May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഖജനാവ് കൊള്ളയുടെ കണക്ക്

  • കേരളത്തിലേ സാധാരണക്കാരായ 97% ജനങ്ങളേTaxൻ്റെ പേരിൽ പിഴിഞ്ഞ് വെറും 3% വരുന്ന സർക്കാർഉദ്യോഗസ്ഥർക്കും രാഷ്ട്രിയ ഭരണകർത്താക്കൾക്കും 100 % ചെലവഴിക്കുന്ന കേരളാ സർക്കാരിൻ്റെ ഖജനാവ് കൊള്ളയുടെ കണക്ക് പൂർണ്ണരൂപത്തിൽ വായിച്ചു മനസ്സിലാക്കൂ *

സർക്കാരിന്റെ ശമ്പള ചിലവുകൾ കൃത്യമായി കാണുവാൻ കഴിയുന്ന ഫോം ബി 9 റൂൾ 7 ( Form B 9 rule 7 of Kerala Fiscal Responsibility rules 2005 ) പ്രകാരം 33190.90 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്ഷം ശമ്പളത്തിന് മാത്രം നൽകിയിട്ടുണ്ട് . ഇതിനു പുറമെ 21800 കോടി രൂപ പെൻഷൻ ഇനത്തിൽ നൽകിയിട്ടുണ്ട് . ഇവിടെ ഇത്രയും കാലം ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുവാൻ വേണ്ടി എടുത്ത ഏകദേശം 3 ലക്ഷം കോടിയോളം വരുന്ന സർക്കാരിന്റെ കടത്തിൻറെ പലിശയെ പറ്റി പറയുന്നതേ ഇല്ല . ഇത് തന്നെ 22000 കോടിയിൽ അധികം വരുമെന്ന് ബഡ്ജറ്റ് കണക്കുകളിൽ നിന്നും വ്യക്തമാകും . അതായത് 77000 കോടി രൂപ ഇത് വരെ . സർക്കാർ ഉദ്യോഗസ്ഥർ ഒരു വര്ഷം 12 മാസം ജോലി ചെയ്യുമ്പോൾ 14 മാസത്തെ ശമ്പളം ആണ് വാങ്ങുന്നത് . ഒരു മാസത്തെ ലീവ് സറണ്ടർ , ഒരു മാസത്തെ ഗ്രാറ്റുവിറ്റി എന്നിവ . ഈ പണം ശമ്പളത്തിന്റെ കൂടെ കൂട്ടേണ്ടതാണ് അപ്പോൾ മറ്റൊരു 5500 കോടി രൂപ അധികം വരുന്നു എന്ന് കാണാം . ഇതിനു പുറമെയാണ് സർക്കാർ ജീവനക്കാർക്ക് യാത്രബത്തയും ഇങ്ങനെ അനേകം മറ്റു ആനുകൂല്യങ്ങളുംനൽകുന്നത് . ബഡ്ജറ്റിൽ കൊടുക്കുന്ന ഓരോ വകുപ്പുകൾക്കുമുള്ള ധനം പിന്നെയും പല പ്രൊജക്റ്റ്കൾക്കുള്ള ചെലവുകളുടെ പേരിൽ ഈ വകുപ്പ് ജീവനക്കാർക്ക് തന്നെയാണ് പ്രധാനമായും ചിലവാക്കുന്നത് . ഉദാഹരണത്തിന് കൃഷിവകുപ്പിന് ബഡ്ജറ്റിൽ അവതരിപ്പിക്കുന്ന കോടികളുടെ തുകയിൽ ഒന്നും തന്നെ കര്ഷകർക്കെത്തുന്നില്ല എന്നർത്ഥം . ഇങ്ങനെ എല്ലാ വകുപ്പുകളുടെയും കണക്കെടുത്താൽ ഏകദേശം ഈയിനത്തിൽ തന്നെ വർഷത്തിൽ 5000 കോടി രൂപയിൽ അധികം ചിലവ് വരും .
ആഡംബര കാറുകളുടെ തിരക്കാണ് ഇപ്പോൾ എല്ലാ സർക്കാർ ഓഫീസിനു മുന്നിലും . കാൽ കോടിയിൽ അധികം വില വരുന്ന ഇന്നോവകൾ ആണ് ഉദ്യോഗസ്ഥർക്ക് എറ്റവും പ്രിയം, വാഹനങ്ങളുടെ മൈന്റെനൻസ്‌ ,മാത്രം ആയിരക്കണക്കിന് കോടിയാണ് വരുന്നത്!! . വെറും 5 ഓ എട്ടോ വര്ഷം കഴിയുമ്പോൾ വലിച്ചെറിയുന്ന ഈ വണ്ടികളിൽ നാടുനീളെ സർക്കാരിന്റെ ചിലവിൽ ഇന്ധനം അടിച്ചു കറങ്ങുകയാണല്ലോ കൂടുതൽ നേരവും ഇതിനുള്ള ചിലവും നമ്മുടെ കാൻസർ മരുന്നിനു വരെ നികുതി ഈടാക്കി കണ്ടെത്തുന്നു . ആർഭാടമായ ഓഫീസുകൾ, എറ്റവും മുന്തിയ ഓഫീസ് ഉപകരണങ്ങൾ , ഇവ നടത്തികൊണ്ടുപോകുവാനുള്ള ചിലവുകൾ മറ്റു അനേകായിരം കോടികൾ . കൃഷിക്കാരെ അറിയാത്ത ലക്ഷങ്ങൾ ശമ്ബളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥർ ഉള്ള ഏകദേശം സ്വയം ഭരണാധികാരമുള്ള കോര്പറേഷനുകൾ പോലെ നടത്തുന്ന നൂറിൽ അധിക വൻകിട സ്ഥാപങ്ങളുണ്ട് നമ്മുടെ നാട്ടിൽ . ശരാശരി സർക്കാർ ജീവനക്കാരേക്കാൾ അധികം ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മാനേജ്‌മന്റ് സ്കൂൾ അധ്യാപകർ ഒരുലക്ഷത്തി നാല്പത്തിനായിരത്തിൽ അധികം ഉണ്ട് കേരളത്തിൽ!

