May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

പൊതുജന സേവനത്തിനു

ഈ ശമ്പളമെല്ലാം പൊതുജന സേവനത്തിനു വേണ്ടിയാണെന്നാണ് മറ്റൊരു വാദം.
സർക്കാരിന്റെ ശമ്പള ബില്ലിന്റെ പകുതിയും ചിലവാകുന്നത് അധ്യാപകർക്ക് വേണ്ടിയാണ്. സർക്കാർ അർദ്ധസർക്കാർ unaided മേഖലയിൽ ഉള്ള അധ്യാപകർ ആണെങ്കിൽ തങ്ങളുടെ സ്വന്തം കുട്ടികളെ മഹാഭൂരിപക്ഷം പേരും അയക്കുന്നത് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ!!. . സ്വന്തം കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന് എറിഞ്ഞു കൊടുക്കാതെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി പ്രൈവറ്റ് മേഖലയിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരുടെ സ്വന്തം നിലവാരത്തെപ്പറ്റി വളരെ നന്നായി അറിയാം എന്നർത്ഥം. മറ്റു പല സംസ്ഥാനങ്ങളിലെ പോലെ ഉദയഗസ്ഥർ അവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കണമെന്ന് നിയമ നിർമാണം നടത്തുവാനുള്ള ആർജവം സർക്കാരിന് ഉണ്ടായാൽ നന്നായിരുന്നു. പ്രൊഫെഷണൽ പഠനങ്ങളിലേക്കു ദേശീയ തലത്തിൽ മത്സര പരീക്ഷകൾ തുടങ്ങിയപ്പോൾ കേരളത്തിന്റെ വിദ്യഭ്യാസ മേന്മയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയാണ്. രാജ്യത്തിൽ എഞ്ചിനീറിംഗ് കോളേജുകളിൽ നിന്നും നടക്കുന്ന ക്യാമ്പസ്‌ റിക്രൂട്കളിൽ എറ്റവും പിന്നോക്കംനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറി കേരളം.

സ്കൂൾ തലത്തിൽ തന്നെ ഒരു വിദ്യാർത്ഥിക്ക് ഒരു വർഷം ഏകദേശം ഒരു ലക്ഷത്തിൽ അധികം രൂപ സർക്കാർ ചിലവാക്കുന്നുണ്ട്. 99 ശതമാനവും അധ്യാപകരുടെ ശമ്പളം നൽകുവാനാണ് ഉപയോഗിക്കുന്നത്. ഓരോ ഡിപ്പാർട്ട്മെന്റ്കളിലെയും കെടുകാര്യസ്ഥത യെക്കുറിച്ച് വിവരിച്ചാൽ പേജുകൾ നീണ്ടുപോകും അതിനാൽ അതിനു മുതിരുന്നില്ല. കമ്മന്റ് ബോക്സുകളിൽ ഉള്ള ലിങ്ക്‌കളിൽ കൂടുതൽ അറിയാൻ സാധിക്കും.
എങ്കിലും ചിലത് ഇവിടെ പറയാതെ വയ്യ. സർക്കാർ ഉദ്യോഗസ്ഥരെ പോലും നാണം കെടുത്തുന്ന തരത്തിൽ ഭീമമായ ശമ്പളങ്ങൾ വാങ്ങുന്ന ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട പല പല തസ്തികകളിൽ ഇരിക്കുന്ന അനേകം എൻജിനീയർമാർ എന്താണാവോ ചെയ്യുന്നത്. 95 ശതമാനം വൈദ്യുതിയും പുറമെ നിന്നും വാങ്ങുന്ന കേരളത്തിൽ ഇവരെന്തു ജോലിയാണ് നിർവഹിക്കുന്നത്? ചൈനയിൽ നിന്നും ജോലിക്കാർ എത്താതെ അണക്കെട്ടിന്റെ നിലവിലുള്ള ശേഷിയുടെ ചെറിയ ശതമാനം പോലും ഉല്പാദിപ്പിക്കുവാൻ ആകില്ല എന്ന് റിപ്പോട്ടുകൾ കണ്ടു. അപ്പോൾ കോടികൾ ശബളം പറ്റുന്ന നമ്മുടെ ഉദ്യോഗസ്ഥർ എന്താണിവിടെ ചെയ്യുന്നത്. ശത്രു രാജ്യമായ ചൈനയെ കൂട്ടു പിടിച്ചുള്ള ഈ ഉദ്യോഗസ്ഥ മാഫിയ്യയെ തുറന്നു കാട്ടേണ്ടിരിക്കുന്നു !!
ഇതേ സമയം മല തുരന്നു ഇനിയും ജെനറേറ്ററുകൾ സ്ഥാപിക്കുവാനുള്ള പഠനവും പുറമെ നിന്നുള്ള ഏജൻസികൾക്കു കൊടുത്തതായാണ് അറിവ്.

