ഇന്ന് നമ്മുടെ ഈ കൊച്ചു കേരളം ഇത്രയും നല്ല ഒരു നിലയിലെത്തിയെങ്കിൽ അതിനു കാരണക്കാർ വിദേശത്തു പോയി കഷ്ടപ്പെട്ടു പണിയെടുക്കുന്ന നിങ്ങൾ ഓരോരുത്തരുമാണ്. അതിന്റെ വിലയറിയാത്ത ഇവിടുത്തെ പരമ്പരാഗതരാഷ്ട്രീയക്കാരായ വേതാളങ്ങളും അവരുടെ ശിങ്കിടികളും നേരും നെറിവുമില്ലാത്ത കുറേ ട്രേഡ് യൂണിയൻ നേതക്കളും കൂടി നമ്മുടെ നാടിനെ നശിപ്പിച്ചു കുളം തോണ്ടിക്കൊണ്ടിരിക്കുകയാണ്. KSRTC 10000 കോടി രൂപാ കടത്തിലാണെന്നു പറയുന്നു. 100 രൂപയുടെ മദ്യം 1000 രൂപക്കു വിൽക്കുന്ന ബിവറേജസ് കോർപറേഷനും വൻ നഷ്ടത്തിലാണെന്നു പറയുന്നു. നല്ല ലക്ഷ്യത്തോടെയും ഉദ്ദേശ്യശുദ്ധിയോടെയും തൊഴിലാളികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ട്രേഡ് യൂണിയനുകൾ ഇന്ന് നാടിന്റെ നാശത്തിന്റെ വക്താക്കളായി മാറിയിരിക്കുയാണ്. ഇപ്പോൾ KSEB യെ തകർക്കുവാനുള്ള തത്രപ്പാടിലാണ്. വകുപ്പുമന്ത്രിയേപ്പോലും അടിയറവു പറയിക്കുവാൻ അവർ ശ്രമിക്കുന്നു. KSRTC യെ രക്ഷിക്കുവാൻ ശ്രമിച്ച ഗണേഷ് കുമാറിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇത്തരം അനീതികൾക്കും അന്യായങ്ങൾക്കും എതിരേ പ്രതികരിച്ചു കൊണ്ട് 60 വയസ്സുപൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും കുറഞ്ഞത് 10000 രൂപാ പ്രതിമാസ പെൻഷൻ നൽകണമെന്ന ആവശ്യവുമായി വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടന 2019 സെപ്തംബർ 15-ാം തിയതി കുറുപ്പന്തറയിൽ വച്ചു കൂടിയ മീറ്റിംഗിൽ 7 പേരേ ഫൗണ്ടർ മെമ്പേഴ്സ് ആയി അംഗീകരിച്ച് ഔദ്യോഗികമായി നിലവിൽ വന്നു. 73 പേർ പങ്കെടുത്ത പ്രസ്തുത മീറ്റിംഗിൽ അബ്ദുറഹ്മാൻ പൊന്നാനി, അനന്ത കുമാർ, അനൂപ് ശശിധരൻ, ആന്റണി കോയിക്കര, റോജർ സെബാസ്റ്യൻ, വിനോദ് കെ ജോസ് , റോയി മുട്ടാർ എന്നിവരെയാണ് സ്ഥാപകാംഗങ്ങൾ എന്ന നിലയിൽ അംഗീകരിച്ചു ഭാരവാഹികളാക്കിയത്. ഇവരുടെ നേതൃത്വത്തിൽ സംഘടന വളരെ നല്ല നിലയിൽ വളർന്നു. OIOP പ്രവർത്തകർ നൂറു കണക്കിന് ഗ്രാമസഭകളിൽ 10,000 രൂപാ പെൻഷൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു പാസാക്കി, ജനപ്രതിനിധികൾക്കു മുഴുവൻ മെമ്മോറാണ്ടം കൊടുത്തു, ഭീമഹർജി ഒപ്പുശേഖരണം നടത്തി, അന്യായമായ ശമ്പള വർധനവിനും പെൻഷൻ വർധനവിനും എതിരേ സമരങ്ങൾ സംഘടിപ്പിച്ചു എന്നിട്ടൊന്നും ഒരു പ്രതികരണവും ഒരിടത്തു നിന്നും ഉണ്ടായില്ല. ഹൈക്കോടതിയിൽ കേസു കൊടുത്തു – തള്ളിപ്പോയി. വീണ്ടും സുപ്രിം കോടതിയിൽ കേസു കൊടുത്തു. