May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഉടനെ സർക്കാർ നടപ്പിലാക്കേണ്ടത്

പൊതുജനത്തിന് വരുമാനമാര്ഗങ്ങൾ എല്ലാം അടഞ്ഞ ഈ കാലഘട്ടത്തിൽ , ഉടനെ സർക്കാർ നടപ്പിലാക്കേണ്ടത് ഓരോ കുടുംബത്തിനും നേരിട്ട് ജീവിച്ചു പോകുവാനുള്ള ചെലവ് വഹിക്കുവാനുള്ള പണം നൽകുക എന്നതാണ് . സംസ്ഥാന സർക്കാർ ഇപ്പോൾ ഒരു ജോലിയും എടുക്കാത്ത മിക്കവാറുംസർക്കാർ ഉദ്യോഗസ്ഥർക്ക് വാരിക്കോരി നൽകുന്ന ഏകദേശം 8000 കോടി രൂപയാണ് പ്രതിമാസം . ഈപണം 60 വയസ്സ് കഴിഞ്ഞ കേരളത്തിലെ ഓരോ വ്യക്തിക്കും ( 40 ലക്ഷം വയോധികർ ഇന്ന് കേരളത്തിൽ ഉണ്ട് ) നൽകുകയാണെങ്കിൽ ഏകദേശം ഒരു വയോധികനു 20000 (ഇരുപതിനായിരം രൂപ മാസം ലഭിക്കുവാനുള്ള സംഖ്യ ഉണ്ട് . അതായതു കേരളത്തിൽ റേഷൻ കാർഡുള്ള ആകെ 80 ലക്ഷം കുടുംബങ്ങൾക്ക് ആണ് . ഇത് പണമായി തന്നെ ഓരോ കുടുംബത്തിനും നല്കണം . ഇവർക്ക് ഓരോരുത്തർക്കും 10, 000 രൂപ ( പതിനായിരം ) വീതം മാസം നൽകുവാൻ ഉള്ള പണം ഇന്ന് 3 ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ വീതം വെച്ചെടുക്കുകയാണ് .ഈ കൊറോണ കാലത്തു നിന്നും കര കയറുന്നതു വരെ മേൽപ്പറഞ്ഞ രീതിയിൽ സാമ്പത്തിക അച്ചടക്കം സർക്കാർ പാലിച്ചേ മതിയാകൂ .

60 വയസ്സിനപ്പുറവും ‘ആത്മാഭിനത്തോടെ ജീവിക്കണം’ എന്ന് ആഗ്രഹിയ്ക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് താങ്കൾ എങ്കിൽ…….
60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും 10,000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകിയാൽ ഈ നാടിന്റെ സമ്പത്ഘടനയിൽ വലിയൊരു ഉണർവ് ഉണ്ടാകും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ…..
മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, സമ്പന്നർക്കിടയിൽ മാത്രം വീണ്ടും വീണ്ടും സമ്പത്ത് കുമിഞ്ഞുകൂടുന്നതും, ദരിദ്രർ കൂടുതൽ ദരിദ്രർ ആകുന്നതും ഒഴിവാക്കപ്പെടും, എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ….
മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, വരും നാളുകളിൽ സാമ്പത്തിക അസമത്വം മൂലം കേരളീയ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കപ്പെടും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ…

RSS
Follow by Email