ പെൻഷൻ പണമെല്ലാം വന്നു ചേരുമെന്നും വിപണിക്ക് ഇതൊരു വലിയ താങ്ങാകുമെന്നും കരുതപ്പെടുന്നു .

ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IV, മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങളിൽപെട്ട അനുഛേദം 37, 38 കാണുക.

മക്കൾക്കും കുടുമ്പത്തിനും വേണ്ടിയാണ് സാധാരണക്കാരുടെ വിയർപ്പ് . ഇതിൽ ഒരു ഭാഗം വാർദ്ധക്യകാലത്ത് തിരിച്ച് കിട്ടേണ്ടത് പൊതു ജനത്തിന്റെ

Please follow and like us:
Pin Share
RSS
Follow by Email