May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

കേരളത്തിൽ നാളിതു വരെ വന്യജീവി സങ്കേതങ്ങളുടെയോ വനത്തിന്റെയോ അതിർത്തികൾ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല.

1. കേരളത്തിലെ വനാതിർത്തികൾ 1984 ലെ കേരള സർക്കാർ ഓർഡർ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് റവന്യൂ വകുപ്പും വനം വകുപ്പും ജോയ്ന്റ് *ഫീൽഡ് സർവ്വേ നടത്തി കൃത്യമായി അളന്നു തിട്ടപ്പെടുത്തി* ജണ്ടകൾ കെട്ടി തിരിക്കുക.

2. ഫീൽഡ് സർവ്വേ പ്രകാരം അളന്നു തിട്ടപ്പെടുത്തിയ വനാതിർത്തിക്കുളളിൽ നിയമാനുസൃതമുളള ബഫർ സോൺ ക്രമീകരിച്ച് അതിനുള്ളിൽ വന്യജീവി സങ്കേതങ്ങൾ നിർണ്ണയിച്ച് സുപ്രീംകോടതി നിർദേശ പ്രകാരം വിജ്ഞാപനം ചെയ്യുക. (Eratta).

4. നാളിതുവരെ രാജ്യത്തിന്റെ നിയമമനുസരിച്ചുളള – *സർവ്വേയ്സ് & ബൗണ്ടറി ആക്ട് പ്രകാരം അളന്നു തിട്ടപ്പെടുത്താത്ത വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾക്ക് നിയമ സാധുത ഇല്ല.* ഈ അതിരുകൾ സർവ്വേ കല്ലുകൾ സ്ഥാപിച്ച് കൃത്യമായി വേർതിരിച്ചു നിർണയിക്കുക.

4. ലോക പൈതൃക പദവി കരസ്ഥമാക്കുന്നതിനും അതു വഴി ഫണ്ടു സമാഹരിക്കുന്നതിനും വേണ്ടി UN ലോക പൈതൃക ചട്ടക്കൂടു നിർദ്ദേശിച്ച പ്രകാരം ജിയോ കോർഡിനേറ്റ്സ് ഗൂഗിൾ മാപ്പിൽ നിന്നും മറ്റും സംഘടിപ്പിച്ച് കൈമാറുക മാത്രമാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ നാളിതു വരെ കേരള സർക്കാർ വന്യജീവി സങ്കേതങ്ങളായി അടയാളപ്പെടുത്തി കൊടുത്തിരിക്കുന്ന *മാപ്പുകൾ മുഴുവൻ അപൂർണ്ണവും കൃത്രിമവും ആണ്.*

*5. രാജ്യത്തെ നിയമപ്രകാരമുള്ള ഫീൽഡ് സർവ്വേ (ഗ്രൗണ്ട് ട്രൂത്തിങ്) നടത്തി കൃത്യമായ അതിർത്തികൾ നിശ്ചയിച്ച് ശരിയായ അളവുകൾ പ്രകാരമുള്ള ഭൂപടം ഉടനടി തയ്യാറാക്കുക.*

6. ക്രമാതീതമായി പെറ്റുപെരുകി ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നുകയറി മനുഷ്യജീവനു ഭീഷണിയായി മാറുന്ന വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തുക.

7. വിദേശ രാജ്യങ്ങളിൽ നടപ്പിലുള്ളതുപോലെ മനുഷ്യ ജീവനു മുൻതൂക്കം നൽകുകയും വന്യജീവികളെ കാടിനുളളിൽ നിയന്ത്രിച്ചു നിറുത്തുകയും ചെയ്യുക.

*8. നിയമപ്രകാരം ബഫർ സോൺ സബന്ധിച്ച വിവരങ്ങൾ മുഴുവൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്.* അത് ഉടനടി നടപ്പിൽ വരുത്തി ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുക.

അഴിമതി, കൈക്കൂലി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത, ധൂർത്ത്, അക്രമം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകൾ നമ്മുടെ നാടിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗമായ തൊഴിലാളികൾ – മുക്കുവർ – കർഷകർ എന്നിവർ നിരന്തരം അവഗണിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിരവധിയായ സംഘടനകൾ ഇതിനെതിരേ നിരന്തരമായ പോരാട്ടത്തിലുമാണ്.

കൊറോണക്കാലത്ത് ജീവിക്കുവാൻ മാർഗ്ഗമില്ലാതെ പൊതു ജനം കഷ്ടപ്പെട്ടസമയം സർക്കാർ ജീവനക്കാർക്ക് അന്യായമായ ശമ്പള വർധനവും പെൻഷൻ വർധനവും നടത്തിയപ്പോൾ OIOP അതിനെതിരേ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്നു കോടതി പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുവാൻ സംഘടനകൾക്ക് അവകാശമില്ല എന്നും അത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണ് എന്നുമായിരുന്നു. അതായത് ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയാൽ മാത്രമേ പൊതു ജനം ആഗ്രഹിക്കുന്ന സാമൂഹ്യ പരിഷ്കരണം നടക്കുകയുള്ളു എന്ന സത്യമാണ് കോടതി അന്ന് പറഞ്ഞത്. അങ്ങനെയാണ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി (OIOP) രൂപം കൊണ്ടത്.

