May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 38 (2) പ്രകാരം വരുമാനത്തിലെ അന്തരം കുറച്ചു കൊണ്ടുവരാനും, തൊഴിൽ പരിഗണിക്കാതെ എല്ലാവർക്കും തുല്യപരിഗണന നല്കാനും സർക്കാർ യത്നിക്കണം.

ആർട്ടിക്കിൾ 37 പ്രകാരം, പാർട്ട് 4-ലെ മാർഗ്ഗ നിർദ്ദേശക തത്ത്വത്തിന്നനുസൃതമായി വേണം ഭരണ നിർവഹണവും നിയമനിർമാണവും നടത്താൻ. ആളുകളുടെ വൊക്കേഷൻ (Vocation = A career or occupation or employment = തൊഴിൽ, ജോലി, ജീവനം.) പലതായിരിക്കും; സർക്കാർ അതു പരിഗണിക്കാതെ എല്ലാവർക്കും തുല്യ സ്ഥാനം, തുല്യ സൗകര്യങ്ങൾ, തുല്യ അവസരങ്ങൾ നല്കണം. വരുമാനത്തിലെ അന്തരം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം. ഇതാണ് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ചുമതല.

നാട്ടിൻപുറത്തെ ഒരു ഓട്ടോ തൊഴിലാളി ദിവസം നാല് ലിറ്റർ പെട്രോൾ ഉപയോഗിക്കുമ്പോൾ അതിനുവേണ്ടി ചിലവാകുന്ന 300/-രൂപയിൽ 200/-ഉം നികുതിയാണ് അങ്ങനെ മാസം 6000/- രൂപയും ഒരു വർഷം 72000/- 10വർഷം കൊണ്ട് ഏഴു ലക്ഷത്തിഇരുപതിനായിരം രൂപയും നികുതിയിനത്തിൽ സർക്കാരിന് നേടികൊടുക്കുന്നു അയാൾ 40വർഷം ഇതേ തൊഴിൽ തന്നെ ചെയ്താൽ സ്പെയർ പാർട്സ് വർഷം തോറുമുള്ള ടെസ്റ്റിംഗ് പുതിയ വണ്ടി വാങ്ങുമ്പോൾ കൊടുക്കേണ്ട 28%നികുതി….. മുതലാവവഴി 80 ലക്ഷം രുപയോളും സർക്കാരിന് നേടികൊടുക്കുന്നു, ഇങ്ങനെയുള്ളവർക്കഅല്ലേ ശരിക്കും പെൻഷൻ കൊടുക്കേണ്ടത് ( ചില ആൾക്കാരുടെ വിചാരം അവർ നികുതി അടക്കുന്നില്ല എന്നാണ് 100രൂപയുടെ സോപ്പ് വാങ്ങിയാൽ അതിൽ 28 രൂപയും നികുതിയാണ്എല്ലാവർക്കും തുല്യ സ്ഥാനം, തുല്യ സൗകര്യങ്ങൾ, തുല്യ അവസരങ്ങൾ നല്കണം. വരുമാനത്തിലെ അന്തരം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം. ഇതാണ് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ചുമതല.

.

