May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

2021 വിട പറയുമ്പോൾ


*ഒരു ജനാധിപത്യ ഭരണകൂടത്തെ നിലനിർത്തേണ്ട കടമ പൗരന്മാരായ നമ്മൾ ഓരോ രുത്തർക്കും തന്നെയല്ലെ? ഖജനാവ് അക്ഷയപാത്രമല്ല.! ഖജനാവ് നിറയണമെങ്കിൽ സാധാരണക്കാരന്റെ കൈകളിൽ പണം ഉണ്ടാവണം! അതിനുള്ള പദ്ധതികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകേണ്ടത്!*

ശമ്പളവും പെൻഷനും ഉൾപ്പെടുന്ന ഏറ്റുപോയ ബാധ്യതകൾ കാരണം ഉണ്ടാകുവാൻ പോകുന്ന സാമ്പത്തിക അരാജകത്വത്തെക്കുറിച്ച് ഗവർണറും ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തിക വിദഗ്ധരും പറഞ്ഞപ്പോൾ മൗനം പാലിച്ചവർ, എന്തിനാണ് വെപ്രാളപ്പെടുന്നത്. ഒരു ന്യൂനപക്ഷ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഇരുട്ടറകളിൽ മറച്ച് വെച്ച ഒട്ടനവധി വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു!.

തങ്ങൾക്കർഹമായതിലും വലിയതുക കൈകളിലെത്തിയിട്ടും, ധന ആർത്തി തീരാത്ത ഇക്കൂട്ടർ, നിസ്സാര ആവശ്യങ്ങൾക്കു പോലും സർക്കാർ ഓഫീസുകളിൽ നിരവധി തവണ കയറിയിറങ്ങേണ്ടി വരുന്ന ദരിദ്രരിൽ നിന്നു പോലും ഓരോ സേവനത്തിനും നിശ്ചിതതുക ‘പാരിതോഷികം’ എന്ന, ഓമനപ്പേരിലറിയപ്പെടുന്ന കൈക്കൂലി നിർബ്ബന്ധമായി പിടിച്ചു വാങ്ങുന്നു!?.

ഏതു സർക്കാർ ജോലിക്കും വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകുമ്പോൾ, ഇതൊന്നും ബാധകമാക്കാതെ ചില രാഷ്ട്രീയക്കാർക്കും അവരുടെ പാർശ്വവർത്തികൾക്കും, പരിവാരങ്ങൾക്കും സർക്കാർ പദവി നൽകി ആദരിക്കുമ്പോൾ ശമ്പളം, ആനുകൂല്യങ്ങൾ, പെൻഷൻ മുതലായവയിലൂടെ ഭീമമായ തുകയാണ് സർക്കാർ ഖജനാവിൽ നിന്നും കാലിയാകുന്നത്.! ഇത്തരം ദുർവ്യയങ്ങൾ കൊണ്ടു കാലിയായ ഖജനാവു നിറയ്ക്കാൻ സെസ് മുതലായവ വഴി നമ്മെ പിന്നെയും പിഴിയുകയാണ്.!?

ജനങ്ങളുടെ വോട്ടു നേടി ജയിക്കുന്ന രാഷ്ട്രീയക്കാരൻ രാജാവാകുന്നു!. ‘പിന്നെ ജനങ്ങളെ പുച്ഛം’. ജീവിതത്തിൽ ഒരിക്കൽ പോലും മെയ്യ് അനങ്ങി പണി എടുത്തിട്ടില്ലാത്ത അവരുടെയും കുടുംബത്തിന്റെയും പ്രാഥമിക ആവശ്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും സർക്കാർ ചെലവിൽ, പിന്നെന്തിനാണ് അവർക്കു പ്രത്യേകിച്ചൊരു ശമ്പളവും പെൻഷനും? മേൽ പറഞ്ഞ ഇരു വിഭാഗം ആൾക്കാർക്കു മാത്രമായി സർക്കാർ ഖജനാവ് ദുരുപയോഗപ്പെടുത്തുന്നതുമൂലം നാട്ടിൽ അരാജകത്വവും ദാരിദ്ര്യവും ജനങ്ങളിൽ അസഹിഷ്ണുതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്!.

