മാളോരേ നമ്മളറിഞ്ഞിടേണം
നമ്മുടെ നാടിൻറെ കഷ്ടകാലം
സർക്കാരുദ്യോഗ മിന്നുള്ളോരെല്ലാം
അടിപൊളിയായിക്കഴിഞ്ഞിടുന്നു
കിട്ടുന്ന ടാക്സെല്ലാം ശമ്പളവും
അലവൻസും ബോണസുമാക്കീടുന്നൂ
പിന്നെക്കുറേ പണം പെൻഷനായി
അവർ തന്നെ വീതിച്ചു മാറ്റിടുന്നു
ബാക്കി കുറേപ്പണം പലിശയായി
വല്ലോർക്കും കൊണ്ടേക്കൊടുത്തിടുന്നു
പിന്നെക്കുറേപ്പണം പല വഴിക്കായ്
പാഴ്ച്ചിലവാക്കീ ത്തീർത്തിടുന്നു.
പിന്നെ നമുക്കായിട്ടൊന്നുമില്ല
ഉള്ളതൊരോട്ടപ്പാത്രം മാത്രം
കയ്യിലുള്ളതെല്ലാമടിച്ചുമാറ്റും
പിഴയും നികുതിയും എന്ന പേരിൽ
നമ്മള് തൊണ്ണൂറ്റി എഴുപേരും
മൂന്നുപേരെത്തീറ്റാൻ മാത്രമാണോ ?
രണ്ടു വർഷം മന്ത്രി സേവ ചെയ്യും
പി എ മാർക്കും പിന്നെ പെൻഷൻ പെൻഷൻ
പെൻഷൻ പ്രായമിതെത്തിടുമ്പോൾ
വലിയൊരു തുകയതു കയ്യിൽ കിട്ടും
പിന്നെയും കിട്ടീടും പെൻഷനായി
സന്തോഷ ചിത്തരായ് ജീവിച്ചീടാൻ
മാളോരേ നമ്മളറിഞ്ഞിടേണം
നമ്മുടെ പാത്രമിതോട്ടപ്പാത്രം
വേണ്ടേ നമുക്കൊരു നല്ല കാലം
നമ്മുടെ അവകാശം നേടിടേണ്ടേ ?
മാളോരേ നമ്മളിതോർത്തിടേണം
നമ്മുടെ കയ്യീലൊരോട്ടപ്പാത്രം
സമ്പാദ്യമില്ലാ ജീവിച്ചീടാനായ്
മിച്ചം വച്ചീടുവാൻ ഒന്നുമില്ല
തുല്യ പെൻഷൻ വേണം നമ്മക്കെല്ലാം
ആരുമിവിടെ വലിയോരല്ലാ
എല്ലാരും തുല്യരാണോർത്തിടേണം
ഒരു പെൻഷൻ എല്ലാർക്കും ഒന്നു മാത്രം
ജീവനെല്ലാർക്കുമൊരുപോലല്ലേ
പിന്നെന്തിനാണീ തരം തിരിവ് ?
പ്രൈവറ്റുമില്ലാ സർക്കാരുമില്ലാ
നമ്മളെല്ലാവരുമൊന്നുപോലെ
ഇന്ത്യൻ ഭരണഘടന നൽകും
തുല്യത നമ്മുടെ അവകാശമേ
ഒരു പെൻഷൻ മാത്രം നമുക്കെല്ലാർക്കും
വേണ്ടാവേർതിരീവിനിയിവീടെ
വൺഇന്ത്യ വൺപീപ്പിൾ പാർട്ടിയിൽ നാം
ഒന്നിച്ചണിയായി ചേർന്നിടേണം
മാളോരെ മാളോരേ നമ്മക്കെല്ലാം
ഒന്നിക്കാം മുന്നോട്ടു പോയിടാനായി
അക്രമം വേണ്ടാ അഴിമതിയും
ശാപം പിടിച്ചോരാ കൈക്കൂലിയും
നികുതി വരുമാനം അടിച്ചു മാറ്റും
കൂട്ടരെ നമ്മൾക്കു വേണ്ടേ വേണ്ടാ
മാന്യമായുള്ളോരു പെൻഷൻ വേണം
മാതാപിതാക്കൾക്കു ജീവിച്ചീടാൻ
സന്തതംവാഴട്ടെ മക്കൾക്കൊപ്പം
സന്തോഷമാനന്ദചിത്തരായി .
നീതി ന്യായ് സിന്ദാബാദ്
OIOP സിന്ദാബാദ്