OIOP ( ONE INDIA ONE PENSION ) ഒരു ഇന്ത്യ ഒരേ പെൻഷൻ എന്ന സംഘടനാ ഉയർത്തിപ്പിടിക്കുന്ന ആശയം 60 വയസ്സ് കഴിഞ്ഞ വയോധികർക്ക് ഓരോ മാസവും10000 രൂപ ( ( പതിനായിരം രൂപ ) നിശ്ചിത പെൻഷൻ നൽകുക എന്നതാണ് . OIOP യുടെ ആശയം ദീർഘ വീക്ഷണമുള്ളതും സമാനമായി ലോകം മുഴുവൻ ഉയർന്നു വരുന്ന സാർവത്രിക അടിസ്ഥാന വരുമാനം ആവശ്യപ്പെട്ടുകൊണ്ടുള്ള അവകാശ പോരാട്ടങ്ങളുടെ ഭാഗവുമാണ് . നമ്മുടെ രാജ്യത്തിലെ ഇതര സംസ്ഥാനങ്ങളിലും ഈ ആശയവുമായി നിരവധി കൂട്ടായ്മകൾ രൂപപ്പെട്ടു ശക്തിയാര്ജിച്ചു വരുന്നു ഇപ്പോൾ . OIOP ഇന്ന് കേരളത്തിൽ ശക്തമായ ഒരു മുന്നേറ്റമായി വളർന്നു പന്തലിക്കുകയാണ് . ഈ ആശയം പൊതുജനത്തിനിടയിൽ വ്യാപിപ്പിക്കുവാനും ചർച്ചകൾ നടത്തുവാനും സമൂഹമാധ്യമങ്ങളും കൂട്ടായ്മകളും കേരളത്തിൽ ഉടനീളം നിയോജകമണ്ഡലം തലത്തിലും വാർഡ് തലങ്ങളിലും രൂപീകരിച്ചു കഴിഞ്ഞു . 4000 ത്തോളം ഗ്രാമസഭകളിൽ ഈ ആവശ്യം ഉന്നയിച്ചു പ്രമേയം പാസ്സാക്കിയിട്ടുണ്ട് ഇതുവരെ . അടുത്ത് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഈ ആവശ്യം ശക്തമായി പൊതുജനങ്ങളുടെ ഇടയിൽ നിന്നും ജനപ്രതിനിധികൾ നേരിടും. അതെ സമയം ഗ്രാമസഭകളിൽ പാസാക്കിയ പ്രമേയങ്ങൾ മുൻനിർത്തി ഈ അവകാശം നേടിയെടക്കുവാൻ നിയമപരമായ പോരാട്ടങ്ങളും OIOP തുടക്കം കുറിക്കുകയാണ് .

പൊതുജനത്തിന് വരുമാനമാര്ഗങ്ങൾ എല്ലാം അടഞ്ഞ ഈ കാലഘട്ടത്തിൽ , ഉടനെ സർക്കാർ നടപ്പിലാക്കേണ്ടത് ഓരോ കുടുംബത്തിനും നേരിട്ട് ജീവിച്ചു പോകുവാനുള്ള ചെലവ് വഹിക്കുവാനുള്ള പണം നൽകുക എന്നതാണ് . സംസ്ഥാന സർക്കാർ ഇപ്പോൾ ഒരു ജോലിയും എടുക്കാത്ത മിക്കവാറുംസർക്കാർ ഉദ്യോഗസ്ഥർക്ക് വാരിക്കോരി നൽകുന്ന ഏകദേശം 8000 കോടി രൂപയാണ് പ്രതിമാസം . ഈപണം 60 വയസ്സ് കഴിഞ്ഞ കേരളത്തിലെ ഓരോ വ്യക്തിക്കും ( 40 ലക്ഷം വയോധികർ ഇന്ന് കേരളത്തിൽ ഉണ്ട് ) നൽകുകയാണെങ്കിൽ ഏകദേശം ഒരു വയോധികനു 20000 (ഇരുപതിനായിരം രൂപ മാസം ലഭിക്കുവാനുള്ള സംഖ്യ ഉണ്ട് . അതായതു കേരളത്തിൽ റേഷൻ കാർഡുള്ള ആകെ 80 ലക്ഷം കുടുംബങ്ങൾക്ക് ആണ് . ഇത് പണമായി തന്നെ ഓരോ കുടുംബത്തിനും നല്കണം . ഇവർക്ക് ഓരോരുത്തർക്കും 10, 000 രൂപ ( പതിനായിരം ) വീതം മാസം നൽകുവാൻ ഉള്ള പണം ഇന്ന് 3 ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ വീതം വെച്ചെടുക്കുകയാണ് .ഈ കൊറോണ കാലത്തു നിന്നും കര കയറുന്നതു വരെ മേൽപ്പറഞ്ഞ രീതിയിൽ സാമ്പത്തിക അച്ചടക്കം സർക്കാർ പാലിച്ചേ മതിയാകൂ .

Please follow and like us:
Pin Share
RSS
Follow by Email