May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

മാറ്റിയെഴുതുമ്പോൾ !!

നിലവിലുള്ള ഒരു സംവിധാനം മാറ്റിയെഴുതുമ്പോൾ ആവശ്യമായ കൂട്ടി ചേർക്കലും നീക്കുപോക്കുകളുമൊ ക്കെയുണ്ടാകേണ്ടതുണ്ട് , ഉണ്ടായിട്ടുമുണ്ട് .

ഒരിന്ത്യ ഒരു പെൻഷൻ സംവിധാനം നടപ്പിലാക്കുമ്പോഴും അത് ആവശ്യമായി വരുമെന്നും എന്തെങ്കിലും ത്യജിക്കാതയോ സഹിക്കാതെയോ നല്ലത് സംഭവിക്കില്ലെന്നും എല്ലാവർക്കും അറിയാം. ഈ ഒരു കാര്യത്തിലും ആവശ്യമുള്ള തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വേണ്ടെന്ന് OIOP എവിടെയും പറഞ്ഞിട്ടില്ല. സർക്കാറിലേക്ക് പല രീതിയിൽ നികുതിയടക്കുന്ന സാധരണക്കാരന് നികുതിയിൽ നിന്ന് തന്നെ ചെറിയ ക്ഷേമനിധിയും പിരിച്ച് അവന്റെ പെൻഷനിലേക്ക് മുതൽക്കൂട്ടാക്കട്ടെ.

കേന്ദ്ര സർക്കാർ ഈ വർഷം ആദ്യമായി ശമ്പളത്തേക്കാൾ കൂടിയ തുക പെൻഷനായി ചെലവഴിച്ചതായി പ്രസിദ്ധീകരിച്ചു. 1,80,000 കോടി രൂപയാണ് പെൻഷൻ ആയി സർക്കാർ ചെലവഴിച്ചത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിയിലേക്ക് അടുക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും പെൻഷനായി നൽകുന്ന തുക ഒമ്പത് ലക്ഷത്തി അറുപതിനായിരം കോടി രൂപയോളം വരുന്നുണ്ട്. കണക്കുകൾ കേന്ദ്ര സർക്കാരിന്റെ പല സൈറ്റുകളിൽ നിന്നും പ്രത്യേകിച്ച് നീതിആയോഗ് സൈറ്റിലും ലഭ്യമാണ്. ഇവയ്ക്കു പുറമേ പല വെൽഫെയർ പെന്ഷനും മറ്റുമായി സർക്കാർറുകൾ ഏകദേശം മൂന്നു ലക്ഷം കോടി രൂപയോളം നൽകി വരുന്നു. മറ്റു വരുമാനം ഒന്നും ഇല്ലാത്ത വയോധികർക്ക് വലിയതോതിൽ ഇന്ത്യയൊട്ടാകെ പല തരത്തിലുള്ള സബ്സിഡികളും നൽകിവരുന്നു.

ഭാരതത്തിൽ കഴിഞ്ഞ സെൻസസ് പ്രകാരം 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 10 കോടിയാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മരണ നിരക്കുകൾളും കണക്കാക്കുമ്പോൾ കൂടിയാൽ 20 ശതമാനം വർധന ഉണ്ടായിട്ടുണ്ടാകും ഈ പത്തു വർഷത്തിനുള്ളിൽ. വയോധികർ 12 കോടി എന്ന് കണക്കാക്കിയാൽ പോലും ഇവർക്കെല്ലാം മാസംതോറും 10000 രൂപ 12 മാസത്തേക്ക് നൽകുവാൻ 15 ലക്ഷം കോടി രൂപയെ കൂടിയാൽ വരുന്നുള്ളൂ. അപ്പോൾ നമുക്ക് കാണാം ഭാരതത്തിൽ പെൻഷൻ ഏകീകരിച്ചു 10000 രൂപ മാസം ആക്കൂകയാണെങ്കിൽ സർക്കാരുകൾ പെൻഷനായി നിലവിൽ കൊടുത്തു വരുന്ന പണം തന്നെ തികയും എന്നർത്ഥം.

മറ്റൊരു വശത്ത് നോക്കുകയാണെങ്കിൽ കഴിഞ്ഞവർഷം സംഥാന കേന്ദ്രസർക്കാറുകൾ ഇന്ധന വിൽപ്പനയിലൂടെ മാത്രം 12 ലക്ഷം കോടിയോളം രൂപ നികുതിയിനത്തിൽ പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ കുത്തനെ കുറഞ്ഞെങ്കിലും ഇവിടെ ഇന്ധന വില കുറയാത്തത് കാരണം നികുതിവരുമാനം ഓരോ ലിറ്റർ പെട്രോൾ / ഡീസൽ വിൽക്കുമ്പോൾ വർധിച്ചിട്ടുണ്ട്.

നിലവിൽ രണ്ടര കോടിയോളം സർക്കാർ പെൻഷൻ പറ്റുന്നവർ ഭാരതത്തിലുണ്ട്. ഇവരുടെ ശരാശരി പെൻഷനുകൾ മുപ്പതിനായിരത്തിൽ മുകളിലാണ്. അതിനാൽ 10000 രൂപ പെൻഷൻ പദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കാവുന്നതാണ്. അപ്പോൾ എണ്ണയിൽ നിന്നുള്ള നികുതിവരുമാനത്തിൽ ഏകദേശം പകുതി കൊണ്ട് മാത്രം 10000 രൂപ സാർവത്രിക പെൻഷൻ വയോജനങ്ങൾക്ക് നൽകാനാവുമെന്ന് അർത്ഥം.

ഈ സാർവത്രിക പെൻഷൻ പദ്ധതി നടപ്പിൽ വരുമ്പോൾ വയോധികർ ഈ പണം ചിലവാക്കും. ആയിരക്കണക്കിന് കോടി രൂപ കമ്പോളത്തിൽ ഇറങ്ങും. സർക്കാരിന് GST വഴി നികുതിയായി തന്നെ ഈ പണം ചരുങ്ങിയ കാലയളവിൽ തിരിച്ചു വരും. ഇതാണ് ഈ ആശയത്തിന്റെ പ്രധാന പ്രസക്തി.

RSS
Follow by Email