പരമ്പരാഗത രാഷ്ട്രീയക്കാർ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ മാത്രമേ നടത്തുകയുള്ളൂ. ഒരിക്കലും പൊതു ജനത്തിന്റെ താല്പര്യങ്ങൾക്ക് വില കൊടുക്കില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബഫർ സോൺ പ്രശ്നം. അതിനു തടുക്കം കുറിച്ചതോ കോൺഗ്രസ്സും. LDF സർക്കാർ അതേ അടവുനയം തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്നു. കാർബൺ ഫണ്ട് എന്ന ചക്കരക്കുടത്തിൽ കൈയിട്ടവർക്ക് അതുപേക്ഷിക്കുവാൻ സാധിക്കില്ല.*കേരളത്തിലെ വന്യജീവി സങ്കേതങ്ങളും വനങ്ങളും എല്ലാം തമ്മിൽ ബന്ധിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യം നടപ്പിൽ വരുത്തുന്നതു വഴി വലിയ തോതിൽ ഫണ്ടു കിട്ടുന്നതിനുള്ള വഴിയുണ്ട്. അതിനു വേണ്ടിയുള്ള അന്തർ നാടകങ്ങളാണ് പലയിടങ്ങളിലും പത്തു കിലോമീറ്ററിലധികം ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി മുട്ടം അറക്കുളം ഭാഗത്ത് 130 ഏക്കർ റവന്യു ഭൂമി വനമായി പ്രഖ്യാപിച്ചിരിക്കുന്നതും അതിനു വേണ്ടിയാണ്. ഇതിനു ശേഷം സർക്കാർ കൈവശമുളള ചെറിയ ചെറിയ തുണ്ടുഭൂമികളും വനമായി പ്രഖ്യാപിച്ച് അതിനു ബഫർ സോണും ഉണ്ടാക്കി കാടുകൾ തമ്മിൽ ബന്ധിപ്പിക്കുക എന്ന പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ പശ്ചിമഘട്ട മലനിരകളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുക എന്ന പദ്ധതി പൂർണ്ണമാകും.* അതു വഴി UN ന്റെ കയ്യിൽ നിന്നും വലിയ തോതിൽ ഫണ്ട് ഒഴുകുവാൻ തടങ്ങും. പൊതു ജനങ്ങളെ കുടി ഇറക്കി ആ തുക കൈക്കലാക്കുവാനുളള തത്രപ്പാടിലാണ് ഇന്ന് പരമ്പരാഗത രാഷ്ട്രീയപ്പാർട്ടിക്കാർ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഓർമിക്കുക ഇന്നു സുരക്ഷിതരാണെന്നു കരുതുന്നവർ പലരും നാളെ ബഫർ സോണിനുള്ളിലായേക്കാം. മുട്ടം – അറക്കുളം ഭാഗത്ത് സംഭവിച്ചതു പോലെ തന്നെ സർക്കാരിന്റെ കൈവശമിരിക്കുന്ന പല റവന്യൂ ഭൂമികളും ഒരു പ്രഭാതത്തിൽ വനഭൂമിയായി മാറിയേക്കാം. അതൊരു പക്ഷേ നിങ്ങൾ പ്രതീക്ഷിക്കാത്ത നിങ്ങളുടെ അടുത്തു കിടക്കുന്ന ഭൂമിയായേക്കാം

കാടിനുള്ളിൽ മതി ബഫർ സോൺ എന്ന ശക്തമായ നിലപാട് കർഷകർ സ്വീകരിച്ചില്ല എങ്കിൽ മലയോരവാസികളേയും, കാടിനടുത്തു താമസിക്കുന്നവരേയും ഘട്ടംഘട്ടമായി കുടിയിറക്കുക തന്നെ ചെയ്യും എന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്. അതിനെതിരേ പ്രതികരിക്കുവാൻ ഒരു രാഷ്ട്രീയ പിൻബലം അത്യാവശ്യമാണ്. അതിനു വേണ്ടി പുതുതായി രൂപം കൊണ്ട – പൊതുജനങ്ങളോടു മാത്രം പ്രതിബദ്ധതയുള്ള വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയെ പ്രയോജനപ്പെടുത്തണം എന്ന് വിനീതമായി അഭ്യർഥിക്കുന്നു.
നീതി ന്യായ് സിന്ദാബാദ്.
Face bookhttp://facebook.oiop.org
Websitehttp://oiop.in

Please follow and like us:
Pin Share
RSS
Follow by Email