തുല്യ നികുതി നൽകുവോർക്ക് തുല്യ പെൻഷനേ കണം, തുല്യരാണു നമ്മളീ ഭൂമിയിൽ ……

Uncategorized

We support One India One Pension

തുല്ല്യ നികുതി തുല്ല്യ പെൻഷൻ

നേടിടേണം സോദരാ

തുല്ല്യരാണു നമ്മളീ

ഭൂമിയിൽ സഹോദരാ

ഇന്നു നമ്മൾ നൽകിടുന്ന

ടാക്സുകൾ പിരിക്കുവോർ

നാളെയിങ്ങു തന്നിടേണം

അർഹമായ പെൻഷനും

ഇന്നു നമ്മൾ പൊരുതിടേണം

നല്ല നാളേ നേടുവാൻ

തുല്ല്യ നികുതി നൽകുവോർക്ക്

തുല്ല പെൻഷനേകണം.

ഇന്നു നമ്മളടിമകൾ

സ്വതന്ത്രരായി തീരണം

കരളുറപ്പു നേടണം

കരതലം ചുരുട്ടണം.

കുഞ്ഞു നാളിലന്നു നാം

നൊട്ടിനുണഞ്ഞ നിപ്പിളും

അന്ത്യ നാളിലന്നു നാം

പോയിടേണ്ട പെട്ടിയും

നമ്മളിന്നു വാങ്ങിടും

സാധനങ്ങൾ ഒക്കെയും

ടാക്സിനുള്ളിലാണിതെന്ന്

ഓർത്തിടേണം സോദരാ

പിടിച്ചു വാങ്ങി നേടണം

നല്ല നാളേ കൈകളിൽ

ഇന്നു നമ്മൾ പൊരുതണം

പൊരുതി നമ്മൾ നേടണം.

അക്രമത്തിൻ പാതയിൽ

പോയിടാതെ നേടണം

സഹന സമര പാതയിൽ

സർവതും     നേടണം

ഇന്നു നമ്മൾ വിതറിടും

കുഞ്ഞു കുഞ്ഞു തീപ്പൊരി

നാളെ വന്നു നിറഞ്ഞിട്ടും

ഭാരതത്തിലൊന്നുപോൽ

ഒരുമയോടേ നീങ്ങിടാം

ഒരു തലത്തിലായിടാം

വേർതിരിവു വേണ്ടിനി

വേണം തുല്ല്യ പെൻഷനും

സിന്ദാബാദ് സിന്ദാബാദ്

OIOP സിന്ദാബാദ്

സിന്ദാബാദ് സിന്ദാബാദ്

OIOP സിന്ദാബാദ്

We support One India One Pension

Lirics Tom Mathew 2019 September 

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *