അഴിമതി വളർത്തുവാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പൊതുജനത്തിന്റെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം അതി ശക്തമായി ഉന്നയിക്കപ്പെടുന്നു. പത്രമാധ്യമങ്ങൾ ഇത് നിരന്തരം റിപ്പാേർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടേയും മറ്റ് പ്രമുഖ വ്യക്തികളുടേയും പേരിൽ സ്വപ്ന സുരേഷ് എന്ന സ്ത്രീ വളരെ ഗുരുതരമായ (സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങൾ മുതൽ പെണ്ണുകേസ് വരെ) ആരോപണങ്ങൾ പരസ്യമായി, പത്രങ്ങൾ നവമാധ്യമങ്ങൾ തുടങ്ങിയവയിലൂടെ നൽകിയിട്ടും അതിനെതിരേ ഒരു മാനനഷ്ടക്കേസുകൊടുക്കാത്തവർ, ഒരു ചെറു വിരൽ പോലും അനക്കാത്തവർ തങ്ങൾക്കെതിരേ ഉയർന്നുവന്നിരിക്കുന്ന അഴിമതിക്കേസുകൾ ഇല്ലാതാക്കുവാൻ പൊതുജനത്തിന്റെ നികുതിപ്പണം – ലക്ഷക്കണക്കിനു രൂപാ ചിലവാക്കുന്നു, ഇതു ഞങ്ങൾ അഴിമതിക്കാരാണ് എന്നു സ്വയം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്. സംസ്ഥാനത്ത് നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും അതിവിദഗ്ധരായ വക്കീലൻമാരും ഉള്ളപ്പോൾ വെറുമൊരു ഉപദേശം നൽകിയതിന് 15 ലക്ഷം രൂപാ പുറത്തുള്ള വക്കീലിനു നൽകി എന്നു പറയുന്നത് എത്ര കഷ്ടമാണ്. അതും മരുന്നില്ലാതെ സർക്കാർ ആശുപത്രികളും, വാഗ്ദാനം ചെയ്ത 2500 രൂപ പെൻഷൻ കിട്ടാതെ പൊതുജനങ്ങളും, ശമ്പളം കൊടുക്കാനും കടം വാങ്ങിയ പണത്തിന്റെ പലിശ കൊടുക്കാനും വീണ്ടും വീണ്ടും പണം കടം വാങ്ങിക്കൊണ്ടിരിക്കുന്ന സർക്കാരും, കടത്തിൽ മേൽ കടമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ.
പ്രതികരിക്കുക.
ഇവിടെ നീതിയും ന്യായവും നടപ്പിലാകണം.
നീതി ന്യായ് സിന്ദാബാദ്
OIOP.in