ശമ്പളം വാങ്ങുന്നവരൊക്കെ അവന്റെ വിഹിതത്തിൽ നിന്നും അവനധ്വാനിച്ചതിന്റെ ഭാഗമാണ് പെൻഷനായി കൈപ്പറ്റുന്നത് എന്നാണ്. ശരിയായിരിക്കാം പക്ഷെ ഇന്ത്യൻ പൗരൻ പല രീതിയിൽ കൊടുക്കുന്ന പലതരം നികുതിപ്പണത്തിൽ നിന്നും വിഹിതമെടുത്ത് വ്യാപാര സ്ഥാപനങ്ങളിലും നിർമ്മാണ മേഘലയിലും കാർഷിക മേഖലകളിലും ദിവസക്കൂലി വാങ്ങുന്നവന്റെ രണ്ടിരട്ടി മുതൽ പത്തിരട്ടി വരെയുള്ള അനുപാതത്തിൽ മാസം ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്നു എന്ന് പറയുന്ന പൈസയും പാവപ്പെട്ടവന്റെ അധ്വാനത്തിന്റെ വിഹിതവും ഉദ്യോഗസ്ഥരുടെ മിച്ചവുമാണ്.

തൊഴിലാളി വിരുദ്ധതയാണ്, കോർപ്രറേറ്റ് അജണ്ടയാണ് എന്നൊക്കെയാണ് മറ്റൊരു വാദം. ഉദ്യോഗസ്ഥർ മാത്രമാണോ സർ തൊഴിലാളികൾ? അവരോടൊപ്പം മറ്റ് മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളേയും പരിഗണിക്കണം എന്ന് പറയുന്നിടത്ത് എവിടെയാണ് സർ തൊഴിലാളി വിരുദ്ധത ? ഇവിടുത്തെ കോർപറേറ്റുകളെ സഹായിക്കുന്നത് അതത് കാലത്തെ സർക്കാരുകളും അവർ നിയന്ത്രിക്കുന്ന മടിയൻമാരായ ജീവനക്കാരുമല്ലേ? വാങ്ങാനുള്ളത് വാങ്ങാതിരിക്കുന്നതും തരാനുള്ളത് വേണ്ടന്ന് വെക്കുന്നതും നികുതി പിരിച്ചെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരും അവരെ തീറ്റിപ്പോറ്റുന്ന സർക്കാറുമല്ലേ? അവിടെ സാധാരണക്കാരന് എന്താണ് സർ പങ്ക്?

ഉദയഗസ്ഥർ പ്രൊഫഷണൽ tax കൊടുക്കുന്നു എന്നതാണ് മറ്റൊരു അഹങ്കാരം. ഒരുലക്ഷം രൂപ ശമ്പളം ഉള്ളവൻ 130 രൂപ tax നൽകുന്നു അത്രേ !!. കഴിഞ്ഞ പതിറ്റാണ്ടുകളായി മാറ്റമില്ലാത്ത ഒരു നികുതി ഉണ്ടെങ്കിൽ അതാണ് ഈ പ്രൊഫഷണൽ tax. ഇപ്പോൾ പങ്കാളിത്ത പെൻഷൻ ആണെന്ന് പറയുന്നു. കേരളത്തിൽ പങ്കാളിത്ത പെൻഷൻ വന്ന 2014നു ശേഷം ജോലിയിൽ കയറി ഇവർ ശരാശരി 30 വർഷത്തെ സർവീസ് കഴിഞ്ഞു വിരമിക്കുമ്പോൾ 2044 എങ്കിലും ആകും അപ്പോഴേ പങ്കാളിത്ത പെൻഷൻ തുടങ്ങുന്നുള്ളു. 2014ലിനു മുൻപേ ജോലിയിൽ കയറിയവർ ഇനിയും 50 വർഷമെങ്കിലും ഈ ഭീമമായ കൊള്ള പെൻഷനുകൾ കൈപ്പറ്റിക്കൊണ്ടിരിക്കും.

RSS
Follow by Email