May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

സാർവത്രിക അടിസ്ഥാന വരുമാനം

സാർവത്രിക അടിസ്ഥാന വരുമാനം  UNIVERSAL BASIC INCOME (UBI) ഓരോ പൗരൻറെയും അവകാശമാണ് !!
 കൊറോണ കാലത്തേ ഈ അടച്ചിടൽ എത്രകാലം നീണ്ടു പോകും എന്ന് വ്യക്തമായ ഒരു വിവരവും ആർക്കും നൽകുവാൻ കാഴിയിന്നില്ല ഇതുതവരെ .  നിയന്ത്രണങ്ങൾ നീക്കിയാൽ പിന്നെയും വ്യാപനം  തുടങ്ങുകയും തുടരുകയുമില്ലേ എന്നിങ്ങനെ ചോദ്യങ്ങൾ .  നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ മഹാ ഭൂരിപക്ഷം വരുന്ന കൈയിൽ ഒരു നീക്കിയിരിപ്പും ഇല്ലാത്തവർ എങ്ങനെ ജീവിക്കും എന്ന ചോദ്യം മറുവശത്തും .

എല്ലാവര്ക്കും സർക്കാർ ഒരു നിശ്ചിത വരുമാനം ഈ നിയന്ത്രണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നൽകുക എന്നതേ ഒരു പോംവഴി ആയി നമ്മുടെ ഉള്ളിൽ ഉള്ളൂ .  സാർവത്രിക അടിസ്ഥാന വരുമാനം  UNIVERSAL BASIC INCOME (UBI) എന്ന ഒരു അടിസ്ഥാന സാമ്പത്തിക സിദ്ധാന്ധം ചർച്ചയാവുകയാണ് ലോകം മുഴുവനും ഇപ്പോൾ .  എല്ലാ പൗരന്മാർക്കും ഒരു അടിസ്ഥാന വരുമാനം , എല്ലാ മാസവും നൽകുക എന്നതാണ് ഇതിന്റെ പ്രധാന ആശയം .   ഈ ആശയം അവികസിത രാജ്യങ്ങളിലും എറ്റവും വികസിത രാജ്യങ്ങളിലും ചൂടേറിയ ചർച്ചകൾക്കും രാഷ്ട്രീയത്തിനും വഴിത്തിരിക്കുന്ന ഒരു കാലയളവിലാണ് ഈ മഹാമാരിയുടെ രംഗപ്രവേശം .   വികസിത രാജ്യങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ് .  മുൻപെന്നത്തെക്കാളും വേഗതയിൽ വ്യവസായ വൽക്കരണവും , യാന്ത്രികവൽക്കരണവും കാലാകാലങ്ങളായി സ്ഥിരവരുമാനം നൽകിയിരുന്ന ജോലികളെ കവർന്നെടുക്കുന്നു എന്നതാണ് വിസ്‌കസിത രാജ്യങ്ങളിലെ പ്രതിസന്ധി .  റോബോട്ടിക്‌സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി എന്നീ സാങ്കേതിക വിദ്യകൾ അതിവേഗം വളരുന്നതോടെ മനുഷ്യർ ഇന്ന് ചെയ്തു വരുന്ന ഏത് ജോലിയും റോബോട്ടുകൾ ചെയ്യുവാൻ പ്രാപ്തരാക്കും എന്ന വാസ്തവത്തെ നമ്മൾ മുന്നിൽ കണ്ടേ പറ്റൂ.  ഇത് വലിയ ഒരു സാമ്പത്തിക വിപത്തിലേക്ക് സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും തള്ളിവിടും . കാലങ്ങൾ ആയി നമ്മൾ ചെയ്തു വന്ന തൊഴിലുകൾ ഇല്ലാതാകുമ്പോൾ തൊഴിലില്ലായ്മ പൊടുന്നനെ വർധിക്കും .  ഈ തൊഴിലില്ലാത്തവർക്ക് യാതൊരു വരുമാനവും ഇല്ലാതെ ആകും .  റോബോട്ടുകൾ ഉപയോഗിച്ച് ഓടിക്കാവുന്ന ട്രക്കുകളും കാറുകളും വ്യാപകമാകുന്നതോടെ സമൂഹത്തിലെ വലിയ ഒരു തൊഴിൽ മേഖലയായ ഡ്രൈവിംഗ് തൊഴിൽ ഇല്ലാതെ ആകും . IBM വികസിപ്പിച്ച   വാട്സൺ എന്ന സോഫ്റ്റ്‌വെയർ അമേരിക്കയിൽ വക്കീലന്മാരുടെ ജോലികൾ ഇല്ലാതാക്കിവരുന്നു .  ഇങ്ങനെ എല്ലാ മേഖലകളിലും വളരെ വേഗത്തിൽ റോബോട്ടിക് നിർമിത ബുദ്ധി വികസിപ്പിച്ചുവരികയാണ് .  അമേരിക്കയിലെ സാങ്കേതികമായി എറ്റവും മുന്നിൽ നിൽക്കുന്ന കാലിഫോർണിയയിലെ സിലിക്കൺ വാലിയിലാണ് എറ്റവും കൂടുതൽ സാർവത്രിക അടിസ്ഥാന വരുമാനം UBI ആവശ്യമാണെന്ന് കരുതുന്ന ജനങ്ങൾ ഉള്ളത് .  
 നമ്മുടെ ദേശത്തെ തൊഴിലില്ലായ്മയ്ക്കു പ്രധാന കാരണവും യന്ത്രവൽക്കരണം തന്നെ.  റെഡി മെയ്ഡ്  തുണിത്തരങ്ങൾ വന്നതോടെ തയ്യൽ തൊഴിലാളികൾ കുറഞ്ഞു , ചൈനയിൽ നിന്നും ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് എന്നിവയുടെ ആവിർഭാവം ഈ മേഖലകളിൽ റിപ്പയർ ജോലിയുണ്ടായിരുന്ന അനേകം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു .  വാച്ച് നന്നാക്കൽ കുട നന്നാക്കൽ എന്നിവ തീരെ ഇല്ലാതായി . ഇങ്ങനെ ഓരോ മേഖലയിലും തൊഴിലുകൾ നാം അറിയാതെ തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് .  ഇനി വരുവാൻ പോകുന്ന വലിയ തൊഴിൽ നഷ്ടം നമ്മുടെ സമൂഹത്തിൽ ഏറ്റവും  കൂടുതൽ ആളുകൾ ചെയ്യുന്ന അധ്യാപക ജോലികൾ ആണ് .  ഓൺലൈൻ ക്ലാസുകൾ വ്യാപകമാകുന്നതോടെ നിലവിൽ ഉള്ള അദ്ധ്യാപകരുടെ പത്തിൽ ഒന്ന് അധ്യാപകർക്ക് പത്തിരട്ടി കുട്ടികളെ പഠിപ്പിക്കുവാൻ കഴിയും.  ഇങ്ങനെ ഒരു ജോലിയും ശാശ്വതമല്ല എന്ന നിലയിലേക്ക് നീങ്ങുമ്പോഴാണ് , കോവിഡ് ലോക സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കുന്നത്.  

എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞു വീട്ടിൽ ഇരിക്കുകയാണ് മിക്കവാറും എല്ലാവരും .  ഇങ്ങനെയുള്ള കാലങ്ങളിൽ സർക്കാർ ഓരോ പൗരനും പണമായി തന്നെ എല്ലാ മാസവും നൽകുക എന്ന ആശയം നമ്മുടെ രാജ്യത്തും ശക്തമായി ഉയർന്നു വരികയാണ് .  കോവിഡ് വ്യാപനത്തോടനുബന്ധിച്ച നിരവധി രാജ്യങ്ങൾ ഒരു നിശ്ചിത വരുമാനം എല്ലാ പൗരന്മാർക്കും ഉറപ്പാക്കുവാൻ വേണ്ടി വൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു നടപ്പിൽ വരുത്തി വരികയാണ് . ഹോംഗ്കോങ്ങ് , സിങ്കപ്പൂർ , ഓസ്ട്രേലിയ , അമേരിക്ക , ബ്രിട്ടൺ , ഫ്രാൻസ് എങ്ങനെ അനേകം രാജ്യങ്ങൾ ഈ പാതയിൽ ആണ് . കോവിഡ് കാലത്ത് നേരിട്ട്  പണം  ജനങ്ങക്ക് നൽകുവാൻ തുടങ്ങിയ രാജ്യങ്ങളിൽ , ഇത് തുടർന്നുപോകണം എന്ന് വലിയ ഒരു വിഭാഗം വാദിക്കുമ്പോൾ , ഇത് തുടരേണ്ട ഇതിനുള്ള പണം എവിടെ നിന്നും കണ്ടെത്തും എന്നും ജനങ്ങളെ മടിയന്മാരാക്കും എന്നും ആണ് മറു വിഭാഗം വാദിക്കുന്നത്.  അതെ സമയം ജോലിയും പണവും ഇല്ലാതെ ബുദ്ധിമുട്ടുന്ന ജനം തെരുവിലേക്കിറങ്ങുമെന്നും കൊള്ളയും കൊലയും നടത്തി അരാജകത്വം സൃഷ്ടിക്കുമെന്നും എതിർ വിഭാഗവും വാദിക്കുന്നു .  അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡിന് ശേഷം ആഭ്യന്തര കലാപം പൊട്ടിപുറപ്പെടും എന്ന പേടിയിൽ വൻ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് പണമുള്ളവർ .
ഇങ്ങനെ പണം  കിട്ടുന്നത് മഹാഭൂരിപക്ഷവും മറ്റുവരുമാനം ഇല്ലാത്തവരാണ് . ഇവർക്ക് ഈ പണം നീക്കിയിരുപ്പിന് സാധ്യത ഇല്ല . ഇവർ  ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് ചിലവൊഴിക്കുമ്പോൾ തിരിച്ചു വിപണിയിൽ തന്നെ ഈ  പണമെല്ലാം വന്നു ചേരുമെന്നും വിപണിക്ക് ഇതൊരു വലിയ താങ്ങാകുമെന്നും കരുതപ്പെടുന്നു. ഓരോ പ്രാവശ്യം ഈ പണം ചിലവാക്കപ്പെടുമ്പോൾ അത് ലഭിക്കുന്ന ആളും അത് ചിലവാക്കുമ്പോൾ , ഇങ്ങനെ ഓരോ ഇടപാട് നടക്കുമ്പോഴും ഒരു നല്ല ഭാഗം നികുതിയായി സർക്കാരിലേക്ക് തിരികെഎത്തുന്നു . ഉദാഹരണത്തിന് നമ്മുടെ രാജ്യത്ത് ഇന്ധനത്തിന് 65 ശതമാനത്തോളം നികുതി ,  സോപിന് 28 ശതമാനം ബ്രെഡിന് 18 ശതമാനം എന്നിങ്ങനെ നികുതി കൊടുക്കുമ്പോൾ ഈ പണമെല്ലാം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചു സർക്കാരിലേക്ക് എത്തിച്ചേരും .  അപ്പോൾ പണം കണ്ടെത്തുക എന്നതല്ല പ്രധാനം സർക്കാരിന് ഇച്ഛാ ശക്തിയുണ്ടാവുക എന്നതാണെന്ന്, മറുഭാഗവും വാദിക്കുന്നു .







Please follow and like us:
Pin Share
RSS
Follow by Email