ഏകപക്ഷീയമായ ആ നടപടി കണ്ടില്ലെന്നു നടിച്ച് ഇനിയും കണ്ണടയ്ക്കണമോ എന്ന് ഒരു നിമിഷം ചിന്തിക്കു.? കഴിഞ്ഞ 15 വർഷമായിട്ട് എന്താണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്? നികുതി ദായകനെന്ന രീതിക്ക് എനിക്ക് എന്റെ രാജ്യത്തു നിന്നും കിട്ടിയതെന്താണ്? കോർപ്പറേറ്റ് കമ്പനികളുടെ ഇഷ്ടത്തിനൊത്ത് നീങ്ങുന്ന രാഷ്ട്രീയ പാർട്ടികളും അവർക്ക് വഴി കാണിച്ചു കൊടുക്കുന്ന സർക്കാർ ജീവനക്കാരും, മതവും രാഷ്ട്രീയവും നമ്മുടെ ചിന്തകളെ പുറകോട്ടു വലിച്ചില്ലേ??

*മഹാരോഗികളായ നമ്മുടെ കേരള MLA മാർ* പതിമ്മൂന്നാം നിയമസഭയിലെ നൂറ്റിപ്പതിനേഴു MLA മാരുടെ, ഒക്ടോബർ വരെയുള്ള ചികിൽസാചിലവിന്റെ കണക്ക് വിവരാവകാശ നിയമപ്രകാരം നേടിയ ആലപ്പുഴ സ്വദേശി, കളത്തിൽ വിജയൻ (‘കവി മൊഴി’ എന്ന മാസികയിൽ) മാധ്യമ മുതലാളി മാരൊഴിച്ചുള്ള കേരളീയരെ, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു.

ഇത്രയും MLA മാർ 4.61 കോടി രൂപയാണ് ജനങ്ങളുടെ കീശയിൽ നിന്ന് മാറാരോഗങ്ങളുടെ പേരിൽ ചികിൽസാച്ചിലവ് എഴുതി വാങ്ങിയിരിക്കുന്നത്! ഇവരിൽ ഏറെയും 50 കോടിയിലേറെ ആസ്തിയാണ് ഇലക്ഷൻ കമ്മീഷനു നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. മാത്രവുമല്ല, ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന പക്ഷം ഇതെല്ലാം ഇൻഷുറൻസ് കമ്പനികൾ ചിലവഴിക്കേണ്ടുന്ന തുകയുമാണ്! ഈ വിവരം ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല.

രോഗികളായ ആശ്രിതരെ കാരുണ്യ ലോട്ടറി എടുക്കാൻ പറഞ്ഞയച്ചിട്ടാണ് ഇവരിങ്ങനെ ആർഭാട ചികിൽസ നടത്തുന്നതെന്ന് ‘തലക്കുറി’യിൽ പറയുന്നു! (മുഖ്യമന്ത്രി യുടെയും പ്രതിപക്ഷ നേതാവിന്റെയും ഇവയിൽ പെടുന്നില്ല. അവ വേറേ വരും) പത്രാധിപക്കുറിപ്പിലെ ഈ വാചകം ശ്രദ്ധേയമാണ്; “ചികിൽസ ലഭിക്കാതെ ചീഞ്ഞു മരിക്കുന്ന കാർത്ത്യായനിയും, കമലാക്ഷിയുമൊക്കെയുള്ള മണ്ഡലങ്ങളിലെ പ്രതിനിധികളാണ് ഇവർ”! ചികിൽസാധനത്തിനു കൊടിയുടെ നിറം പ്രശ്നമല്ലല്ലോ. വലിയ രോഗികളുടെ തലക്കുറി കണക്ക് താഴെ അവതരിപ്പിക്കുന്നു.

തോമസ് ചാണ്ടി (കോടീശ്വരൻ) മാത്രം 1. 91 കോടി.

C ദിവാകരൻ – 14.68 ലക്ഷം, C F തോമസ് – 11.28 ലക്ഷം.

