പൊതുജനത്തെ ഈടുവെച്ചു

ശമ്പളവും പെന്ഷനും കൊടുക്കുവാൻ പൊതുജനത്തെ ഈടുവെച്ചു കൊള്ള പലിശയ്ക്ക് ആയിരക്കണക്കിന് കോടികൾ കടം എടുക്കുന്നതിന്റെ തിരക്കിലാണ് !!

സർക്കാർ ഉദ്യോഗസ്ഥർ ഓരോ സർക്കാരിന്റെയും എറ്റവും പ്രധാനപ്പെട്ട അസറ്റ് ആണ് . സർക്കാരിന് സാമ്പത്തിക മുരടിപ്പ് വരുമ്പോൾ അവരെ വേണ്ടവണ്ണം ഉപയോഗിക്കുവാനുള്ള ഇച്ഛാശക്തിയുണ്ടാവണമെന്നു മാത്രം . രാജ്യത്തു പല സംസ്ഥാങ്ങളിൽ പലതവണയായി തൊഴിൽ നിർത്തി സമരം ചെയ്ത സർക്കാർ ജീവനക്കാരോട് സർക്കാരിന്റെ വ്യവസ്ഥകൾ പറ്റില്ലെങ്കിൽ രാജി വെച്ച് പോകുവാൻ പറഞ്ഞിട്ടുണ്ട് . പക്ഷെ ഒരു ജീവനക്കാരൻ പോലും , ഇങ്ങനെ സർക്കാർ ജോലിയിൽ നിന്നും രാജി വെച്ചതായി ഇതുവരെ അറിഞ്ഞിട്ടില്ല. മരണം വരെ പൂർണ സുരക്ഷ ഒരുക്കുന്ന സർക്കാർ ജോലി രാജി വെച്ചാൽ നിലവിലുള്ള സ്വകാര്യാ തൊഴിലിടങ്ങളിൽ മത്സരിച്ചു കഴിവ് തെളിയിച്ചു ജോലിയിൽ കയറാനും അവിടത്തെ സമയ പരിധിക്കുള്ളിൽ ജോലി ചെയ്യുവാനും മറ്റും , എല്ലാ വിധ ആനുകൂല്യങ്ങളും സുഖ ലോലുപതയും ശീലമാക്കിയ ഉദ്യോഗസ്ഥർക്ക് കഴിയില്ല എന്ന് അവർക്കു സ്വയം നല്ല ബോധമുണ്ട് .

ആഫ്രിക്കയിലും മറ്റുമുള്ള നിരവധി പട്ടിണി മരണ രാജ്യങ്ങളിൽ ഇങ്ങനെ സരക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പിടിച്ചുപറിക്കുവാൻ ശക്തരായി ഉദ്യോഗസ്ഥ വിഭാഗത്തിന് കഴിയുന്നുണ്ട് . ഫലമോ അവിടുത്തെ പൊതുജനം സ്ഥിരം പട്ടിണിയും അസുഖങ്ങളും ആയി ജീവിക്കുന്നു , അല്ലെങ്കിൽ ജീവൻ പണയം വെച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നു . ഈ ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ നല്ല വിഭവ ശേഷി ഉള്ളതും , അവിടുത്തെ മുഴുവൻ മനുഷ്യർക്കും ജീവിക്കുവാൻ ആവശ്യമായ വരുമാനം സർക്കാരിന് പൊതു സ്വത്തിൽ നിന്നും തന്നെ ലഭിച്ചുവരുന്നവയുമാണ് . പക്ഷെ ഇവിടെയെല്ലാം സർക്കാറിന്റെ വരുമാനം മുഴുവനും ഒരു വിഭാഗം അധികാര ഉദ്യോഗസ്ഥർ വർഗത്തിന് മാത്രം ഒതുങ്ങുന്നു. അര്ജന്ററ്റീന റഷ്യ ഗ്രീസ് ഇങ്ങനെ പല രാജ്യങ്ങളും കടക്കെണിയിൽ കുടുങ്ങി പൂർണമായും സാമ്പത്തിക തകർച്ച നേരിട്ടവയാണ് . ഇവിടെയെല്ലാം സർക്കാർ ഭാരിച്ച ശമ്പളങ്ങൾ കൊടുക്കുവാൻ വേണ്ടി എടുത്ത കടങ്ങളാണ് പ്രധാനമായും സാമ്പത്തിക തകർച്ചയിൽ എത്തിച്ചത് . ഇവിടങ്ങളിൽ പോലും ശമ്പളങ്ങൾ പൂർണമായി നിന്ന് പോയിട്ടും ഉദ്യോഗസ്ഥർ ജോലി വിട്ടില്ല . അർജന്റ്റിനയിൽ ഏകദേശം 10 വർഷത്തോളം ശമ്പളങ്ങൾ കൊടുക്കുവാനുണ്ട് എന്ന കടപ്പത്രം ആണ് സർക്കാർ നൽകിയിരുന്നത് .

