May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഭരിക്കുന്ന സർക്കാരിന് പൊതുജനത്തിന്റെ ജീവനിൽ ഒരല്പമെങ്കിലും ഉത്തരവാദിത്വബോധമുണ്ടെങ്കിൽ പേവിഷബാധ 10 ൽ ഒന്നായി കുറക്കുവാൻ സാധിക്കും.

പേപ്പട്ടി ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ഭാരവാഹികളായ കുര്യാച്ചൻ കണ്ടത്തിൽ, തോമസ് തൊടുപുഴ എന്നിവർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

ആരുടെയൊക്കെയോ കീശ വീർപ്പിക്കുന്നതിനായി മനുഷ്യരെ കൊലക്കു കൊടുക്കുന്ന ദുരവസ്ഥ അവസാനിപ്പിക്കുക.

ഇത് കേവലം അറിവില്ലായ്മയോ, അബദ്ധമോ ആയി തള്ളിക്കളായാവുന്ന ഒന്നല്ല, മനപ്പൂർവ്വം പണത്തിനു വേണ്ടി നടത്തുന്ന നരഹത്യതന്നെ.

മനുഷ്യ ജീവന് തെരുവുപട്ടികളുടെ ജീവന്റെ വില പോലും കല്പിക്കാത്ത സർക്കാരുകളാണ് ഇന്നുള്ളത് എന്നതിന്റെ മറ്റൊരുദാഹരണം. മനുഷ്യരെ തെരുവുപട്ടികൾ കടിക്കുന്നുവെങ്കിൽ അതിനു സമാധാനം പറയേണ്ടത് ഭരിക്കുന്ന സർക്കാരും പട്ടി പ്രേമികളുമാണ്.

ഉടമസ്ഥനില്ലാതെ അലഞ്ഞുനടക്കുന്ന തെരുവുപട്ടികളെ ഉന്മൂലനം ചെയ്യുകതന്നെവേണം. മറിച്ച് ഏതെങ്കിലും മൃഗ പ്രേമികൾക്കു വഎതിർപ്പുണ്ടെങ്കിൽ സ്വന്തം ചിലവിൽ അവരുടെ വീട്ടിൽ സംരക്ഷിക്കട്ടെ.

കൊച്ചു കുട്ടികളെപ്പോലും നിഷ്കരുണം കടിച്ചു കീറുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നു പറയുന്ന പട്ടിപ്പ്രേമികളുടെ സംരക്ഷകർ, പ്രതി വർഷം 2800 കോടി രൂപയുടെ ആന്റി റാബിസ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നവരുടെ ലോബിയുടെ പിണിയാളുകളാണെന്ന് ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കുമോ?.

പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും കണ്ണടക്കുന്നു എങ്കിൽ സാധാരണക്കാർ ഇനി സ്വയം പര്യാപ്തരാക മാത്രമേ മാർഗ്ഗമുള്ളു……..

പേ വിഷബാധക്കെതിരായ കുത്തിവയ്പ്പ് എടുത്ത ഒരാൾ മരണമടഞ്ഞിട്ട് കേവലം ദിവസങ്ങളേ ആയുള്ളൂ….

നമ്പർ വൺ കേരളം എന്നു വീമ്പിളക്കുമ്പോഴും പനിക്കുള്ള പാരസിറ്റമോൾ ഗുളിക പോലും വാങ്ങുവാൻ കഴിവില്ലാത്ത അവസ്ഥയിലാണ് സർക്കാർ. എന്നിട്ടും ഒരു പട്ടിയെ തല്ലിക്കൊന്നാൽ അതിനെതിരേ കേസെടുക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന ഉദ്യോഗസ്ഥരാണിവിടെ ഉള്ളത്. സ്വന്തം മക്കൾക്കാണീ ഗതി വരുന്നതെങ്കിൽ എന്തായിരിക്കും ഈ ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ മനോഭാവം……?

വയോധികയെ തെരുവുനായ്ക്കൾ കടിച്ചു കൊന്ന സംഭവത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പ്രേരണ നൽകി എന്നെ കേസിൽ ആലുവ ജന സേവ ശിശുഭവൻ സ്ഥാപകൻ ജോസ് മാവേലിക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. മജിസ്ട്രേറ്റ് കോടതിയാണ് 4550 രൂപ പിഴ വിധിച്ചത്. നിങ്ങളോരോരുത്തരും നിങ്ങളുടെ മനസ്സാക്ഷിക്കോടതിയോട് സ്വയം ചോദിക്കുക ഇതു ന്യായമാണോ എന്ന്.

മനുഷ്യന്റെ ജീവനാണോ വിലകൽപ്പിക്കേണ്ടത് അതോ തെരുവുപട്ടികളുടെ ജീവനാണോ വില കല്പിക്കേണ്ടത്?

സ്വന്തപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമ്പോഴേ ഇവർക്കൊക്കെ ജീവന്റെ വില മനസ്സിലാകൂ.

പ്രതികരിക്കുക പൊതുജനമേ. നാളെ നമുക്കു നേരേയായിരിക്കും പേ പിടിച്ച നായ്ക്കൾ ചാടി വീഴുന്നത്. ഒറ്റക്കെട്ടായി നമുക്കു പ്രതികരിക്കാം…..

ഷെയർ ചെയ്യുക – പ്രതിഷേധിക്കുക. പൊതുജനത്തിന്റെ സ്വൈര്യ ജീവിതത്തത്തിനു തടസ്സമായ്നിൽക്കുന്ന ഒരു ജീവിയെപ്പോലും ഇല്ലാതാക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ലെങ്കിൽ, സാധിക്കുന്നില്ലാ എങ്കിൽ അതിനെതിരേ ശബ്ദമുയർത്താൻ നമുക്കു സാധിക്കുന്നില്ലാ എങ്കിൽ – ഈ ജീവിതം പിന്നെ എന്തിന്…..?

മനുഷ്യന്റെ ജീവന് ഭീഷണിയായി അലഞ്ഞുനടക്കുന്ന തെരുവുപട്ടികളെ കൊന്നു തീർത്താൽ മാത്രം മതി 80 % പേപ്പട്ടിശല്യവും അവസാനിക്കും.

*മനുഷ്യ ജീവനാണോ വില ? തെരുവുപട്ടിയുടെ ജീവനാണോ വില…?ചിന്തിക്കുക മനുഷ്യജീവനാണ് വിലയെന്നു തോന്നുന്നപക്ഷം*

*ദയവായി ഷെയർ ചെയ്യുക.*
നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ ഈ ദുരവസ്ഥ ഉണ്ടാകുന്നതു വരെ കാത്തു നിൽക്കരുത്.

WhatsApp Group : *whatsapp.oiop.org*

Facebook Page : *facebook.oiop.org*

YouTube Channel : *youtube.oiop.org*

Website: http://oiop.in

Please follow and like us:
Pin Share
RSS
Follow by Email