M ചന്ദ്രൻ – 10.70 ലക്ഷം, ജമീല പ്രകാശം – 8.04 ലക്ഷം.

രമേശ് ചെന്നിത്തലയാണ് (ഏറ്റവും കുറഞ്ഞ) 2.86 ലക്ഷം.

M K മുനീർ 16,09,491 ലക്ഷം, V K ഇബ്രാഹിംകുഞ്ഞ് 6,72,879 ലക്ഷം.

M P സമദാനി 6,58,176 ലക്ഷം, അബ്ദുൽ റസാഖ് 3,29,260 ലക്ഷം.

N A നെല്ലിക്കുന്ന് 3,29,000 ലക്ഷം, മുഹമ്മദുണ്ണി ഹാജി 2,70,943 ലക്ഷം.

K N A ഖാദർ 2,45,546 ലക്ഷം, C മൊയ്തീൻ കുട്ടി 2,30,202 ലക്ഷം.

M ഉമ്മർ 2,27,255 ലക്ഷം, P K ബഷീർ 2,23,582 ലക്ഷം,

ഉമ്മർ മാസ്റ്റർ 45,554 ലക്ഷം, P K അബ്ദറബ്ബ് 1,87,201ലക്ഷം.

മാക് അലി 1,71,083 ലക്ഷം. *(ശേഷം ഉള്ളവരുടെ ലഭ്യമായിട്ടില്ല)*

ഇങ്ങനെ എന്തെല്ലാം അലവൻസുകളാവാം ജനപ്രതിനിധികൾക്ക് ലഭ്യമായിട്ടുള്ളത്. വെറുതെയല്ലല്ലോ മൽസരിക്കുവാൻ സീറ്റിനിത്ര കടിപിടിയും, കിഴവന്മാർ ഒട്ടും വിട്ടു കൊടുക്കാത്തതും. രാഷ്ട്രീയം എന്നും ഇങ്ങനെയുള്ള കൈയ്യിട്ടു വാരലുകളുടെ കലയാണ്, അതാണ് പുതിയ ആളുകളെയും, മാറ്റങ്ങളെയും ഇവരെല്ലാം ഭയപ്പെടുന്നത്. എന്തു വിലകൊടുത്തും മുന്നണികളിൽ നിന്ന് പുൽച്ചാടി കളിച്ച് അധികാര സ്ഥാനത്ത് ചിലർ എന്നും നിലനിൽക്കുന്നത്. കൂടുതൽ കബളിപ്പിക്കപ്പെടുവാൻ ‘മലയാളിയുടെ ജന്മം പിന്നെയും ബാക്കി’. പാവപ്പെട്ട പ്രജക്ക് ചികിൽസിക്കാൻ ബ്ലേഡ് പലിശക്ക് കാശെടുത്ത് വേണം ചികിൽസിക്കാൻ, അല്ലെങ്കിൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടന്ന് മരിക്കണം!

മാറരുത്, മലയാളീ, മാറരുത്, നേതാക്കന്മാർക്ക് വേണ്ടി ഉറച്ച് നിന്ന് മുദ്രാവാക്യം വിളിച്ചും, പ്രവർത്തിച്ചും, വോട്ടുകൊടുത്തും കൊല്ലാനും ചാകാനും തയ്യാറായി സായൂജ്യമടയുക. ഒരു കാരണവശാലും മാറിചിന്തിക്കരുത്! ചികിത്സയുടെ പേരു പറഞ്ഞു ധൂർത്തടിക്കാൻ മാത്രം എന്ത് അസുഖമാണ് നിങ്ങൾക്കെല്ലാമുള്ളത്? “പാവപ്പെട്ടവൻ്റെ നികുതിപ്പണത്തിൽ നിന്ന്” (ആരും ഞെട്ടേണ്ട) ഇത് ചികിത്സാ ചെലവ് മാത്രം. തീറ്റയും, കുടിയും, ഫോൺ ബില്ലും, യാത്ര പോയതും, സകുടുംബം ടൂർ പോയതും പുറകെ വരുന്നതേയുള്ളൂ. സർക്കാർ തലത്തിൽ ഒരു ഗുമസ്തപ്പണിക്ക് വേണം കാര്യക്ഷമമായ ഫിസിക്കൽ ഫിറ്റ്നസ് എന്നിരിക്കെ ഇത്രയും മാരകരോഗങ്ങൾ ഉളളവരെയാണല്ലോ ദൈവമേ നമ്മൾ തിരഞ്ഞെടുത്തയച്ചത്.