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടാൻ സംഘടനക്കവകാശമില്ല എന്നും ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാരാണെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിൽ നിന്നും ഒരു രാഷ്ട്രീയപ്പാർട്ടിക്കു മാത്രമേ ഇക്കാര്യത്തിൽ ഒരു തീരമാനമുണ്ടാക്കുവാൻ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്നും, തുടക്കം മുതൽ സംഘടനയിൽ പ്രവർത്തിച്ചിരുന്നവരിൽ ഭൂരിഭാഗം പേരും കൂടി ഒന്നു ചേർന്ന് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി എന്ന പേരിൽ ഒരു പാർട്ടിക്കു രൂപം കൊടുത്തു. ഇപ്പോൾ അത് ശക്തമായി പ്രവർത്തിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാടിനെ രക്ഷിക്കുവാനുതകുന്ന 180 ൽ പരം കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ട് വിദഗ്ധരായവരുടെ ശിക്ഷണ ക്ലാസ്സുകളിലൂടെ അടിത്തറയിട്ടാണ് പാർട്ടി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ പാർട്ടിയേക്കുറിച്ച് കൂടുതൽ അറിഞ്ഞ് ഒന്നു ചേർന്നു പ്രവർത്തിച്ച് നമ്മുടെ നാടിനെയും അടുത്ത തലമുറയേയും രക്ഷിക്കുവാൻ സ്നേഹത്തോടെ ക്ഷണിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിച്ചാലേ നമ്മുടെ നാടു രക്ഷപെടുകയുള്ളു. നിങ്ങളേപ്പോലുള്ളവർ കൂടും കുടുംബവും വിട്ട് അന്യനാട്ടിൽപ്പോയി ഒറ്റക്കു കിടന്നു കഷ്ടപ്പെട്ടുണ്ടാക്കി നാട്ടിലേക്കയക്കുന്ന പണവും, ഇവിടുള്ള കർഷകരും മത്സ്യത്തൊഴിലാളികളും വിയർപ്പെഴുക്കി പണിതുണ്ടാക്കുന്ന അന്നവും, സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന സാധാരണക്കാരന്റെ അധ്വാനവുമാണ് ഇന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്തി മുന്നോട്ടു കൊണ്ടു പെയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ സംഘടിതരായ ഒരു ചെറിയ വിഭാഗം ആൾക്കാർ ഇന്നു നമ്മളെയെല്ലാം കൊള്ളയടിച്ച് കുളയട്ടകളേപ്പോലെ ചോരയൂറ്റിക്കുടിച്ചു കൊണ്ടിരിക്കുകയാണ്. ധൈര്യമുണ്ടോ പ്രതികരിക്കുവാൻ ? കൂടെ നിന്നു നയിക്കുവാൻ ? വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ക്ഷണിക്കുന്നു. മറ്റാരെയും ചതിക്കാതെ മറ്റാരുടേതും പിടിച്ചു പറിക്കാതെ നേരിന്റെ വഴിയേ അനീതിക്കെതിരേ അഴിമതിക്കെതിരേ പോരാടുവാൻ ധൈര്യസമേതം മുന്നോട്ടു വരൂ സ്നേഹിതരേ . സ്നേഹത്തോടെ അഡ്മിൻ പാനൽ OIOP
നീതി ന്യായ് സിന്ദാബാദ് . ഇതാണു നമ്മുടെ മുദ്രാവാക്യം.