വിപ്ലവ ട്രേഡ് യൂണിയൻ

അന്താരാഷ്ട്ര കുത്തക മുതലാളിത്ത രാജ്യങ്ങളിൽ നിന്നും മുതലാളിത്ത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൊള്ളപലിശയ്ക്ക് കടമെടുത്തല്ലേ ഉദ്യോഗസ്‌ഥരെ മാത്രം സേവിക്കുന്നത്? തരം കിട്ടുമ്പോൾ ഒക്കെ മുതലാളിത്തത്തിനെതിരെ വാ തോരാതെ തള്ളുന്ന വിപ്ലവ ട്രേഡ് യൂണിയൻ നേതാക്കൾ മുതലാളിത്ത രാജ്യങ്ങള്ക്കു വൻതോതിൽ മറ്റെവിടെനിന്നും ലഭിക്കാത്ത വലിയ കൊള്ള പലിശ വരുമാനം കേരളത്തിൽ നിന്നും നേടി കൊടുക്കുകയല്ലേ ചെയ്യുന്നത്?

ഈ കോവിഡ് കാലത്തു പോലും മുണ്ട്മുറുക്കിയ പട്ടിണിപ്പാവങ്ങളായ പൊതുജനത്തെ ഈടു വെച്ച് എടുക്കുന്ന ഈ കടമെല്ലാം പലിശയടക്കം തിരിച്ചടിയ്ക്കേണ്ടത് പൊതു ജനമാണ് !!ഉദ്യോഗസ്ഥരുടെ മേൽ ഒരു പ്രത്യേക ബാധ്യതയുമില്ല !!. നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം അടിയറവെച്ചു ഇനി എങ്ങോട്ട് കുനിഞ്ഞു കൊടുക്കണം ഈ കൊള്ളയിൽ പങ്കാളികൾ അല്ലാത്ത പൊതുജനം?

ഈ ശമ്പളമെല്ലാം പൊതുജന സേവനത്തിനു വേണ്ടിയാണെന്നാണ് മറ്റൊരു വാദം.
സർക്കാരിന്റെ ശമ്പള ബില്ലിന്റെ പകുതിയും ചിലവാകുന്നത് അധ്യാപകർക്ക് വേണ്ടിയാണ്. സർക്കാർ അർദ്ധസർക്കാർ unaided മേഖലയിൽ ഉള്ള അധ്യാപകർ ആണെങ്കിൽ തങ്ങളുടെ സ്വന്തം കുട്ടികളെ മഹാഭൂരിപക്ഷം പേരും അയക്കുന്നത് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ!!. . സ്വന്തം കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന് എറിഞ്ഞു കൊടുക്കാതെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി പ്രൈവറ്റ് മേഖലയിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരുടെ സ്വന്തം നിലവാരത്തെപ്പറ്റി വളരെ നന്നായി അറിയാം എന്നർത്ഥം. മറ്റു പല സംസ്ഥാനങ്ങളിലെ പോലെ ഉദയഗസ്ഥർ അവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കണമെന്ന് നിയമ നിർമാണം നടത്തുവാനുള്ള ആർജവം സർക്കാരിന് ഉണ്ടായാൽ നന്നായിരുന്നു. പ്രൊഫെഷണൽ പഠനങ്ങളിലേക്കു ദേശീയ തലത്തിൽ മത്സര പരീക്ഷകൾ തുടങ്ങിയപ്പോൾ കേരളത്തിന്റെ വിദ്യഭ്യാസ മേന്മയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയാണ്. രാജ്യത്തിൽ എഞ്ചിനീറിംഗ് കോളേജുകളിൽ നിന്നും നടക്കുന്ന ക്യാമ്പസ്‌ റിക്രൂട്കളിൽ എറ്റവും പിന്നോക്കംനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറി കേരളം.