*2021 വിട പറയാൻ പോകുന്ന ഈ വേളയിൽ* നിങ്ങളെ ഒരു കാര്യം ഓർപ്പിമിക്കട്ടെ, സ്വതന്ത്രരായ നമ്മളുടെ പേരിൽ കേരള സംസ്ഥാനം 3,60,000 ലക്ഷം കോടി രൂപ കടം വാങ്ങി യിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യം എന്ന് നാം അഭിമാനത്തോടെ പറയുന്ന നമ്മുടെ രാജ്യത്തിന് 250 ലക്ഷം കോടിയിൽപരം രൂപയുടെ കടബാധ്യത ആണ് ഇന്നുള്ളത്! പ്രിയരെ, കോർപ്പറേറ്റ് ഭീമൻമാരുടെ ബാധ്യതകൾ എഴുതിത്തള്ളുകയും, സർക്കാർ ജീവനക്കാർക്ക് അമിത ശമ്പളവും പെൻഷനുമായി നമ്മുടെ നികുതി പണം ചിലവാക്കുകയും ചെയ്യുന്നതിനാലാണ് നമുക്കീ ഗതിയുണ്ടായത്.!

ഭാരതത്തിനെ ഇനിയും ഒരു ‘ദരിദ്ര രാഷ്ട്രമെന്ന്’ പരിഗണിക്കാനാവില്ലെന്ന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രരെ അദ്ദേഹം കാണാഞ്ഞിട്ടല്ല, മറിച്ചു ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻമാരുടെ വളർച്ചയാണ് അദേഹത്തെ കൊണ്ടു ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരണ ആയത്.

ഈ നാട്ടിലെ കോടിക്കണക്കിന് സാധാരണകാരോട് ഉള്ള അപേക്ഷ ഇതാണ്, നാടൊട്ടുക്കും നിലവാരമുള്ള ആശുപത്രികൾ, ഡോക്ടർമാർ, മരുന്നും, രോഗ നിർണയത്തിനാവശ്യമായ സംവിധാനങ്ങളും, സൗജന്യ ചികിസയും വേണം, കഴിവും വിവരമുള്ള ഒന്നാംതരം അധ്യാപകരും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും വേണം, ഭയമില്ലാതെ സഞ്ചരിക്കാൻ, അപകടങ്ങളില്ലാതെ യാത്ര ചെയ്യാൻ സൗകര്യമുള്ള നല്ല റോഡുകൾ വേണം. കർഷകർക്കും, കാർഷിക വിളകൾക്കും അവർ അർഹിക്കുന്ന പരിഗണനയും വിലയും ലഭ്യമാക്കണം. അവരാണ് നാടിന്റെ നട്ടെല്ലും അന്നദാതാക്കളും.

അഴിമതിയില്ലാത്ത സർക്കാർ സംവിധാനങ്ങളും, ഉദ്യോഗസ്ഥരും വേണം. നികുതിപ്പണത്തിന്റെ 30% ൽ കൂടുതൽ ശമ്പളത്തിനായി ചിലവാക്കാൻ നാം അനുവദിക്കരുത്. 60 വയസ്സു കഴിഞ്ഞവർക്കെല്ലാം ഒരേ രീതിയിൽ ഉള്ള പെൻഷൻ വേണം!. ഇത് നികുതിദായകനുള്ള അവകാശമാണ്. സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കും മാത്രമായി ഒരു കാരണത്താലും ഭീമമായ പെൻഷൻ കൊടുക്കാൻ നാം അനുവദിച്ചുകൂടാ.

