May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി പ്രവർത്തക സംഗമം17/07/22

One India One People Party

വൺ ഇന്ത്യാ വൺ പീപ്പിൾ പാർട്ടിയുടെ സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 17-07-2022 ഞായറാഴ്ച ആലുവ വൈ എം സി എ ഹാളിൽ ചേർന്നു .

രാവിലെ കൃത്യം 10. 00 മണിക്കുതന്നെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.

പി കെ പ്രസാദിന്റെ പ്രാർത്ഥനാ ഗാനത്തോടു കൂടി 11. 00 മണിക്ക് യോഗം ആരംഭിച്ചു. വൺ ഇന്ത്യാ വൺ പീപ്പിൾ പാർട്ടി സ്റ്റേറ്റ് കോർഡിനേറ്റർ സിയാദ് പറമ്പിൽ സ്വാഗതം ആശംസിച്ചു.

OIOP ഉയർത്തിയ ശക്തമായ ആശയം നേടിയെടുക്കാൻ നവീന ആശയങ്ങളോടെ രാഷ്ട്രീയ പാർട്ടിക്കല്ലാതെ സാധ്യമല്ല എന്നും അതിനായി എല്ലാവരും ഒറ്റക്കെട്ടായി കൈകോർത്ത് മുന്നേറുവാൻ ശ്രീ.വിജയൻ വെള്ളോടൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഏവരെയും ഓർമ്മപ്പെടുത്തി.

    സംസ്ഥാനത്തുടനീളം ജനകീയ പ്രശ്നങ്ങളിലും കർഷകരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടുവാനാണ് നാം ഇനി പ്രവർത്തിക്കേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച പാർട്ടി പ്രസിഡന്റ് ശ്രീ റോജർ സെബാസ്റ്റ്യൻ ഏവരെയും ഓർമ്മപ്പെടുത്തി.

     ആനുകാലിക രാഷ്ട്രീയത്തിൽ നവബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ച് മുഖ്യാതിഥിയായി എത്തിയ V4 കൊച്ചി സ്റ്റേറ്റ് കൺവീനർ ശ്രീ. നിപുൺ ചെറിയാൻ വിശദമായി സംസാരിച്ചു. തിരുത്തൽ രാഷ്ട്രീയത്തിന്റെ (corrective politics) കാലം അവസാനിച്ചുവെന്നും ഇനിയാവശ്യം പുനർനിർമ്മാണ രാഷ്ട്രീയമാണെന്നും  (Reconstructive politics)

അതാണ് നാം മുന്നോട്ടുവയ്ക്കുന്ന നവ രാഷ്ട്രീയ ബദൽ എന്നും അദ്ദേഹം എല്ലാവരെയും ഓർമ്മപ്പെടുത്തി.

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി നാഷണൽ കോ-ഓഡിനേറ്റർ ശ്രീ. ബിനു ജെ.പി. പുറത്തിറക്കിയ വൺ ഇന്ത്യ വൺ പെൻഷന്റെയും വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടേയും തിരഞ്ഞെടുത്ത ലേഖന സമാഹാരം, വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ശിക്ഷണ വിഭാഗം തയ്യാർ ചെയ്ത പാർട്ടിയുടെ ദർശനങ്ങളും നയങ്ങളും അടങ്ങിയ പുസ്തകം എന്നിവ ശ്രീ. റോജർ സെബാസ്റ്റ്യൻ ശ്രീ. നിപുൺ ചെറിയാനു നൽകിക്കൊണ്ട് പ്രകാശനം നടത്തി.

  യോഗത്തിൽ ശ്രീ. പി എം കെ ബാവ, ശ്രീ. അനൂപ് ശശിധരൻ, ശ്രീ. സിറിയക് കുരുവിള തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.

  ഉച്ചതിരിഞ്ഞ് 1.45 പാർട്ടി രക്ഷാധികാരി ശ്രീ സുജി മാസ്റ്റർ  തുടർപ്രവർത്തനങ്ങൾ കമ്മറ്റി രൂപീകരണം എന്നിവയെ സംബന്ധിച്ചു സംസാരിച്ചു.

തുടർന്ന് വിവിധ ജില്ലകളിൽനിന്നും എത്തിയ പ്രതിനിധികൾക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പഞ്ചായത്തുകൾതോറും കമ്മറ്റി രൂപവൽക്കരിക്കുവാനുള്ള ചുമതലകൾ നൽകി.

ശ്രീ ബോസ്‌കോ കളമശേരി സംസ്ഥാന പ്രസിഡണ്ടിൽനിന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് ദുർബലർക്ക് ഭവനം നൽകുന്ന പദ്ധതിയെ സംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഫാ. കുര്യാക്കോസ് കെ.വി ജപ്തിനടപടികൾ നേരിടുന്ന കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ചു.

മീറ്റിംഗ് കോർഡിനേഷൻ ശ്രീ. കുര്യച്ചൻ കണ്ടത്തിൽ.

    ട്രഷറർ ശ്രീ ടോം മാത്യുവിന്റെ നന്ദി പ്രകാശനത്തോടു കൂടി യോഗം 4 മണിക്ക് അവസാനിച്ചു.

Please follow and like us:
Pin Share
RSS
Follow by Email