May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ഒരു പ്രത്യാശ

” One India *one* people party (oiop)
തുല്യനീതി തുല്യ പെൻഷൻ “

**ഞാൻ എന്റെ വാർദ്ധക്യത്തെ ഭയപ്പെടുന്നുണ്ടോ*

*എന്റെ ചിന്തകൾ ഇത്തരത്തിൽ പോകുന്നുണ്ടോ?*

1. വീടിനും വീട്ടുകാർക്കും അധിക പ്പറ്റാകുമോ എന്നു കരുതി..

2. ഞാൻ അവശനാകുമ്പോൾ എനിക്ക് ജോലി ചെയ്യാൻ കഴിയുമോ എന്നു കരുതി…

3. എന്നെ ചികിൽസിക്കാനും മറ്റും എന്റെ മക്കൾക്ക് സമ്പത്തീകമായി കഴിവില്ലല്ലോ എന്നു ഓർത്തു പോകുമ്പോൾ.

4- മാതാപിതാക്കളെ നോക്കാൻ എനിക്ക് കഴിയുന്നില്ല എന്ന ചിന്തയിൽ അവർക്ക് ഉണ്ടാവാൻ ഇടയുള്ള മനോവിഷമം എന്നെ വല്ലാതെ അലട്ടുന്നു…

5. അറുപതു കഴിഞ്ഞാൽ എങ്ങനെ ജീവിക്കണം എന്ന ചിന്ത 50തിൽ തന്നെ ആലോചിച്ചു ടെൻഷൻ അടിച്ചു രോഗിയാവുന്നു

*ഒരു പ്രതീക്ഷ*
*അതാണ്*
*OIOP*

വളരണം വളർത്തണം വൺ *ഇന്ത്യ* വൺ പീപ്പിൾ പാർട്ടിയെ

*നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ആഗ്രഹിച്ചു കൂടെ?

അതിന് നമുക്ക് അവകാശമില്ലേ?

അതിനായ് നമുക്കു സംഘടിച്ചു കൂടെ? അതിനൊരു മാർഗ്ഗമായി അല്ലെങ്കിൽ നിമിത്തമായി പ്രവർത്തിക്കുന്നതിൽ തെറ്റുകാണാൻ കഴിയുമോ? മരുഭൂമിയിൽ മഴ പെയ്തിറങ്ങുമ്പോൾ മനുഷ്യർ എല്ലാം മറക്കും അതാണ് ഇന്ന് എന്റെ അവസ്ഥ!. അതിനാൽ ഞാൻ *വൺ ഇന്ത്യാ വൺ പെൻഷൻ* എന്ന ആശയത്തെ ഹൃദയത്തോടു ചേർത്തു പിടിക്കുന്നു .എന്നെപ്പോലെ വാർദ്ധക്യത്തെ ഭയപ്പെടുന്നവർ 60 വയസ്സിനെ സ്വാഗതം ചെയ്യുന്ന, സുന്ദരമായ, സമാധാനത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ, കരുണയുടെ ആ നല്ല നാളുകൾക്കായ് കാത്തിരിക്കുന്നു .
യാചന ഇല്ലാത്ത, വൃദ്ധസദനങ്ങൾ ഇല്ലാത്ത, ആരാലും മാറ്റി നിർത്തപ്പെടാത്ത ദിനങ്ങൾക്കു വേണ്ടി ഒറ്റക്കെട്ടായി നമുക്കുപൊരുതാം

*OlOP* ക്കു വേണ്ടി,
നമുക്കു വേണ്ടി,
വരും തലമുറക്കുവേണ്ടി,
ശാന്തിയും സമാധാനവുമുള്ള വീടിനു വേണ്ടി,
ഐശ്യര്യമുള്ള ജന്മനാടിനു വേണ്ടി,
അക്രമവും, അനീതിയും ഇല്ലാത്ത നല്ലൊരു നാളേക്കു വേണ്ടി ഒത്തൊരുമിച്ചു പോരാടാം . *വൺ* _ഇന്ത്യ_ വൺ പീപ്പിൾ പാർട്ടിയിലൂടെ “60” വയസ്സ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ. അഴിമതിയും, ധൂർത്തും അവസാനിപ്പിക്കുവാൻ, *വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിക്ക്* ശക്തി പകരൂ. ജനകീയ ശക്തിക്ക് മാത്രമേ മാറ്റം, സാധിക്കുകയുള്ളൂ.
ജയ് ഒ ഐ ഓ പി
ജയ് വൺ ഇന്ത്യ വൺ പെൻഷൻ.
ജയ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി സിന്ദാബാദ്
നീതി ന്യായ് സിന്ദാബാദ് 🌹

Please follow and like us:
Pin Share
RSS
Follow by Email