May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ഒരു മുഖ്യ അജണ്ട നടപ്പിൽ വരുമ്പോൾ

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി

ജാതി, മത, വർഗ്ഗ, വർണ, ലിംഗ, വിദ്യാഭ്യാസ, തൊഴിൽ, കക്ഷി രാഷ്ട്രീയ, പ്രായഭേദമന്യേ ഒരേ ചരടിൽ കോർത്ത മുത്തുമണികൾ പോലെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു വന്ന ഒരു ജനകീയ കൂട്ടായ്മ – വൺ ഇന്ത്യ വൺ പെൻഷൻ. അറുപതു വയസ്സുപൂർത്തിയായ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപാ പെൻഷൻ നൽകണമെന്നാണ് സംഘടന ആവശ്യപ്പടുന്നത്. അതിൽ മുൻസർക്കാർ ജീവനക്കാരനെന്നോ, ജനപ്രതിനിധിയെന്നോ, മുതലാളിയെന്നോ, തൊഴിലാളിയെന്നോ ഉള്ള വേർതിരിവു പാടില്ല. തൊഴിൽ ചെയ്യുവാനാകാതെ വിശ്രമജീവിതം നയിക്കേണ്ടി വരുന്ന വാർദ്ധക്യകാലത്ത് അവന് ജീവിക്കുവാനത്യാവശ്യമായ ഒരു തുക ഭക്ഷണത്തിനും വസ്ത്രത്തിനും, മരുന്നിനുമായി നൽകുക എന്നുള്ളത് ഏതൊരു ജനകീയ സർക്കാരിന്റെയും കടമയാണ്. അതിലൂടെ മാത്രമേ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം പ്രാവർത്തികമാക്കപ്പെടുകയുള്ളു. പലലോകരാഷ്ട്രങ്ങളിലും നടപ്പിലാക്കപ്പെട്ടിട്ടുള്ള ഒരു സംഗതിയാണ് സർവ്വത്രിക പെൻഷൻ. 

ഏതു തൊഴിൽമേഖലയുംഒരു പോലെ മഹത്തരമാണ്. അതൊരു ചങ്ങലയിലെ കണ്ണികൾ പോലെ പരസ്പരം ബന്ധിക്കപ്പട്ടിരിക്കുന്നു. ഇതിലേതൊരു കണ്ണി പൊട്ടിയാലും സമൂഹത്തിലെ സന്തുലിതാവസ്ഥക്കു മാറ്റം വരും. ഭരണാധി കാരികളെ സഹായിക്കുന്ന സർക്കാർ ജീവനക്കാരനേപ്പോലെയോ അതിൽക്കൂടുതലോ പ്രാധാന്യമുള്ളവരാണ് സകല ജനത്തിന്റെയും വിശപ്പടക്കുവാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഓരോ കർഷകനും, കർഷകത്തൊഴിലാളിയും. അതുപോലെ തന്നെ ജീവൻ പണയം വച്ച് കടലിൽ പ്പോയി കാറ്റിനോടും, തിരമാലകളോടും മല്ലിട്ട് മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ, സ്വന്തക്കാരേയും വീട്ടുകാരേയും വിട്ട് അന്യദേശത്തു പോയി പണിയെടുക്കുന്ന നമ്മുടെ സഹോദരീ സഹോദരങ്ങൾ ഇവരൊക്കെ നമുടെ ദേശത്തിനു നേടിത്തരുന്ന വിദേശ നാണ്യം, സർക്കാരിൽ നിന്നും ഒരു ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാത്ത സ്വയം തൊഴിൽ സംരംഭകർ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഇവരെല്ലാവരും കൂടി സർക്കാരിനു നൽകുന്ന നികുതിപ്പണം കൊണ്ടല്ലേ സർക്കാർ ഖജനാവ് നിറക്കപ്പെടുന്നത് ? ഇവരെല്ലാം ചെയ്യുന്നത് രാജ്യസേവനമല്ലേ? പിന്നെന്തുകൊണ്ടാണ് പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവരേയും സാധാരണജനങ്ങളേയും രണ്ടു തരത്തിൽ കാണുകയും ഒരു വിഭാഗത്തിന് വലിയ ശമ്പളവും ആനുകൂല്യങ്ങളും ഉയർന്ന പെൻഷനും നൽകി സംരക്ഷിക്കുകയും 97% വരുന്ന മറു വിഭാഗത്തിനെ തീർത്തും അവഗണിക്കുകയും ചെയ്യുന്നത് ? ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും തുല്യ നീതിയുടേയും നഗ്നമായ ലംഘനമല്ലേ ഇത്? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന നമ്മുടെ ഭാരതത്തിൽ ജീവിത കാലം മുഴുവൻ രാജ്യസേവനം ചെയ്ത 97% വരുന്ന ഒരു വലിയ ജന വിഭാഗത്തെ തീർത്തും അവഗണിച്ചുകൊണ്ട് സംഘടിതരായ ഒരു

 3 % ത്തിനെ മാത്രമായി പ്രത്യേക പരിഗണന കൊടുത്ത് പൊതുജനത്തിന്റെ നികുതിപ്പണമെടുത്തു സംരക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്, അനീതിയാണ്.

