May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

കടക്കെണിയിൽ നിന്നു രക്ഷപ്പെടാൻ

തൽക്കാലത്തേക്ക് ഒരു കടക്കെണിയിൽ നിന്നു രക്ഷപ്പെടാൻ ചെയ്യുന്ന നടപടി ഭാവിയിൽ ഇതിലും വലിയൊരു വിപത്തിൽ സർക്കാരിനെ കൊണ്ടെത്തിക്കും എന്നർത്ഥം. നികുതിയായി പൊതു ജനത്തിൽ നിന്നും പിരിരിച്ചെടുക്കുന്ന മുഴുവൻ പണവും ശമ്പളവും പെൻഷനും കൊടുക്കാൻ തികയുന്നില്ല, അപ്പോൾ ഇനി വരാൻ പോകുന്നത് നികുതികൾ കൂട്ടുക, സർവ്വത്ര സർക്കാർ സേവനങ്ങൾക്കും വലിയ തോതിൽ തന്നെ ഫീസ് ഈടാക്കുക എന്നിവ ആയിരിക്കും. പൊതുജനം ഇതെല്ലാം സഹിച്ചേ മതിയാവൂ എന്നർത്ഥം. വിരമിക്കൽ പ്രായം 65 ആക്കുവാൻ സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദം സർക്കാരിനുമുകളിലുണ്ട്.

ഇങ്ങനെ വിരമിക്കൽ പ്രായം കൂട്ടുമ്പോൾ  ജോലി ഒഴിവുകൾ പി എസ് സി യിലേക്ക് റിപ്പോർട്ട് ചെയ്യുന്നതും നിൽക്കും. അതായത് ഇനി അടുത്ത പത്തുവർഷത്തോളം കാര്യമായ ഒരു ജോലി ഒഴിവും തന്നെ സംസ്ഥാന സർക്കാരിലേക്ക് വരുവാൻ ഉണ്ടാകില്ല.

എങ്കിലും സർക്കാർ ശമ്പളം പറ്റുന്ന മാനേജ്മെന്റ് സ്കൂളുകൾ ഇതുവരെ നടത്തിയത് പോലെ psc വഴി അല്ലാതെ സ്വന്തം നിലയിൽ കോഴ ലേലം നടത്തിയുള്ള പലവിധ പഴുതുകൾ കണ്ടുപിടിച്ച് അധ്യാപക നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഇങ്ങനെ നിയമിക്കുന്ന അധ്യാപകർക്ക് പഠിപ്പിക്കുവാൻ വിദ്യാർത്ഥികൾ ഇല്ലാതാവുമ്പോൾ അവരെ protected അധ്യാപകർ എന്ന ഓമനപ്പേരിൽ എന്നെത്തെയും പോലെ സർക്കാർ ശമ്പളം കൊടുത്തു നിലനിർത്തിപ്പോരും. സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടം വരുത്തിവെച്ച ഈ കടക്കെണിയിൽ നിന്നു കരകയറണമെങ്കിൽ സമൂഹത്തിൽ നിന്നു ശക്തമായ പ്രതികരണം ഉണ്ടായേ പറ്റൂ.

  ഒരുവശത്ത് അരക്ഷിതർക്കും  രോഗികൾക്കും,  വാർദ്ധക്യകാല സാമൂഹ്യ സുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ  പശ്ചാത്തല  വികസനത്തിനുമായി ഉപയോഗിക്കേണ്ട പണം കേവലം  ചെറിയൊരു സംഘടിത വിഭാഗം അധ്യാപകർക്ക് മാത്രമായി കൊടുക്കുന്നു.  അതേസമയം അധ്യാപകരുടെയും അധ്യാപനത്തിന്റെയും  മൂല്യത്തകർച്ച കാരണം എവിടെയും  എത്തിച്ചേരുവാൻ സാധിക്കാതെ  ഭാവി നശിക്കുന്ന ഒരു വലിയ വിദ്യാർത്ഥി സമൂഹതെ  സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതു വളരെ സങ്കടകരമായ കാര്യമാണ്. വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരമായ അനീതിയാണ്.
RSS
Follow by Email