ബജറ്റിൽ കൊടുക്കുന്ന പ്രതീക്ഷിത വരുമാനം ഉദ്യോഗസ്ഥരുടെ ചിലവിനോട് താരതമ്യം ചെയ്താണ് അവർ ഇപ്പോഴും വെറും 50 ശതമാനമേ ശമ്പളങ്ങൾക്കും ആനുകൂല്യങ്ങൾക്കും പോകുന്നുള്ളു എന്ന് പറയുന്നത് . കഴിഞ്ഞ സാമ്പത്തിക വര്ഷം ഇങ്ങനെ പ്രതീക്ഷിച്ചത് ഒരു ലക്ഷത്തി ഇരുപത്തയ്യായ്യിരം കോടിയോളം രൂപയായിരുന്നു . പക്ഷെ യഥാർത്ഥ വരുമാനും ഒരു ലക്ഷം പോലും എത്തിയില്ല . ഈ മാസത്തെ സർക്കാരിന്റെ വരുമാനമാകട്ടെ വെറും 250 കോടി അതായത് കൊള്ള പലിശയ്ക്ക് കടമെടുത്തു ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ടത് ആറായിരം കോടിയോളം രൂപ !!.

മേൽപ്പറഞ്ഞ കണക്കുകൾ തിട്ടപ്പെടുത്തി നോക്കിയാൽ കാണാം ഏകദേശം 100 ശതമാനം വരുമാനം സർക്കാർ ചിലവൊഴിക്കുന്നതു ഉദ്യോഗസ്ഥരെ സേവിക്കുവാൻ വേണ്ടി മാത്രമാണെന്ന് . മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ അവരുടെ ഉദ്യോഗസ്ഥ ചിലവുകൾ 40 ശതമാനത്തിനു താഴെ നിജപ്പെടുത്തിയിരിക്കുന്നു. അതിനാൽ അവർക്കു വളരെ ചുരുങ്ങിയ പലിശയ്ക്ക് വൻ തുകകൾ എടുക്കുവാൻ കഴിയുന്നു. പാവപ്പെട്ടവനെ സഹായിക്കുവാൻ ശമ്പളത്തിന്റെ ഒരു അംശം കടം ചോദിക്കുംമ്പോൾ അതിനെ എറ്റവും എതിർക്കുന്ന അദ്ധ്യാപകർ മഹാ ഭൂരിഭാഗവും അവരുടെ നിലവാരമില്ലായ്‌മയും, ആത്മാർത്ഥത ഇല്ലായ്മയും സമൂഹത്തിനു തുറന്നു കാട്ടുന്നവരാണ് , അവരുടെ കുട്ടികൾ പഠിപ്പിക്കുന്നതു പ്രൈവറ്റ് വിദ്യാലയങ്ങളിലും.

ഒരു വിഭാഗം ആളുകൾ മുഴു ദരിദ്രത്തിലേക്കും പട്ടിണിയിലേക്കും വീഴുമ്പോൾ , പൊതുജനത്തിന് മുഴുവൻ അവകാശപ്പെട്ട നികുതി വരുമാനം ഒരു തൊഴിലും ചെയ്യാത്ത ഈ ദിവസങ്ങളിൽ , മനസാക്ഷിയുണ്ടെകിൽ ഇവർ നല്കണം. ഈ മാനജ്മെന്റ് അദ്ധ്യാപകർ കഴിഞ്ഞ പ്രാവശ്യത്തെ സാലറി ചലഞ്ചിൽ വെറും 17 ശതമാനം പേര് മാത്രം പങ്കെടുത്തു കൊണ്ട് സമര്ഥരാണെന്ന് തെളിയിച്ചതാണ് .

OIOP യ്ക്കെതിരെ ഭരണകക്ഷി പത്രത്തിൽ വന്ന എഡിറ്റോറിയലിനുള്ള മറുപടി

വൺ ഇന്ത്യ വൺ പെൻഷൻ ഇന്ത്യയിലെ 60 വയസു കഴിഞ്ഞ എല്ലാ പൗരന്മാർക്കും വേണ്ടി എന്ന വ്യക്തമായ ഉത്തരം ഞങ്ങൾ എന്നും ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇവിടെ നിലപാട് വ്യക്തമാക്കുന്നതിലൂടെ പത്രം ആർക്കു വേണ്ടിയാണ് അവർ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കുന്ന പോലെ. കേരള സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രമായി കൊടുക്കുന്ന പെൻഷനുകൾ ശരാശരി മുപ്പതിനായിരത്തിൽ മുകളിലാണ്. അതേ സമയം വെറും 1400 രൂപ പെൻഷൻ നൽകി മറ്റുള്ളവരുടെ കളിയാക്കല്ലേ ചെയ്തുവരുന്നത്.
പണിയെടുക്കാതെ എല്ലാ സുഖങ്ങളും അനുഭവിച് പണം നിർലോഭം സമ്പാദിക്കുന്നവരെ അല്ലേ സൈദ്ധാന്തികമായി ചുരുക്കത്തിൽ ബൂർഷകൾ (bourgeois) എന്ന് വിളിക്കുന്നത്‌. ഇന്ന് സമൂഹത്തിൽ രണ്ട് ശതമാനം വരുന്ന ബൂർഷകൾ ആരാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞ അങ്കലാപ്പിലാണ് ഇപ്പോൾ ചിലർ.
ഈ ആവശ്യമുന്നയിച്ചു തങ്ങളുടെ പ്രസ്ഥാനങ്ങൾ നിരവധി ഹർത്താലുകൾ നടത്തി എന്നതാണ് ട്രേഡ് യൂണിയനുകൾ അവകാശപ്പെടുന്നത്. അന്നത്തെ ദിവസം ഇവിടുത്തെ കൂലിപ്പണിക്കാരന്റ വരുമാനം മുടങ്ങി എന്ന് മാത്രം. അതേ സമയം ഈ ഹർത്താൽ ദിവസങ്ങളിലും വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മുഴുവൻ ശമ്പളവും കിട്ടി. അഖിലേന്ത്യാതലത്തിൽ ഈ ഹർത്താലുകൾ കേരളത്തിലേക്ക് മാത്രം ഒതുങ്ങുകയാണ് എന്നുള്ളതും അതിന്റെ കൂടെ പറയുന്നത് നല്ലതായിരുന്നു.
ചൈനയിൽ സോഷ്യലിസം ആണോ തീവ്ര മുതലാളിത്തം ആണോ എന്ന് താങ്കൾ തന്നെ പരിശോധിക്കേണ്ടതുണ്ട്. എതു പ്രത്യാശാസ്ത്രമാണ് ചൈന നടപ്പാക്കുന്നത്? ലോകത്തിൽ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏറ്റവും വലിയ സാമ്പത്തിക അകൽച്ച ചൈനയിൽ ആണ് ഭയാനകമായ രീതിയിൽ വർധിച്ചു വരുന്നതെന്ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് നടത്തിയ വിശദമായ പഠന റിപ്പോർട്ടുകളിലും മറ്റു പല റിപ്പോർട്ടുകളിലും വ്യക്തമായി കാണിക്കുന്നു.
ആരോഗ്യരംഗത്ത് കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയില്ലാതെ ബുദ്ധിമുട്ടുന്ന രാജ്യങ്ങളായ അമേരിക്ക ബ്രിട്ടൻ സ്പെയിൻ എന്നിവയിൽ ആരോഗ്യ മേഖല പൂർണമായും സ്വകാര്യ മേഖലയിൽ ആണെന്ന് പറയുന്നത് തീർത്തും തെറ്റാണ്. 90 ശതമാനത്തിലധികവും ആരോഗ്യമേഖല ഈ രാജ്യങ്ങളിലെല്ലാം പൊതുമേഖലയിൽ തന്നെയാണ്. ഈ പറയുന്ന ചൈനയിൽ വ്യാപനം അവർക്ക് തടയാൻ കഴിയാത്തതും അവിടെ ലക്ഷങ്ങൾ മരിച്ചിട്ടുണ്ട് ഒപ്പമുള്ള സത്യം ഭരണതലത്തിൽ മറച്ചുവയ്ക്കുകയാണ് ചെയ്തത് വരുന്നത് എന്നത് എല്ലാവർക്കും അറിയാം. വിദേശ രാജ്യങ്ങളിലെ പൊതു ആരോഗ്യവും വിദ്യാഭ്യാസവും മോശമാണെങ്കിൽ എന്തിനാണ് നമ്മുടെ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും പനി വന്നാൽ പോലും വിദേശത്തേക്ക് ഓടുന്നത്? ഉദ്യോഗസ്ഥ പ്രമുഖൻമാരുടെ മക്കൾ എല്ലാം തന്നെ പൊതുവിദ്യഭ്യാസം ഉപേക്ഷിച്ചു ഈ മുതലാളിത്ത രാജ്യങ്ങളിൽ ആണല്ലോ പഠനവും ജീവിതവും.
ഇന്ധനവില ദിനം തോറും കൂടുന്നത് പറയുമ്പോൾ ഇതിൽ വലിയ ഒരു ശതമാനം നികുതിയായി സംസ്ഥാന സർക്കാർ ഈടാക്കുന്നതാണെന്നും ഈ നികുതി ഒഴിവാക്കിയാൽ ഇന്ധന വില കുത്തനെ കുറയുമെന്നും ഉള്ള കാര്യം എന്തിനു മറച്ചു വെയ്ക്കുന്നു. ഒരു ഓട്ടോ ടാക്സി തെഴിലാളി ഇങ്ങനെ 70 ശതമാനത്തോളം ഇന്ധന നികുതി മാത്രമായി നൽകി അവന്റെ 40 വർഷത്തെ അധ്വാനത്തിൽ ഒരുകോടി രൂപയെങ്കിലും പലിശയടക്കം സർക്കാരിന് നൽകുന്നുണ്ട്. അപ്പോൾ അവൻ വെറും ഒരു പതിനായിരം രൂപ പെൻഷൻ അര്ഹിക്കുന്നിലേ? അതേ സമയം നമ്മുടെ നികുതി വരുമാനത്തിൽ നിന്നും ഭീമമായി ശമ്പളം വാങ്ങുന്നവർ അതി ഭീമമായ പെന്ഷനും സങ്കടിച്ചു വാങ്ങി പൊതുജനത്തെ ഈടു വെച്ച് കൊള്ള പലിശയ്ക്ക് എടുത്തു ആര്മാദിക്കുകയല്ലേ ഇപ്പോൾ. OIOP പദ്ധതി നടപ്പാക്കുമ്പോൾ ഒരു വാരിധിക കുടുംബത്തിലേക്ക് മാസം 20000 രൂപ പെൻഷൻ ആയി ലഭിക്കും.

RSS
Follow by Email