May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

കർഷകർക്കെതിേരേ വാളോങ്ങുന്ന പ്രകൃതി സ്നേഹികളോട്

ഗാഡ്ഗിൽ പല നല്ല കാര്യങ്ങളും പറഞ്ഞു. പക്ഷേ എന്താണ് പറഞ്ഞത് എന്നു മനസ്സിലാക്കാതെ — *ഇന്ന് കർഷകർക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ചില ” ……………. ” കളുണ്ട്. അവനൊക്കെ നേരേ നിൽക്കുവാനുള്ള ത്രാണി കിട്ടുന്നത് ഈ പറയുന്ന കർഷകർ പകലന്തിയോളം പണിയെടുത്തുണ്ടാക്കുന്ന കാർഷികോൽപ്പന്നങ്ങൾ വെട്ടി വിഴുങ്ങിയിട്ടാണ് എന്നു തിരിച്ചറിയാനുള്ള വിവരം പോലുമില്ല എന്നതാണ് ഖേദകരം.* പശ്ചിമഘട്ടം യഥാർഥത്തിൽ നശിപ്പിച്ചതാരാണെന്നും നശിപ്പിക്കുന്നതാരാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പാറമട ലോബികളുടെ കയ്യിൽ നിന്നും പണം വാങ്ങി അനധികൃതമായി പാറമടകൾ ക്കു പ്രവർത്തിക്കുവാനനുവാദം കെടുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബിയല്ലേ യഥാർഥ വില്ലൻമാർ. ഈയിടെ പലരുടെ മരണത്തിനും കനത്ത കൃഷിനാശത്തിനും കോടിക്കണക്കിനു രൂപായടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ നഷ്ടത്തിനും ഇടയാക്കിയ ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കലിൽ 20ൽ അധികം അനധികൃത പാറമടകളുണ്ടായിരുന്നു എന്നാണറിയുന്നത്. നൂറു കണക്കിനു ജലാറ്റിൻസ്റ്റിക്കുകൾ ഉപയോഗിച്ച് ഒരേ സമയം പറ പൊട്ടിക്കുമ്പോഴുണ്ടാക്കുന്ന പ്രകമ്പനം അതി ശക്തമാണ്. കിലോമീറ്ററുകൾ അകലെ വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവും. പാറയും മണ്ണും തമ്മിലുള്ള ബന്ധം വിടുവാൻ ഇത് ഇടയാക്കുന്നു. വലിയ മഴ പെയ്യുമ്പോൾ മലയിടിയിടിച്ചിലിനും ഉരുൾ പൊട്ടലിനും ഇതു കാരണമാകുന്നു. കൂട്ടിക്കലിൽ സംഭവിച്ചതിതാണ്. എന്നിട്ട് പഴി കേൾക്കാൻ പ്രതികരണ ശേഷി കുറഞ്ഞ അസംഘടിതരായ കുറച്ചു പാവം കർഷകരും. അവൻ തൂമ്പാ കൊണ്ടു കിളച്ച് പത്തു വാഴ നട്ടതും കപ്പ നട്ടതും വലിയ അപരാധമായി പറഞ്ഞ് കുറ്റപ്പെടുത്തുവാൻ കുറേ ഏമ്പോക്കികളും. ലക്ഷങ്ങൾ സംഭാവന വാങ്ങി പാറമട ലോബിയെ കയറൂരി വിടുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പുണ്യവാൻമാരും. പാറ മട മുതലാളിമാർക്ക് പണമുണ്ടാക്കുവാൻ വേണ്ടി മണൽ വാരൽ നിരോധിച്ചു. പുഴകളിൽ മണൽ നിറഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നതിനും പഴി പശ്ചിമഘട്ടത്തിൽ കിടക്കുന്ന പാവം കർഷകന്. മണൽ വിറ്റ് കോടിക്കണക്കിന് രൂപാ സർക്കാർ ഖജനാവിലേക്കു കിട്ടേണ്ടത് നഷ്ടമാക്കുന്നതിൽ ആർക്കും ഒരു വിഷമവുമില്ല. പശ്ചിമഘട്ടം സംരക്ഷിക്കാൻ നടക്കുന്ന പ്രകൃതി സ്നേഹികൾ മിക്കവരും താമസിക്കുന്നത് കോൺക്രീറ്റ് സൗധങ്ങളിലാണെന്നതും അവരുടെ മുറ്റം മുഴുവൻ മെറ്റൽ നിരത്തിയതോ, കോൺക്രീറ്റ് ടൈൽ വിരിച്ചതോ ആയിരിക്കും എന്നുള്ളതുമാണ് അതിലും വിചിത്രം.
മനുഷ്യന് യാതൊരു പ്രയോജനവുമില്ലാത്ത – തെരുവിലലഞ്ഞു നടക്കുന്ന കില്ല പ്പട്ടികളെ കൊന്നാൽ വലിയ അപരാധമാണ്. തെരുവുപട്ടി കടിച്ച് മനുഷ്യൻ മരിച്ചാൽ കുഴപ്പമില്ലാ എന്നു കരുതുന്ന ഒരു കൂട്ടം മൃഗങ്ങളായ മൃഗ സ്നേഹികൾ – പേപ്പട്ടി വിഷബാധക്കെതിരേ ഉപയോഗിക്കുന്ന മരുന്നുണ്ടാക്കുന്ന കമ്പനികളെ സംരക്ഷിക്കണമെങ്കിൽ പേ പിടിച്ച കുറെ പട്ടികളും വേണമല്ലോ.
പ്രകൃതിക്ക് പ്രത്യേകിച്ച് യാതൊരു പ്രയോജനവും നൽകാത്ത എന്നാൽ കൃഷിയിടങ്ങളിൽ കർഷകന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന അവന്റെ ജീവനു തന്നെ ഭീഷണിയായ കാട്ടുപന്നിയെ കൊന്നാൽ അതും കുറ്റം.

*പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ എന്തിനും ഏതിനും കർഷരുടെ നേരേ ഒരു വിരൽ ചൂണ്ടുന്ന കപട പ്രകൃതി സ്നേഹികളേ ബാക്കി മൂന്നു വിരലുകളും നിങ്ങളുടെ നേരേയാണ് ചൂണ്ടുന്നത് എന്ന് ഓർത്തു കൊള്ളുക.*

Please follow and like us:
Pin Share
RSS
Follow by Email