പണിമുടക്കിൽ ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് സർക്കാർ പ്രതിവിധി ഉണ്ടാക്കണം.

Uncategorized

സമരങ്ങളും സമരാഭാസങ്ങളും നമ്മൾ വളരെ നാളുകളായി കാണുന്നു. ഏതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയുടെ നേതാവ് നാളെ ഹർത്താൽ എന്ന് എഴുതിക്കാണിച്ചാൽ എല്ലാവരും വീട്ടിലിരുന്ന് ആഘോഷിക്കുന്ന നാടായി മാറി നമ്മുടെ നാട്. കേരളത്തിന്റെ പുറത്ത് ഇത്തരം പണിമുടക്കുകൾ ആരും അറിയുന്നു പോലുമില്ലാ എന്നത് മറ്റൊരു വിരോധാഭാസം. നാളത്തെ പണിമുടക്കിന് ന്യായമായ കാരണങ്ങൾ ഇല്ലാ എന്നു പറയുന്നില്ലാ. പക്ഷേ വളരെ വലിയ അന്യായവും ഉണ്ട് എന്നു പറയാതെ വയ്യ. കോവിഡ് മൂലം രണ്ടു വർഷത്തിലേറെക്കാലമായി വേലയും കൂലിയുമില്ലാതെ, സാധാരണ തൊഴിലാളികളും, ചെറുകിട വ്യവസായങ്ങളും, സ്വയം സംരംഭകരും, കർഷകരും, മത്സ്യബന്ധനം നടത്തുന്നവരും വളരെയേറെ കഷ്ടപ്പെടുകയാണ്. ഇക്കാലയളവിൽ യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ ജീവിച്ച ഒരു വിഭാഗം എന്നു പറയുന്നത്, – പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായും അലവൻസുകളായും കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരും, ജനപ്രതിനിധികളും അവരുടെ ശിങ്കിടികളും മാത്രമാണ് എന്നു പറഞ്ഞാൽ അതിനെ എതിർക്കുവാൻ കഴിയുമോ? ഇല്ലാ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സർക്കാർ ജീവനക്കാരോടോ ജനപ്രതിനിധികളോടോ ഉള്ള എതിർപ്പുകൊണ്ടു പറയുന്നതാണ് ഇത് എന്നു വ്യാഖ്യാനിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ഇനിയെങ്കിലും ഇങ്ങനെയുള്ള സത്യങ്ങൾ വിളിച്ചു പറയുവാൻ നമ്മൾ ശ്രമിക്കുന്നില്ലാ എങ്കിൽ നമ്മുടെ നാടും മറ്റൊരു ശ്രീലങ്കയായി മാറും. സ്വന്തം പാർട്ടിക്കാരുടെ അന്യായങ്ങൾക്കെതിരേ കണ്ണടച്ചാൽ, അവരുടെ തെറ്റുകളെ തിരുത്തുവാൻ ശ്രമിക്കുന്നില്ലാ എങ്കിൽ നമ്മളും കൂടി ആ തെറ്റുകളുടെ കാരണക്കാരും ഉത്തരവാദികളും ആയി മാറുകയാണ് എന്ന സത്യം മറക്കരുത്. പണിമുടക്കിൽ സാധാരണക്കാരന്റെ ആ ദിവസത്തെ പണിക്കൂലി നഷ്ടപ്പെടും. എന്നാൽ സർക്കാർ ജീവനക്കാർക്കോ ? പണി എടുക്കാതെ തന്നെ ആ ദിവസത്തെ ശമ്പളം കിട്ടും. എവിടെ നിന്ന്?, ആരാണ് ?, എങ്ങനെയാണ് ശമ്പളം കൊടുക്കുന്നത് ? പണി മുടക്കു ദിവസം പണിയില്ലാതെ ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാധാരണക്കാരൻ കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്നും.
ഇതെന്തു ന്യായം എന്തു നീതി?

പണിമുടക്കു ദിവസം ജോലി ചെയ്യാത്ത ആർക്കും ശമ്പളവും അലവൻസുകളും കൊടുക്കരുത്.
കച്ചവടക്കാർക്കും, കർഷകർക്കും, മത്സ്യബന്ധനം നടത്തുന്നവർക്കും ഇതിന്റെ പേരിലുണ്ടാകുന്ന നഷ്ടം – സാധന സാമഗ്രികൾ നശിച്ചു പോകുന്നതു മൂലമുണ്ടാകുന്ന നഷ്ടം തുടങ്ങിയവ സർക്കാർ നികത്തിക്കൊടുക്കുകയും ചെയ്യണം.

നീതി ന്യായ് സിന്ദാബാദ്

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *