May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

കേരള വിജയ ഗാഥ

*വിവിധ രാഷ്ട്രീയപ്പാർട്ടികൾ ആത്മാർഥമായും, ഒറ്റക്കെട്ടായും, ഒരേ മനസ്സോടെയും പ്രവർത്തിച്ച് വർഷങ്ങൾ കൊണ്ട് നമ്മളെ വളരെയധികം കാര്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. കേരളം നമ്പർ വൺ ആണ് എന്ന് സ്വയം സമ്മതിച്ച് നമ്മുടെ ഈ വിജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് അന്ത്യാഞ്ജലി.*

നമ്മുടെ വിജയഗാഥ ഇവിടെ രചിക്കട്ടെ!!!

ഇന്ത്യയിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് ഉള്ള സംസ്ഥാനം.

ഏറ്റവും ഉയർന്ന റോഡ് tax ഉള്ള സംസ്ഥാനം.

ഏറ്റവും ഉയർന്ന ഇന്ധന നികുതി ഉള്ള സംസ്ഥാനം.

ഏറ്റവും ഉയർന്ന മദ്യ നികുതി ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ അഴിമതികാരായ ഉദ്യോഗസ്ഥർ ഉള്ള സംസ്ഥാനം.

ഹെൽമെറ്റ്‌ വേട്ട, സീറ്റ്‌ ബെൽറ്റ്‌ വേട്ട മുതലായവയിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള ഒരു സംസ്ഥാനം.

പുതിയ പുതിയ രോഗങ്ങൾ ഏറ്റവും ആദ്യം വരുന്ന സംസ്ഥാനം.

ഏറ്റവും അധികം മരുന്നും മദ്യവും കഴിക്കുന്ന ജനങ്ങൾ.

മദ്യം, ലോട്ടറി ഇവയുടെ വരുമാനം കൊണ്ട് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ, പ്രമേഹരോഗികൾ ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ വൃക്ക രോഗികളും ഡയാലിസിസ് സെന്ററുകളും ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനം. (കൂട്ട ആത്മഹത്യയിൽ ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്).

ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനം.

ഏറ്റവും അധികം ലഹരി വില്പന നടക്കുന്ന സംസ്ഥാനം.

പൈസ കൊടുത്താൽ ജയിപ്പിയ്ക്കുന്ന യൂണിവേഴ്സിറ്റികൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം.

ആരോഗ്യരംഗത്ത് No.1 എന്ന് നാഴികക്ക് നാൽപ്പത്ത വട്ടം തള്ളുകയും എന്നാൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് വിദേശത്ത് പോകുന്ന മന്ത്രിമാർ ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ ISIS റിക്രൂട്ട്മെന്റ് നടക്കുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ ഹവാല പണം എത്തുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലാത്തവർ ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ പറ്റിക്കാൻ പറ്റിയ ജനങ്ങൾ ഉള്ള സംസ്ഥാനം.

സമരം ചെയ്ത് ഏറ്റവും കൂടുതൽ ഫാക്ടറികൾ പൂട്ടിയ സംസ്ഥാനം.

ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ സ്ത്രീ പീഡനങ്ങൾ നടക്കുന്ന സംസ്ഥാനം.

ഏറ്റവും കൂടുതൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ പ്രതിശീർഷ കടമുള്ള (ഓരോരുത്തരും ഒരു ലക്ഷത്തോളം രൂപാ) ഒരേയൊരു സംസ്ഥാനം.

വരവിന്റെ 93% ശമ്പളത്തിനും പെൻഷനും വേണ്ടി ചിലവഴിക്കുന്ന ഒരേയൊരു സംസ്ഥാനം.

സ്വകാര്യ മാനേജ്മെന്റുകൾ കൈകൂലി വാങ്ങി നിയമനം നടത്തിയിട്ട് സർക്കാർ ശമ്പളം നൽകുന്ന ഒരേയൊരു സംസ്ഥാനം…

ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് ജോലി ചെയ്യുന്ന സംസ്ഥാനം.
ഏറ്റവും കൂടുതൽ വൃദ്ധ സദനങ്ങളും മക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധ ജനങ്ങളും ഉള്ള സംസ്ഥാനം.

ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ കൂലിപ്പണി ചെയ്യുന്ന സംസ്ഥാനം.

ചെയ്യാത്ത പണിക്ക് നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾ ഉള്ള ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

യാതൊരു പണിയും ചെയ്യാതെ യൂണിയൻ പ്രവർത്തനം മാത്രം നടത്തി കോടികൾ ഉണ്ടാക്കുന്ന രാഷ്ട്രീയക്കാർ ഉള്ള സംസ്ഥാനം.

പോലീസിനേയും, യൂണിവേഴ്‌സിറ്റികളേയും, നിയന്ത്രിക്കുന്ന രാഷ്ട്രീയ ഹിജഡകൾ വാഴുന്ന ഒരേയൊരു സംസ്ഥാനം.

ഡിഗ്രി 80% മാർക്ക് വാങ്ങി പാസായിട്ടും ഒരു വാചകം പോലും ഇംഗ്ലീഷിലോ, ഹിന്ദിയിലോ സംസാരിക്കാൻ കഴിവില്ലാത്ത ജനങ്ങൾ ഉള്ള സംസ്ഥാനം.

തീവ്രമതവാദം പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്ന ഏക സംസ്ഥാനം.

ട്രേഡ് യൂണിയൻ മിലിറ്റൻസി ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഒരു വ്യവസായ സംരംഭകനെ സ്വന്തം നാട്ടിൽ നിന്ന് കെട്ടു കെട്ടിച്ചാൽ അതിന്റെ ക്രെഡിറ്റ്ന് വേണ്ടി മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഉള്ള ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

വിവിധ ലോണെടുത്ത് തുടങ്ങിയ ലക്ഷക്കണക്കിന് സംരംഭങ്ങൾ ഇങ്കുലാബ് വിളിച്ച് പൂട്ടിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണ- പ്രതിപക്ഷ, ഉദ്യോഗസ്ഥ, പ്രിന്റ് ദൃശ്യ മാധ്യമങ്ങൾ , കപട പരിസ്ഥിതിവാദികൾ, കപട സാംസ്കാരിക നായകർ ഉൾപ്പടെയുള്ള വരുമായി ഏകോപിച്ചുള്ള അവിശുദ്ധ കൂട്ടുകെട്ട് അലങ്കാരമായി കൊണ്ടുനടക്കുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

1957 മുതൽ 2022 വരെ രാഷ്ട്രീയ തൊഴിലാളി യൂണിയൻ സമരം മൂലം പൂട്ടിച്ച് വ്യവസായ സംരംഭങ്ങളുടെ ഇന്നേവരെയുള്ള വരുമാന നഷ്ടം കണക്കിലെടുത്താൽ അത് നൂറു ലക്ഷം കോടിയുടെ മേലെ പോകുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ജീവിക്കാൻ വേണ്ടി കുടിയേറ്റക്കാരായ വരെ വനം കയ്യേറ്റക്കാർ ആയി ചിത്രീകരിക്കുന്ന ഒരേയൊരു സംസ്ഥാനം.

ഭൂപരിഷ്കരണം തൊട്ടു അട്ടിമറി കൂലികൾ വരെ പരിഷ്കരിച്ച് പരിഷ്കരിച്ച് കൃഷി സംസ്കാരം തന്നെ ഇല്ലാതാക്കി ഇപ്പോഴും അത് ഏറ്റവും നല്ല വിപ്ലവ തീരുമാനം ആയിരുന്നു എന്ന് നാഴികയ്ക്ക് നാല്പതു വട്ടവും പുതുതലമുറയെ അഞ്ചു നേരവും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന
ഒരേയൊരു സംസ്ഥാനം.

ഭൂപരിഷ്കരണം നടത്താത്ത സംസ്ഥാനങ്ങളിൽനിന്ന് അരിയും ഗോതമ്പും പച്ചക്കറിയും മേടിച്ച് അല്ലെങ്കിൽ ഇറക്കുമതി ചെയ്തു അതൊരു മേന്മയായി കരുതുന്ന വിഡ്ഢികൾ ഉള്ള
ഒരേയൊരു സംസ്ഥാനം.