*ഇതൊക്കെ നടക്കുന്ന കാര്യങ്ങളാണോ?* തീർച്ചയായും നടക്കും!. സാധാരണക്കാരായ നമ്മൾ ഈ സത്യം മനസിലാക്കാൻ തയ്യാ റായാൽ. അതിന് ജനാധിപത്യം എന്താണെന്ന് പഠിക്കാൻ നാം തയ്യാറാകണം.! ഒരു Democratic constitution ഉള്ള നാട്ടിൽ “97 % വരുന്ന ജനങ്ങളുടെ (നമ്മുടെ) ഭൂരിപക്ഷം” നമ്മൾ തന്നെ ചെറുതായി കാണാതിരുന്നാൽ മതി. (കേവലം മൂന്നു ശതമാനത്തിന്റെ സംഘടിത ശക്തിക്കു എല്ലാം തട്ടിയെടുക്കാൻ കഴിയുന്നു എങ്കിൽ) ജാതിമത ചിന്തകൾക്കും രാഷ്ട്രീയ പാർട്ടികൾ ഇട്ടുതരുന്ന കിറ്റ് പോലെയുള്ള എല്ലിൻ കഷണങ്ങൾക്കും അടിമപ്പെടാതിരുന്നാൽ മതി!

നൂറ്റാണ്ടുകൾ വെള്ളക്കാരുടെ അടിമകളായിരുന്നു നമ്മൾ, കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകളായി നമ്മെ നയിക്കുന്നത് കൊള്ളക്കാരായ രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, ഞങ്ങളോടൊപ്പം നിൽക്കൂ!. നമ്മളിൽ 10% ആളുകൾ അവരവരുടെ ജില്ലാ കേന്ദ്രങ്ങളിൽ ഒരു ദിവസം സംഘടിച്ചു കാണിച്ചാൽ അന്നുതീരും നമ്മുടെ അധികാരി വർഗത്തിന്റെ അഹങ്കാരവും അവഗണനയും!.

വിനീതമായി നിങ്ങളോട് അപേക്ഷിക്കുകയാണ്, ഭയപ്പാടില്ലാതെ തെരുവിലിറങ്ങാൻ തയ്യാറാകു! നമ്മൾ അക്രമത്തിനല്ല ശ്രമിക്കുന്നത്, കാരണം നമ്മൾ 97 % നരകിക്കുന്ന ജനവിഭാഗം ഇവിടെയുണ്ട്. അതിൽ സ്വകാര്യ മേഖലയിലെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർ (സ്വകാര്യ സ്കൂൾ അധ്യാപകർ, നഴ്സുമാർ, ചെറുകിട കച്ചവടക്കാർ, കർഷകർ, തൊഴിലാളികൾ) തുടങ്ങിയവർ മുന്നിട്ടിറങ്ങണം!!.

പ്രീയപ്പെട്ട നികുതി ദായകരെ, ഒരായുസു മുഴുവനും പ്രതികരിക്കാൻ ശ്രമിക്കാതെ ജീവിച്ച് മരിക്കണോ? അതോ ഞങ്ങളോടൊപ്പം സംഘടിതമായി പ്രവർത്തിച്ചാൽ, തെരു വിലിറങ്ങി ഒറ്റക്കെട്ടായി മുഷ്ടി ചുരുട്ടിയാൽ തീരുന്നതേയുള്ളു നമ്മുടെ പ്രശ്നം!!.

*ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി നമുക്കൊരുമിച്ചു തെരുവിലിറങ്ങണം. ഒന്നിച്ച് നിന്നാൽ 2024 Aug 15-ന് എല്ലാവർക്കും അത്യാവശ്യം ജീവിക്കാനാവശ്യമായ പെൻഷൻ നേടിയെടുക്കാമെന്ന് ഓർമിപ്പിച്ചുകൊണ്ട്
നിർത്തുന്നു നിർത്തുന്നു നന്ദി നമസ്കാരം*🙏🙏

*ജയ് ജയ് വൺഇന്ത്യ വൺ പീപ്പിൾ പാർട്ടി.*
*നീതി ന്യായ് സിന്ദാബാദ്*

https://www.facebook.com/groups/127961442784811/?ref=share_group_link

നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ അംഗമാകൂ.

Please follow and like us:
Pin Share
RSS
Follow by Email