May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

യുവ സംരംഭകരെ

യുവ സംരംഭകരെ നിങ്ങളുടെ കയ്യിലാണ് ഇനി കേരളത്തിന്റെ ഭാവി !!
കോവിഡ് വ്യാപനം കാരണം ഉടലെടുത്ത മാറിവരുന്ന സാഹചര്യങ്ങൾ കോവിഡിന് ശേഷം തീർത്തും വ്യത്യസ്ഥമായ ഒരു ലോക ക്രമത്തിലേക്കു പോകും. സാമ്പത്തികമായി തകർന്നു പോകാതെ രക്ഷ നേടുക എന്നതായിരിക്കും ഓരോ ജനതയുടെയും മുന്നിൽ ഉള്ള വെല്ലുവിളി . കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെയാണ് യുവ സംരംഭകർ പ്രതീക്ഷയേകുന്നത് . സംരംഭകർക്ക്‌ തണലും താങ്ങുമായി സർക്കാർ കൂടെയുണ്ടാവണം . ഫണ്ടുകളുടെ അഭാവവും ഉദ്യോഗസ്ഥ ചുവപ്പുനാടയുടെ പിടിമുറുക്കവുമാണ് ഇവിടെ സംരംഭകരെ മരണക്കെണിയിൽ എത്തിക്കുന്നതെന്ന് വിജയിച്ച മലയാളി സംരംഭകർ ഏകസ്വരത്തിൽ പറയുന്നു . മലയാളിയുടെ മനോഭാവത്തിൽ തന്നെ വലിയ മാറ്റം വരേണ്ടിയിരിക്കുന്നു. ജനത്തെ പിഴിഞ്ഞ് കിട്ടുന്ന നികുതിപ്പണം കൊണ്ട് ശമ്ബളം വാങ്ങുന്ന സർക്കാർ ജോലി ആണ് കേമം എന്ന ധാരണ ഇപ്പോഴെങ്കിലുളും തിരുത്തിയെ മതിയാവൂ . വികസിത സമൂഹങ്ങളിൽ എന്നും നാലാൾക്കു ജോലി നൽകുവാൻ പ്രാപ്തിയുള്ള സംരഭകർക്കാണ് പൊതു ജനത്തിൻറെ ആദരവ് എപ്പോഴും.

കേരളം ഉയർത്തെഴുനേൽക്കുവാൻ കഴിയാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും എന്ന പ്രവചങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് . ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യയിലെ മറ്റു മെട്രോ സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മലയാളികളുടെ പാലായനം ഉണ്ടാകും എന്നും മറ്റും . റിയൽ എസ്റ്റേറ്റ് മേഖല കൂപ്പുകുത്തും പ്രത്യേകിച്ചും കേരളത്തിൽ എന്ന് ഒരു ദേശീയ മാധ്യമത്തിലും കണ്ടു . കേരളത്തിന്റെ ഒരു പ്രധാന വരുമാനമായ ടൂറിസവും അത് പോലെ വിദേശ ടൂറിസ്റ്റുകൾ ഇല്ലാതെ തകർന്നടിയുമെന്നും. ഇങ്ങനെ പല പല കഥകൾ . ആദ്യമായി തന്നെ ഒരു കാര്യം പറയട്ടെ . ഈ മാധ്യമങ്ങളെല്ലാം കുവൈറ്റ് യുദ്ധം പൊട്ടിപ്പുറപ്പിട്ടപ്പോൾ കേരളത്തെപ്പറ്റി ഇതിലും മോശമായ റിപ്പോർട്ടുകളാണ് പുറത്തു വിട്ടത് . പക്ഷെ യുദ്ധാവസാനം കേരളത്തിലേക്ക് പ്രവാസികളുടെ വൻ തോതിലുള്ള നിക്ഷേപമാണ് വന്നടിഞ്ഞത്

അതിനാൽ ഇപ്പോഴത്തെ പല മാധ്യമങ്ങളുടെയും വരാൻ പോകുന്ന ദുരന്തകാലത്തെ പ്രവചിച്ചു മലയാളിയെ അങ്കലാപ്പിലാക്കുന്ന വാർത്തകളിൽ എത്രത്തോളം വാസ്തവമുണ്ടെന്നറിയണമെങ്കിൽ വർഷങ്ങൾ എടുത്തേക്കാം. ഈ പ്രതിസന്ധി കേരളത്തിന് മാത്രമല്ല ലോകത്ത് എല്ലായിടത്തും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അതിനാൽ താരതമ്യേന വലിയ അഏറ്റക്കുറച്ചിലുകൾക്കു എവിടെയും വകയില്ല. മനുഷ്യ രാശിയെ എന്നും മുന്നോട്ടു നയിച്ചത് ആത്മ വിശ്വസ്വമാണ് . ഈ ആത്മവിശ്വാസം പലപ്പോഴും കൂടിപോയതല്ലാതെ കുറവൊന്നും വന്നിട്ടില്ല . രണ്ടു ലോക മഹായുദ്ധങ്ങളിൽ ചെന്നെത്തിച്ചത് ആത്മവിശ്വാസം കൂടിപ്പോയതുകൊണ്ടാണെന്ന് പറയാതെ വയ്യ . പക്ഷെ ഇപ്പോൾ നമ്മൾ വീണ്ടും ഒരു യുദ്ധത്തിലാണ് , അദൃശ്യനായ ശത്രുവിനോട് . അടിയറവു പറഞ്ഞു കരാർ ഒപ്പിടുവാൻ പോലും സമ്മതം തരില്ല ഈ ശത്രു . അതിനാൽ നമ്മളാൽ കഴിയാവുന്ന വിധേനയും നാം ഓരോരുത്തരും പ്രതിരോധിക്കുന്നു .

RSS
Follow by Email