May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

രക്ഷക്കായി വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയിൽ അംഗമാകൂ.

സ്നേഹിതരേ,

പല പല രാഷ്ട്രീയപ്പാർട്ടികളോടും പ്രസ്ഥാനങ്ങളോടും ചേർന്നു നിന്നു പ്രവർത്തിച്ചിരുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും മടുത്തവരാണു നമ്മൾ. ഇന്നു നാട്ടിൽ നടമാടുന്ന അനീതിക്കും, പക്ഷപാതത്തിനുമെതിരേ പടപൊരുതുവാനുറച്ച് മുന്നിട്ടിറങ്ങി വന്ന ഒരു കൂട്ടം ആൾക്കാരുടെ ആശയം വൺ ഇന്ത്യ വൺ പെൻഷൻ – എല്ലാവർക്കും തുല്യ പെൻഷൻ – നടപ്പിൽ വരുത്തുവാനായി നമ്മൾ നമ്മുടേതായ ഒരു രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചിരിക്കുകയാണ്.

*വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി* *(OIOP)*

നമുക്കൊരു ലക്ഷ്യമുണ്ട്. ജീവിതകാലം മുഴുവൻ സർക്കാരിന് തുല്യമായ നികുതി കൊടുക്കുവാൻ നിർബന്ധിതരായിരിക്കുന്ന നമുക്ക് വാർദ്ധക്യത്തിലെത്തുമ്പോൾ മനസ്സമാധാനത്തോടെ ജീവിക്കുവാൻ സാധിക്കുന്ന, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും തുല്യ നീതിയും പുലരുന്ന നമ്മുടെ സ്വന്തം നാട്.

 ഉളളവനും ഇല്ലാത്തവനും അല്ലലറിയാതെ മനസ്സമാധാനത്തോടേ ഏകോദര സഹോദരങ്ങളേപ്പോലെ ജീവിക്കുന്ന നാട് .

 നമ്മുടെ നാടിന്റെ ഉയർച്ചക്കുവേണ്ടി രാജ്യത്തിന്റെ ഖജനാവിലേക്കെത്തിക്കുന്ന നമ്മുടെ നികുതിപ്പണം അനർഹരായവരുടെ കൈകളിലേക്ക് വഴിമാറിപ്പോകാതെ നോക്കുവാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. രാജ്യത്തിന്ന് അരങ്ങേറുന്ന അനീതിക്കും, കെടുകാര്യസ്ഥതക്കും, സാമ്പത്തിക തിരിമറികൾക്കും, അഴിമതിക്കും, എതിരേ പോരാടുക തന്നെ വേണം. അതിനു നമുക്കൊരു അടിത്തറ വേണം. അതാണ് നമ്മുടെ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി.

സാമൂഹിക അസമത്വങ്ങൾക്കെതിരേ പോരാടുവാൻ സംഘടനകൾക്ക് പല പരിമിതികളുമുണ്ട് എന്നു നമ്മൾ അനുഭവിച്ചറിഞ്ഞു കഴിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാസങ്ങളോളം ഡെൽഹിയിൽ നടന്ന കർഷക പ്രക്ഷോഭം തന്നെ അതിനൊരുദാഹരണം. അതൊരു രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നെങ്കിൽ ആ പാർട്ടി ജനഹൃദയങ്ങളിൽ ഇടം പിടിക്കുകയും വലിയ വളർച്ച കൈവരിക്കുകയും ചെയ്യുമായിരുന്നു. അതിന്റെ പേരിൽ തന്നെ ഇതിനകം കർഷകർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാലത് കറേ സംഘടനകളുടെ ഒരു കൂട്ടായ്മ മാത്രമാണ് എന്ന ഒറ്റക്കാരണത്താൽ ലക്ഷക്കണക്കിന് ആൾക്കാർ ഒരു വർഷക്കാലത്തോളം സമരം ചെയ്തിട്ടും ലക്ഷ്യം കൈവരിക്കുവാൻ സാധിച്ചില്ല എന്നുള്ളതു മാത്രമല്ല മണ്ണിന്റെ മക്കളെ പെരുവഴിയിൽ വണ്ടികയറ്റി ക്രൂരമായി കൊലപ്പെടുത്തു കവരെ ചെയ്തു.  

 *ലക്ഷ്യം നേടണമെങ്കിൽ അധികാരം വേണം.*

അധികാരമില്ലാത്തവൻ വെറും തൃണം.