ഒരു കർഷകൻ നെൽപ്പാടത്ത് പലവക കൃഷിചെയ്യുമ്പോൾ അതു വന്ന് വെട്ടി നിരത്തുന്നത് വിപ്ലവത്തിന്റെ പൊൻതൂവലാണ് എന്ന് അവകാശപ്പെടുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഒരു കർഷകൻ എന്ത് കൃഷി ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കുന്ന ഒരേയൊരു സംസ്ഥാനം.

തോക്കുചൂണ്ടി ‘നെൽകൃഷി ചെയ്യടാ’ എന്ന് പറഞ്ഞ് അതിന് യാതൊരുവിധ സാമ്പത്തിക സാമൂഹിക തൊഴിലാളി അനുകൂല സാഹചര്യവും ഒരൂക്കാത്ത ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

സ്വന്തം കൃഷിസ്ഥലത്തെ മരങ്ങൾ കർഷകൻ മുറിച്ചു വിൽക്കണം എങ്കിൽ എങ്കിൽ അഞ്ചു രാഷ്ട്രീയ പാർട്ടികളുടെ യൂണിയൻ പ്രതിനിധികളെ പോയി കണ്ടു കാഴ്ച്ച അർപ്പിച്ച് യൂണിയൻ നേതാവ് കൽപ്പിക്കുന്ന ഗുണ്ടാ തൊഴിലാളികളെ പത്തിരട്ടി കൂലിക്ക് നിർത്തി കൂടാതെ ഭക്ഷണവും മദ്യവും കൊടുത്ത അതുകൂടാതെ തടി വെട്ടുവാൻ വാളു കാരനെയും സഹായിയെയും കർഷകൻ തന്നെ വേറെ പണിക്കു നിർത്തി എന്നിട്ട് സഹായി തന്നെ തടികൾ ലോഡ് വണ്ടിയുടെ അടുത്ത് എത്തിച്ചു കൊടുക്കുകയും വേണം. അട്ടിമറി തൊഴിലാളികൾ തടി വണ്ടിയിൽ കയറ്റുക മാത്രമേ ചെയ്യുകയുള്ളൂ. ഇത്ര നല്ല തൊഴിൽ സംസ്കാരമുള്ള ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഏതെങ്കിലും കാരണവശാൽ കയറ്റുന്ന ജോലി അഞ്ചുമണിക്ക് ശേഷം ആയിപ്പോയാൽ കരാറുകാരൻനോട് പത്തിരട്ടി കൂലിയുടെ കൂടെ അതിന്റെ ഇരട്ടി കൂലി അധികം ചോദിക്കുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

സ്വന്തം സ്ഥാപനത്തിലെ ഉൽപ്പന്നങ്ങൾ സ്വന്തം തൊഴിലാളികളെ വെച്ച് സ്വന്തം ഇഷ്ടപ്രകാരമോ മറ്റു വാഹനങ്ങളിലേക്ക് കയറ്റാനും ഇറക്കാനും സ്വാതന്ത്ര്യം ഇല്ലാത്ത ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഉൽപ്പന്നത്തിന്റെ വിലയെക്കാൾ ഇറക്കുകൂലി മേടിക്കുന്ന ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറണമെങ്കിൽ അട്ടിമറി കൂലി പേടിച്ച് രാത്രി 12 മണിക്ക് ശേഷം വാഹനത്തിൽ ലോഡ് കേറ്റി പോകേണ്ട ഗതികേട് ഉള്ള ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

അഞ്ചു വർഷം കൊണ്ട് 300 ഹർത്താലുകൾ നടത്തിയ ലോകത്തിലെ ഒരേയൊരു സംസ്ഥാനം.

ഏറ്റവും കൂടുതൽ സന്തോഷമില്ലാത്ത ജനങ്ങൾ ജീവിയ്ക്കുന്ന സംസ്ഥാനം.

ഇനി എന്തൊക്കെ വേണം കേരളത്തിന്റെ ഗുണഗണങ്ങൾ….

എല്ലാ മേഖലയിലും No.1 ആണെന്ന് ഉള്ളതിന് ഇതിൽ കൂടുതൽ എന്ത് അറിവുകളാണ് പങ്കു വയ്ക്കേണ്ടത്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഒന്നും മനപ്പൂർവ്വമല്ല.🙏

Please follow and like us:
Pin Share
RSS
Follow by Email