യുദ്ധം പോലുള്ള അസാധാരണ അവസരങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഏതു സർക്കാരിനും വരുവാൻ സാധ്യതയുണ്ട് എന്നുള്ള വ്യക്തമായ അറിവ് കാരണമാണ് ഭരണഘടനകളിൽ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കുവാൻ ആർട്ടിക്കിൾ 360 രൂപം നൽകിയിരിക്കുന്നത് . പരിധിയില്ലാതെ ശമ്പളം വെട്ടികുറയ്ക്കുവാനും എത്രകാലത്തേയ്ക്കു വേണമെങ്കിലും തൽസ്ഥിതി നീട്ടികൊണ്ടുപോകുവാനും സാമ്പത്തിക അടിയന്തരാവസ്ഥയുടെ സർക്കാരിന് കഴിയും .( The provisions for declaring a financial emergency are mentioned in Article 360 of the Indian Constitution. According to this provision, the president can declare a proclamation for financial emergency if he is satisfied that a situation has arisen which can affect the financial stability or the credit of India or any part of the Indian Territory. ) ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും പിരിഞ്ഞു പോവുകയാണെങ്കിൽ അതിലും സമർത്ഥരായ അനേകം ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികൾ നമ്മുടെ കേരളത്തിൽ ഉണ്ട് എന്ന് ഈ ഉദ്യോഗസ്ഥർക്കെല്ലാം നല്ലവണ്ണം അറിയാം . അപ്പോൾ വേണ്ടത് ഇച്ഛാശക്തിയാണ് . ഇപ്പോഴത്തെ സ്ഥിതിയിൽ അന്നന്ന് ജോലി ചെയ്തു ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ പട്ടിണി മരണം മുന്നിൽ കാണുകയാണ് . ഇവർ ഒരു ശബ്ദവും ഉണ്ടാക്കാതെ മരിച്ചുപോയ്ക്കോളും എന്ന മിഥ്യാ ധാരണ ഉദ്യോഗസ്ഥ ഭരണ വർഗത്തിന് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുവാൻ കേരളത്തിലെ പൊതു ജനത്തെ ആകെ ഈടുവെച്ചു ഒരിക്കലും ഇല്ലാത്ത പലിശയിൽ കടമെടുക്കുകയാണ് സർക്കാർ. കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ എറ്റവും താഴ്ന്ന പലിശ നിരക്കുകൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുമ്പോൾഴാണ് ഈ കടമെടുപ്പ് . സർക്കാർ ഉദ്യോഗസ്ഥർ തങ്ങൾക്കു മുഴുവൻ ശമ്പളവും ഈ ജോലി എടുക്കാത്ത ദിവസങ്ങളിലും വേണം എന്ന് കൊടുത്ത ഹർജിയിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥർ കൊടുത്തിരിക്കുന്നത് സർക്കാർ ശമ്പളങ്ങൾക്കും പെന്ഷനും ആയി വരുമാനത്തിന്റെ ചിലവാക്കുന്നത് 52 ശതമാനം ആണെന്നാണ് . എന്നാൽ ഇത് പലതും മറച്ചു വെച്ച് കൊണ്ടുള്ള കണക്കുകളല്ലേ എന്ന് നമ്മൾ ഇവിടെ പരിശോധിക്കുകയാണ്.