ഇതിനെതിരേയാണ് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന പ്രതികരിക്കുന്നത്. 

തികച്ചും ജനാധിപത്യ രീതിയിലുള്ള പ്രവർത്തനമാണ് സംഘടന നടത്തുന്നത്. വാർഡുതല പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാർഡ്, പഞ്ചായത്ത്, നിയോക മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലുള്ള കമ്മറ്റികളാണ് ദൈനംദിന കാര്യങ്ങളേപ്പറ്റി ചർച്ചചെയ്തു തീരുമാനങ്ങളെടുക്കുന്നത്. 

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ നിരവധി ലക്ഷ്യങ്ങളിൽ ഒരു ലക്ഷ്യമായ

 വൺ ഇന്ത്യ വൺപെൻഷൻ എന്ന സംവിധാനം നിലവിൽ വരുന്നതിലൂടെ നാട്ടിലെ സമ്പത്‌വ്യവസ്ഥയിൽ ഒരു വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. എല്ലാ മാസവും പെൻഷൻ ലഭിക്കുമെന്നതിനാൽ ഈ പണം ബാങ്കിൽ ഡെപ്പോസിറ്റുചെയ്യപ്പെടുകയില്ല. പകരം ഈ പണം മാർക്കറ്റിലേക്കിറങ്ങും. അതു മൂലം ആൾക്കാരുടെ ക്രയവിക്രയശേഷി കൂടുകയും കൂടുതൽ ബിസിനസുകളും സംരംഭങ്ങളും തുടങ്ങുവാനിടയാവുകയും ചെയ്യും. കുടിൽ വ്യവസായങ്ങൾ നല്ലരീതിയിൽ വളർച്ച പ്രാപിക്കും. മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടും. ചെറുകിട മേഖലയിലാകമാനം ഉണർവ്വുണ്ടാകും. GDP യിൽ വലിയ തോതിലുള്ള വർധനവുണ്ടാകും. അതുപോലെ തന്നെ മൂന്നുനാലു മാസങ്ങൾ കൊണ്ട് ആദ്യം കൊടുത്ത പണം മുഴുവൻ നികുതിയായി സർക്കാരിലേക്കു തിരികെയെത്തും. അതിന്റെ ഫലമായി ഇതു മൂലമുണ്ടായേക്കാവുന്ന അധികബാദ്ധ്യത ക്രമേണ ഇല്ലാതാവുകയും ചെയ്യും. അതോ ടൊപ്പം സർക്കാരിന്റെ നികുതി വരുമാനം വർധിക്കുകയും ചെയ്യും. മാതാപിതാക്കളുടെ സംരക്ഷണത്തിനു വേണ്ടി ചിലവാകുന്ന തുക ഇങ്ങനെ പെൻഷനായി ലഭിക്കുമ്പോൾ മക്കൾക്കും അത് ഒരു സഹായമായിത്തീരുകയും, അതു വഴി കുടുംബത്തിൽ കൂടുതൽസമാധാനം ഉണ്ടാവുകയും ചെയ്യും. ജോലി ചെയ്തു പണം സമ്പാദിക്കുവാൻ സാധിക്കാതെ ഇരിക്കുന്ന സമയത്ത് അവർക്കു ലഭിക്കുന്ന ഈ പെൻഷൻ അവരെ ആത്മാഭിമാനമുള്ളവരാക്കും. വൃദ്ധ സദനങ്ങളുടെ ആവശ്യകത വളരെയധികം കുറയും. അതിനുവേണ്ടി വിനിയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന തുക മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുവാൻ സാധിക്കുന്നതാണ്. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി വരുന്ന ചിലവുകൾ കുറയുന്നതുമൂലം മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കുവാൻ സാധിക്കുന്നതു നിമിത്തം അടുത്ത തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനിടവരുന്നു. ജീവിത നിലവാരം ഉയരുന്നതുമൂലം കാർഷിക മേഖലക്കും അതിന്റേതായ അഭിവൃത്തി ഉണ്ടാകുന്നു. പൊതു ജനം ഹൃദയപൂർവ്വം സ്വീകരിച്ച ഈ ആശയം ഭാരതത്തിൽ നടപ്പിലാക്കുന്നതിനായി നമുക്കൊന്നായ് അണിചേരാം. നീതി ന്യായ് സിന്ദാബാദ് എന്ന വൺ ഇന്ത്യ വൺ പെൻഷന്റെ മുദ്രാവാക്യം അന്വർഥമാക്കപ്പെടട്ടെ.

ജയ് ജയ് OIOP

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി സിന്ദാബാദ്

നീതി ന്യായ് സിന്ദാബാദ്

Please follow and like us:
Pin Share
RSS
Follow by Email