അതേ നമുക്കൊരു ലക്ഷ്യമുണ്ട്. 97% ത്തിലധികം വരുന്ന, സർക്കാർ ജീവനക്കാരായി പെൻഷൻപറ്റാൻ സാധിക്കാത്ത ജനങ്ങളിൽ,  90% ഉം തങ്ങളുടെ വാർദ്ധക്യകാല ജീവിതത്തേക്കുറിച്ച് ആശങ്കാകുലരാണ്. അവർക്ക് തങ്ങളുടെ അർഹതപ്പെട്ട അവകാശം നേടിക്കൊടുക്കുക എന്നതാണു നമ്മുടെ ഒരു ലക്ഷ്യം. അതിനിവിടെ അഴിമതിയും ധൂർത്തും ഇല്ലാതാകണം.

അത് ജനാധിപത്യ പ്രകിയയിലൂടെ മാത്രമേ സാധിക്കൂ എന്നും നാളിതു വരെ അധികാരത്തിലിരുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളും സാധാരണക്കാരായ പൊതുജനത്തിന്റെ ന്യായമായ ഈ ആവശ്യത്തിനുനേരേ പുറം തിരിഞ്ഞു നിൽക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും നമുക്കറിയാം. 

സാധാരണക്കാരായ പൊതുജത്തിന്റെ കഷ്ട ദുരിതങ്ങൾക്കു നേരേ കണ്ണടച്ചു പിടിച്ചു കൊണ്ട് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അന്യായമായി കൂട്ടിക്കൊടുക്കുന്നതിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നമ്മൾ കേസ് ഫയൽ ചെയ്തു. പക്ഷേ ലഭിച്ച മറുപടി വളരെ നിരാശാജനകമായിരുന്നു. സാധാരണക്കാരായ നമുക്ക് ഒരു സംഘടന വഴി ഇത്തരം കാര്യങ്ങളിൽ ഇടപെടുവാൻ അവകാശമില്ലാ എന്നും സർക്കാരാണ് ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നുമായിരുന്നു കിട്ടിയ മറുപടി. 

*അതേ ജനാധിപത്യം നടപ്പിലാക്കണമെങ്കിൽ അധികാരമുള്ളവരാകണം*

ഇനിയെങ്കിലും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുവാൻ നാം തയ്യാറാവണം. അധികാരസ്ഥാനങ്ങളിൽ നമ്മുടെ ആൾക്കാർ എത്തിയാൽ മാത്രമേ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാനാകൂ. അതിനായി കഴിവും പ്രാപ്തിയുമുള്ളവരെ നമ്മുടെ ഇടയിൽ നിന്നും ഉയർത്തിക്കൊണ്ടുവരണം. അതിനായി നമ്മുടെ ആശയം സത്യസന്ധമായ രീതിയിൽ ജനഹൃദയങ്ങളിൽ എത്തിച്ചേരണം. ഈ കോവിഡ് കാലത്ത് പുറത്തിറങ്ങിപ്രവർത്തിക്കുന്നതിന് പല പരിമിതികളുമുണ്ട്. അതുകൊണ്ട് സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുക. നമ്മുടെ വാട്സാപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പരമാവധി ഷെയർ ചെയ്യുക. അതു വഴി എല്ലാവരിലും നമ്മുടെ ആശയം എത്തിച്ചേരുന്നതിനും സംശുദ്ധമയ ഒരു രാഷ്ട്രീയം ഇവിടെ പിറവി എടുക്കുന്നതിനും വഴി തുറക്കട്ടെ.

60 വയസ്സു പൂർത്തിയായ എല്ലാവർക്കും യാതൊരു തരം തിരിവുകളുമില്ലാതെ നിത്യച്ചിലവിനായി കുറഞ്ഞത് പ്രതിമാസം പതിനായിരം രൂപാ വച്ചു പെൻഷൻ കൊടുക്കുക.

*ജയ് ജയ് OIOP*

*ജയ് ജയ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി.*

*നീതി ന്യായ് സിന്ദാബാദ്*

സ്റ്റേറ്റ് വാട്സാപ് ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുവാൻ👇👇👇

https://chat.whatsapp.com/D5yE3KCmLFpAum7OWNVCbA

ഫേസ് ബുക്ക് ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുവാൻ👇👇👇

https://www.facebook.com/groups/127961442784811/?ref=share

ഈ ലിങ്കുകൾ വഴി ഗ്രൂപ്പിൽ ജോയ്ൻ ചെയ്യൂ, അനീതിക്കും, അഴിമതിക്കും എതിരേ പോരാടുവാൻ അണിചേരൂ.

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

Please follow and like us:
Pin Share
RSS
Follow by Email